കാരുണ്യസ്പര്‍ശവുമായി ചൈല്‍ഡ് പ്രൊട്ടക്ട് ടീം കേരളയുടെ രക്ഷാസംഘം
കായംകുളം: പ്രളയം കവര്‍ന്നെടുത്ത വയനാട് ഉള്‍പ്പെടെയുള്ള മേഖലകളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ കാരുണ്യസ്പര്‍ശവുമായി ചൈല്‍ഡ് പ്രൊട്ടക്ട് ടീം കേരളയുടെ രക്ഷാസംഘം.
സി.പി.ടി സംസ്ഥാന വൈസ് പ്രസിഡന്റ് ശാന്തകുമാറിന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകരാണ് ദുര്‍ഘട വഴികള്‍ കടന്ന് ആദിവാസി ഊരുകളിലും പ്രളയമേഖലകളിലുമെത്തി അവശ്യ സാധനങ്ങള്‍ കൈമാറിയത്.
വിവിധ ജില്ലകളില്‍ നിന്നുള്ള സി.പി.ടി അംഗങ്ങള്‍ ഉള്‍പ്പെട്ട സംഘത്തിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകാന്‍ ചലച്ചിത്ര നടന്‍ സണ്ണി വെയിനും അണിചേര്‍ന്നിരുന്നു. മുത്തങ്ങ വനത്തിനുള്ളിലെ ഒറ്റപ്പെട്ട ആദിവാസി ഊരുകളും, മേപ്പാടിയില്‍ ഉരുള്‍പ്പൊട്ടല്‍ മേഖലയ്ക്ക് തൊട്ടടുത്ത് ഒറ്റപ്പെട്ടു കിടക്കുന്ന സ്ഥലങ്ങളും കേന്ദ്രീകരിച്ചാണ് പ്രധാന സേവന പ്രവര്‍ത്തനങ്ങളെന്ന് സി.പി.ടി സംസ്ഥാന സെക്രട്ടറി വിനോദ് അണിമംഗലത്ത് പറഞ്ഞു.
ജില്ലകളിലെ പ്രധാന ക്യാംപുകളിലൊഴികെ മറ്റിടങ്ങളില്‍ ഭക്ഷണം മാത്രമേ സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്നുള്ളുവെന്ന് ചെറിയ ക്യാംപുകളില്‍ കഴിയുന്നവര്‍ അറിയിച്ചെന്നും അദ്ദേഹം പറഞ്ഞു.
ക്യാംപുകളില്‍ ആഹാരം ലഭിക്കുന്നുണ്ടെങ്കിലും വസ്ത്രങ്ങള്‍, കുടിവെള്ളം, കിടക്കവിരികള്‍, മെഴുകുതിരി, നാപ്കിനുകള്‍, കൊതുകുതിരി, ചെരിപ്പുകള്‍ എന്നിവയാണ് കിട്ടാനില്ലാത്തത്. വെളിച്ചമോ വെള്ളമോ ഇല്ലാത്ത ക്യാംപുകളില്‍ കടുത്ത ദുരിതമാണ് അനുഭവപ്പെട്ടത്. ഇത്തരം ക്യാംപുകള്‍ക്ക് ആശ്വാസമായിരുന്നു ചൈല്‍ഡ് പ്രൊട്ടക്ട് ടീം കേരളയുടെ സേവനം. റെസ്‌ക്യൂ ടീമില്‍ സംസ്ഥാന സെക്രട്ടറി വിനോദ് അണിമംഗലത്ത് , സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം സജി ഉസ്മാന്‍ കായംകുളം, വിവിധ ജില്ലകളിലെ പ്രവര്‍ത്തകരായ ശിഹാബ്, സജയന്‍, ആഷിഫ്, അനുരാഗ്, മാത്യു, സിജോ, പ്രമോദ്, ശ്യാം, അന്‍ഷാദ്, ജാബിര്‍, സെയിദ് , ജോണ്‍ എന്നിവരും പങ്കാളികളായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."