HOME
DETAILS
MAL
നീലഗിരി പുനര്‍ നിര്‍മാണത്തിന് 1000 കോടി അനുവദിക്കണം
backup
August 17 2019 | 18:08 PM
ചെന്നൈ: നീലഗിരി മേഖലയില്‍ കനത്ത മഴയും ഉരുള്‍പൊട്ടലും കാരണമുണ്ടായ നാശനഷ്ടത്തില്‍ നിന്ന് ജനങ്ങളെ പുനരധിവസിപ്പിക്കാനും മേഖലയുടെ നവീകരണത്തിനുമായി സംസ്ഥാന സര്‍ക്കാര്‍ 1000 കോടിയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിന്. ശക്തമായ മഴയും വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും കാരണം വീടൊഴിഞ്ഞുപോയവര്‍ ദുരിതാശ്വാസ ക്യാംപുകളിലായിരുന്നു. കാലാവസ്ഥ മാറിയതോടെ ക്യാംപുകളില്‍ നിന്ന് ഇവരെ വീടുകളിലേക്ക് തിരിച്ചയക്കുകയാണ്. എന്നാല്‍ ഇവരുടെ വീടുകളും മറ്റും നാശമായത് പരിഗണിക്കാതെയാണ് സര്‍ക്കാര്‍ തീരുമാനമുണ്ടായത്. ഇത്തരമൊരു നീക്കം നിര്‍ത്തിവയ്ക്കണമെന്നു സ്റ്റാലിന് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."