അറബി അധ്യാപക നിയമനം: ഡബിള്‍ മെയിന്‍ ബിരുദക്കാരെയും പരിഗണിക്കും
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല നടത്തുന്ന ബി.എ (അറബിക്, ഇസ്ലാമിക് ഹിസ്റ്ററി)ഡബിള്‍ മെയിന്‍ ഡിഗ്രി കേരളത്തിലെ ഹൈസ്കൂള്‍ ടീച്ചര്‍( അറബിക്), ജൂനിയര്‍ അറബിക് ലാംഗ്വേജ് ടീച്ചര്‍ തസ്തികകളിലേക്കുള്ള അധ്യാപക നിയമനത്തിന് യോഗ്യതയായി പരിഗണിച്ച് സര്‍ക്കാര്‍ ഉത്തരവായി.വര്‍ഷങ്ങളായി കാലിക്കറ്റില്‍ നടത്തുന്ന ഈ ഡിഗ്രി കോഴ്സ് പാസായി ഹൈസ്കൂള്‍ ടീച്ചര്‍( അറബിക്), ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ അറബിക് തസ്തികകളിലേക്ക് പരീക്ഷ എഴുതി ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് പി.എസ്.സി ജില്ലാ ഓഫിസുകളില്‍നിന്ന് യോഗ്യത തെളിയിക്കുന്ന ഉത്തരവ് ലഭ്യമാക്കണമെന്നും നിയമനം നല്കാന് കഴിയില്ല എന്നുമുള്ള തടസവാദ നോട്ടിസ് നല്‍കിയിരുന്നു.കോഴ്സിന് അംഗീകാരം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കേരള അറബിക് മുന്‍ഷീസ് അസോസിയേഷന് സംസ്ഥാന ജന. സെക്രട്ടറി എം. തമീമുദ്ദീന്‍ വിദ്യാഭ്യാസ മന്ത്രിക്കു നിവേദനം നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."