HOME
DETAILS

വിവരാവകാശ നിയമത്തിലെ പൊരുത്തക്കേടുകള്‍

  
backup
June 06 2017 | 01:06 AM

%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%b0%e0%b4%be%e0%b4%b5%e0%b4%95%e0%b4%be%e0%b4%b6-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%aa%e0%b5%8a%e0%b4%b0


ഇന്ത്യന്‍ ഭരണഘടന പ്രകാരം അറിവ് നേടുക എന്നത് രാജ്യത്തെ ഏതൊരു പൗരന്റെയും അവകാശവും ജനങ്ങള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം നേടുന്നതിനുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുക എന്നത് സര്‍ക്കാരിന്റ ഉത്തരവാദിത്വവുമാണ് .


രാജ്യത്തെ ജനങ്ങളെ സംബന്ധിച്ചിടത്തോളം അവര്‍ പഠിച്ചതോ പഠിക്കാന്‍ ആഗ്രഹിക്കുന്നതോ ആയ കാര്യങ്ങളിലൊഴികെ സര്‍ക്കാരിന്റെ നയപരമായ തീരുമാനങ്ങളെ കുറിച്ചോ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തികളെ സംബന്ധിച്ചോ സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ചോ അറിയുന്നതിനും അന്വേഷിക്കുന്നതിനും 2005 വരെ അവകാശങ്ങളൊന്നുമുണ്ടായിരുന്നില്ല.


എന്നാല്‍, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇടതുപക്ഷ കക്ഷികളുടെ പിന്തുണയോട് കൂടി അധികാരത്തില്‍ വന്ന മന്‍ഹമോഹന്‍ സിങിന്റെ നേതൃത്വത്തിലുള്ള ഒന്നാം യുപിയെ ഗവണ്‍മെന്റ് സര്‍ക്കാരുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളെ സംബന്ധിച്ചും ജനങ്ങള്‍ക്ക് അറിയാനുള്ള അവകാശമുണ്ടെന്ന് പ്രഖ്യാപിക്കുകയും അത് നിയമമാക്കി മാറ്റുകയുമാണ് ചെയ്തത് 'വിവരാവകാശ നിയമം 2005 ' എന്നാണ് ഈ നിയമം അറിയപ്പെടുന്നത്.


2005ല്‍ മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ കൊണ്ടുവന്ന വിവരാവകാശ നിയമത്തെ പ്രകീര്‍ത്തിച്ച് കൊണ്ട് രാജ്യത്തെ നിയമവിദഗ്ധരും മനുഷ്യാവകാശപ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവര്‍ വിശേഷിപ്പിച്ചിട്ടുള്ളത് രണ്ടാം സ്വാതന്ത്ര്യപ്രഖ്യാപനം എന്നായിരുന്നു. രാജ്യത്ത് അറിയാനുള്ള അവകാശം നിയമപരമായ അവകാശമായി മാറിയതുകൊണ്ട് സര്‍ക്കാര്‍ നടപ്പാക്കുന്ന വിവിധ സാമൂഹ്യക്ഷേമപദ്ധതികളെ സംബന്ധിച്ചും, ധനവിനിയോഗങ്ങളെ സംബന്ധിച്ചും, നയപരമായ തീരുമാനങ്ങളെ സംബന്ധിച്ചുമെല്ലാം ജനങ്ങള്‍ക്ക് അറിയാനുള്ള അവകാശമുണ്ടായി എന്നതിലുപരി രാജ്യത്തെ ഏതൊരു വ്യക്തിക്കും അവരുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഓഫിസുകളില്‍ സമര്‍പ്പിക്കുന്ന അപേക്ഷകളിലും ആക്ഷേപങ്ങളിലും തനിക്ക് അര്‍ഹതപ്പെട്ട ക്ഷേമപദ്ധതികളെ സംബന്ധിച്ചുമെല്ലാം സമയബന്ധിതവും സത്യസന്ധവുമായ വിവരങ്ങള്‍ സര്‍ക്കാര്‍ ഓഫിസുകളില്‍നിന്നു രേഖാമൂലം ലഭിക്കുന്നതിനുള്ള അവസരമുണ്ടായി എന്നതാണ് വിവരാവകാശ നിയമം 2005 എന്ന നിയമം മൂലമുള്ള ഏറ്റവും പ്രയോജനകരമായ കാര്യം.


വിവരാവകാശ നിയമം പ്രാബല്യത്തില്‍ വരികയും ജനങ്ങള്‍ നിയമം ഉപയോഗപ്പെടുത്താന്‍ സന്നദ്ധരാവുകയും ചെയ്തതോടെ ഏറെ പ്രയാസത്തിലായത് ജനങ്ങള്‍ക്കുവേണ്ടി ക്ഷേമപദ്ധതികള്‍ പ്രഖ്യാപിച്ച് പൊതുപണം അപഹരിച്ച് കൊണ്ടിരുന്ന രാഷ്ട്രീയ പ്രവര്‍ത്തകരും ഇടനിലക്കാരായ ഉദ്യോഗസ്ഥരുമാണ്.
അക്കാരണത്താല്‍ തന്നെയാവാം നിയമം കൊണ്ടുവരാന്‍ തയ്യാറായ ഒന്നാം യുപിഎ സര്‍ക്കാര്‍ രണ്ടാമതും അധികാരത്തിലെത്തിയ അവസരത്തില്‍ വിവരാവകാശ നിയമത്തെ ദുര്‍ബലപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറായത്. വിവരാവകാശ നിയമം മൂലം ഏറെ പ്രയാസങ്ങള്‍ നേരിടേണ്ടി വന്നവരുടെ കൂട്ടത്തില്‍ ദേശീയ രാഷ്ട്രീയ നേതാക്കളെ പോലെ തന്നെ അഴിമതിക്കാരായ പ്രാദേശിക രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെട്ടിരിക്കുന്നു എന്നതാണ് അവരുടെ വിവരാവകാശ നിയമത്തോടുള്ള സമീപനങ്ങളില്‍ നിന്നു മനസ്സിലാക്കാന്‍ കഴിയുന്നത് . വിവരാവകാശമെന്ന നിയമം പൊതുജനങ്ങളും സാമൂഹ്യപ്രവര്‍ത്തകരും ഉപയോഗപ്പെടുത്താന്‍ തുടങ്ങിയതിനാല്‍ രാജ്യത്ത് നടപ്പാക്കി കൊണ്ടിരിക്കുന്ന വിവിധ ക്ഷേമപദ്ധതികളുടെ മറവില്‍ പൊതുപണം കവര്‍ന്ന് കൊണ്ടിരുന്ന ഒട്ടേറെ രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും പ്രതിപ്പട്ടികയില്‍ പേര് ചേര്‍ക്കപ്പെടുകയും നിയമനടപടികള്‍ നേരിടേണ്ടി വരികയും ചെയ്യേണ്ടി വന്നത് പോലെ തന്നെ വിവരാവകാശ നിയമം ഉപയോഗപ്പെടുത്തിയതിന്റെ പേരില്‍ പ്രഗല്ഭരായ നിരവധി സാമൂഹ്യ പ്രവര്‍ത്തകര്‍ക്ക് പൊതുഖജനാവ് കൊള്ളയടിച്ച് കൊണ്ടിരുന്നവരുടെ കരങ്ങളാല്‍ ജീവന്‍ നഷ്ടപ്പെടുന്ന സാഹചര്യവുമുണ്ടായിട്ടുണ്ടെന്ന വസ്തുതയാണ് ബോധ്യപ്പെടുത്തുന്നത്.


വിവരാവകാശ നിയമം ബലപ്പെടുത്തുന്നതിന് പകരം ദുര്‍ബലപ്പെടുത്താനാണ് ഭരണകൂടം ശ്രമിച്ച് കൊണ്ടിരിക്കുന്നത്. രണ്ടാം യുപി യെ സര്‍ക്കാരിന്റെയും നരേന്ദ്ര മോദിയുടെ രണ്ടാം എന്‍ഡിയെ സര്‍ക്കാരിന്റെയും കാര്യപരിപാടികളില്‍ വിവരാവകാശ നിയമത്തെ ദുര്‍ബലപ്പെടുത്തുന്ന നിരവധി ശ്രമങ്ങളാണ് ഇതിനകം ഉണ്ടായിട്ടുള്ളത് . അത്തരം സന്ദര്‍ഭങ്ങളിലെല്ലാം ഈ നിയമത്തിന്റെ സംരക്ഷകരായി നിലകൊണ്ടത് രാജ്യത്തെ നീതിന്യായ സംവിധാനങ്ങള്‍ മാത്രമാണ് .


വിവരാവകാശ നിയമം 2005 എന്ന നിയമം രാജ്യത്തെ മറ്റേത് നിയമങ്ങളെയും പോലെ തന്നെ ഏറെ പോരായ്മകളുള്ളത് തന്നെയാണ് . രാജ്യസുരക്ഷയുമായി ബന്ധപ്പെട്ടതോ വ്യക്തിയുടെ ജീവഹാനിക്ക് ഇടവരുത്തുന്നതോ ആയിട്ടുള്ള വിഷയങ്ങളിലൊഴികെയുള്ള ഏതൊരു കാര്യത്തിലും രാജ്യത്തെ ഏതൊരു പൗരനും പ്രസ്തുത നിയമപ്രകാരം അപേക്ഷ നല്‍കാവുന്നതും അത്തരം അപേക്ഷകള്‍ കൈപ്പറ്റുന്ന ഉദ്യോഗസ്ഥര്‍ 30 ദിവസങ്ങള്‍ക്കകം ആവശ്യപ്പെട്ട വിവരങ്ങള്‍ നല്‍കണമെന്നും അല്ലാത്തപക്ഷം വൈകിപ്പിക്കുന്ന ഓരോ ദിവസത്തിനും 250 രൂപവിതം പരമാവധി 25,000 രൂപ വരെ പിഴ ഒടുക്കേണ്ടി വരുമെന്നുമാണ് ചട്ടം.


എന്നാല്‍, വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകളില്‍നിശ്ചിത ദിവസങ്ങള്‍ക്കകം മറുപടി ലഭിക്കാത്തതിനാല്‍ മേലധികാരികള്‍ക്ക് മുമ്പാകെ അപ്പീല്‍ അപേക്ഷ നല്‍കുകയും നിശ്ചിത ദിവസങ്ങള്‍ക്കകം അതിനു മറുപടി ലഭിക്കാത്തതിനാല്‍ സംസ്ഥാന മുഖ്യ വിവരാവകാശ കമ്മിഷണര്‍ മുമ്പാകെ ലഭിച്ചിട്ടുള്ളതും പരിഹരിക്കാതെ കിടക്കുന്നതുമായ അപേക്ഷകളുടെ എണ്ണം പതിനായിരത്തില്‍ കൂടുതലാണെന്നാണ് വിവരാവകാശ നിയമപ്രകാരം ലഭിച്ച വിവരങ്ങളില്‍ നിന്നു മനസ്സിലാക്കാനാവുന്നത്.
സംസ്ഥാന വിവരാവകാശ കമ്മീഷന്‍ മുമ്പാകെ പതിനായിരത്തിലധികം വരുന്ന അപ്പീല്‍ അപേക്ഷകള്‍ തീര്‍പ്പ് കാത്ത് കെട്ടിക്കിടക്കുന്നുണ്ടെങ്കില്‍ അതിന്റെ പ്രധാനകാരണം വിവരാവകാശ നിയമത്തില്‍ പറഞ്ഞിട്ടുള്ള ശിക്ഷാനടപടികള്‍ കുറ്റക്കാരായ വിവരാവകാശ ഓഫിസര്‍മാര്‍ക്കെതിരേ സ്വീകരിക്കാന്‍ മുഖ്യ വിവരാവകാശ കമ്മിഷണര്‍ തയാറായില്ല എന്നതാണ് .


സര്‍ക്കാര്‍ ഓഫിസുകളില്‍നിന്ന് വിവരങ്ങള്‍ ലഭിക്കുന്നതിന് വേണ്ടിയുള്ള അപേക്ഷകള്‍ അയക്കാറുള്ളത് മിക്കവാറും രജിസ്റ്റര്‍ തപാലായിട്ടാണ്. അപേക്ഷകള്‍ക്ക് മറുപടികള്‍ നല്‍കേണ്ടതും രജിസ്റ്റര്‍ തപാലായിട്ട് തന്നെയാണ്. വല്ല കാരണവശാലും അപേക്ഷകര്‍ ആവശ്യപ്പെടുന്ന വിവരങ്ങള്‍ സര്‍ക്കാര്‍ രേഖകളുടെ ഭാഗമായിട്ടുള്ളതാണെങ്കില്‍ കോപ്പി ഒന്നിന് രണ്ട് രൂപ വീതം ചലാന്‍ അടച്ചിരിക്കണമെന്നാണ് വ്യവസ്ഥ.
ആവശ്യപ്പെട്ട വിവരം ഒരു കോപ്പിയില്‍ ഉള്‍പ്പെടുന്നതാണെങ്കില്‍ പോലും സര്‍ക്കാര്‍ ഓഫിസില്‍ നിന്ന് 2 രൂപ ചലാന്‍ അടച്ച റെസിപ്റ്റ് ഹാജരാക്കുന്നതിനുള്ള നിര്‍ദേശം നല്‍കുന്നത് 25 രൂപ ചെലവിട്ട് കൊണ്ടുള്ള രജിസ്റ്റര്‍ തപാല്‍ മുഖേനെയാണ്. വിവരാവകാശ നിയമത്തിലെ ഇത്തരം ചട്ടങ്ങള്‍ കാരണം രണ്ട് രൂപ ലഭിക്കുന്നതിന് വേണ്ടി 23 രൂപയാണ് സര്‍ക്കാരിന് നഷ്ടമാകുന്നത് .


അതോടൊപ്പം തന്നെ സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുസ്ഥാപനങ്ങളായ വാട്ടര്‍ അതോറിറ്റി, വിനോദസഞ്ചാര വകുപ്പ് മുതലായ സ്ഥാപനങ്ങളില്‍ നിന്ന് വിവരങ്ങള്‍ ലഭിക്കണമെങ്കില്‍ അപേക്ഷയോടൊപ്പം 10 രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പിന് പകരം പ്രസ്തുത ഓഫിസുകളില്‍ ഫീസ് അടച്ച് റെസിപ്റ്റ് ഹാജരാക്കണമെന്നാണ് നിയമം. അപേക്ഷകരെ സംബന്ധിച്ചിടത്തോളം അത് ഏറെ പ്രയാസകരം തന്നെയാണ്. അത്തരം സ്ഥാപനങ്ങളിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്ക് അത് ആശ്വാസകരവുമാണ് .
അതുകൊണ്ട് തന്നെ വിവരാവകാശ നിയമത്തിലെ ഇത്തരം വിവരക്കേടുകള്‍ പരിഹരിക്കേണ്ടത് അത്യാവശ്യം തന്നെയാണ്. സംസ്ഥാന ഭരണ പരിഷ്‌കാര കമ്മിഷന്‍ ഇത്തരം വിഷയങ്ങളില്‍ ആവശ്യമായ ഭേദഗതി നിര്‍ദേശങ്ങള്‍ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഒക്ടോബർ 18 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

പി.വി അൻവറിന്റെ പൊതുയോഗത്തിൽ പങ്കെടുത്തു; എഐവൈഎഫ് നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

Kerala
  •  2 months ago
No Image

44-മത് ജിടെക്സ് ഗ്ലോബലിന് തുടക്കമായി; ദുബൈ ഭരണാധികാരി ജിടെക്സ് വേദിയിലൂടെ പര്യടനം നടത്തി

uae
  •  2 months ago
No Image

യു.എ.ഇയിൽ ഇന്ന് മുതൽ മഴ

uae
  •  2 months ago
No Image

ഒമാനിൽ ഉഷ്ണമേഖലാ ന്യൂനമർദം; സ്കൂളുകൾക്ക് നാളെ അവധി

oman
  •  2 months ago
No Image

കറൻ്റ് അഫയേഴ്സ്-15-10-2024

PSC/UPSC
  •  2 months ago
No Image

എഡിഎം നവീന്‍ ബാബുവിന്റെ മരണം; നാളെ സംസ്ഥാന വ്യാപകമായി റവന്യു ഉദ്യോഗസ്ഥര്‍ അവധിയെടുത്ത് പ്രതിഷേധിക്കും

Kerala
  •  2 months ago
No Image

യുഎഇയിൽ സുപ്രധാന വിസ നിയമഭേദഗതി; സ്പോൺസർഷിപ് മാറ്റുന്നതിൽ പുതിയ തീരുമാനം

uae
  •  2 months ago
No Image

വയനാട്ടില്‍ പ്രിയങ്ക; പാലക്കാട് രാഹുല്‍; ചേലക്കരയില്‍ രമ്യ; കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു 

Kerala
  •  2 months ago
No Image

പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും; വയനാട്ടില്‍ പിന്തുണ ആര്‍ക്കെന്ന് പിന്നീട് തീരുമാനിക്കും; പിവി അന്‍വര്‍

Kerala
  •  2 months ago