കൗണ്‍സിലില്‍ അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റം
കുന്നംകുളം: നഗരസഭ ബസ് സ്റ്റാന്റ് നിര്‍മാണം ആരംഭിക്കാനിരിക്കെ യു.ഡിഎഫിലെ ഒരു വിഭാഗം തടസവാദങ്ങളുമായെത്തിയത് കൗണ്‍സിലില്‍ ഭരണപ്രതിപക്ഷാംഗങ്ങള്‍ തമ്മിലുള്ള വാക്കേറ്റത്തിനിടയാക്കി. മന്ത്രി എ.സി മൊയ്തീന്‍ എം.എല്‍.എ ആസ്തി വികസന ഫണ്ടില്‍ നിന്നനുവദിച്ച് ഭരണാനുമതി ലഭിച്ച 4.35 കോടി രൂപയുടെ നിര്‍മാണ പ്രവൃത്തികള്‍ ആരംഭിക്കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചയിലാണ് യു.ഡി.എഫ് അംഗങ്ങള്‍ തടസവാദങ്ങളുമായി രംഗത്തെത്തിയത്.
നിര്‍ദിഷ്ഠ ബസ് സ്റ്റാന്റ് ഷോപ്പിങ് കോംപ്ലക്‌സില്‍ ഭാഗികമായി പൂര്‍ത്തികരിച്ച കെട്ടിടം പൊളിച്ചു നീക്കി. 7000 ചതുരശ്രയടിയുള്ള മൂന്ന് നിലകളോടു കൂടി പുതിയ കെട്ടിടം നിര്‍മിക്കുന്നതിനാണ് തീരുമാനം. നിലവിലുള്ള കെട്ടിടം പൂര്‍ത്തികരിക്കുന്നതിന് സ്ട്രക്ച്ചറല്‍ സ്റ്റബിലിറ്റി പരിശോധിക്കുന്നതിനായി നിര്‍മാണച്ചുമതലയുള്ള ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോഓപ്പറേറ്റീവ് സൊസൈറ്റിയെ ചുമതലപ്പെടുത്തിയിരുന്നു.
പൈല്‍ ലോഡ് ടെസ്റ്റില്‍ മുകളിലത്തെ നില പണിയുന്നതിന് ബലക്കുറവ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കെട്ടിടം പൊളിച്ചു നീക്കാന്‍ തീരുമാനിച്ചത്. കോടികള്‍ ചിലവിട്ട് നിര്‍മാണം പാതിവഴിയില്‍ നില്‍ക്കുന്ന കെട്ടിടം പൊളിച്ചുമാറ്റിയാല്‍ നഗരസഭക്കു നഷ്ട ഉത്തരവാദിത്വം ഉണ്ടാകില്ലാ എന്ന ഉറപ്പു നല്‍കണമെന്നു ആര്‍.എ.പി കൗണ്‍സിലര്‍ കെ.എ സോമന്‍ ആവശ്യപ്പെട്ടു. എന്നാല്‍ വ്യക്തമായ മറുപടി നഗരസഭ ചെയര്‍പെഴ്‌സണ്‍ നല്‍കിയില്ല. മറ്റൊരു ഏജന്‍സിയെ കൊണ്ട് അന്വേഷിക്കണമെന്നാണ് യു.ഡി.എഫിലെ ബിജു സി. ബേബി, പി.ഐ തോമസ്, ജെയ് സിങ് കൃഷ്ണന്‍ എന്നിവര്‍ ആവശ്യപ്പെട്ടത്. ഈ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് ചെയര്‍മാന്‍ അറിയിച്ചതോടെ ഈ അംഗങ്ങള്‍ ചേംബറിനടുത്തെത്തി അജന്‍ഡയുടെ കോപ്പി തട്ടിത്തെറിപ്പിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തതോടെ ഭരണപ്രതിപക്ഷാംഗങ്ങള്‍ തമ്മിലുള്ള വാക്കേറ്റം കയ്യാങ്കളിയിലേക്ക് നീങ്ങി. ഇതോടെ അജണ്ടകള്‍ പൂര്‍ത്തിയാക്കിയതായി അറിയിച്ച് ചെയര്‍പേഴ്‌സണ്‍ സീതാ രവീന്ദ്രന്‍ യോഗം പിരിച്ചുവിട്ടു. തുടര്‍ന്ന് ഭരണ പ്രതിപക്ഷങ്ങള്‍ കൗണ്‍സില്‍ ഹാളില്‍ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."