HOME
DETAILS

സാമൂഹ്യമാധ്യമങ്ങള്‍ക്ക് മുന്നില്‍ മുട്ടുമടക്കി സി.പി.എമ്മും സര്‍ക്കാരും

  
backup
August 17 2019 | 19:08 PM

%e0%b4%b8%e0%b4%be%e0%b4%ae%e0%b5%82%e0%b4%b9%e0%b5%8d%e0%b4%af%e0%b4%ae%e0%b4%be%e0%b4%a7%e0%b5%8d%e0%b4%af%e0%b4%ae%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95-3

 

സുനി അല്‍ഹാദി


കൊച്ചി: ചേര്‍ത്തലയിലെ സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം ഓമനക്കുട്ടനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളുടെ ശക്തമായ പ്രചാരണത്തിന് മുന്നില്‍ സര്‍ക്കാരും സി.പി.എമ്മും മുട്ടുമടക്കി. ഒറ്റദിവസം തന്നെ മൂന്ന് നടപടികള്‍ ഒന്നിച്ചുപിന്‍വലിച്ചതും അപൂര്‍വതയായി. ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥര്‍ മാപ്പുപറഞ്ഞതിനൊപ്പം സാമൂഹ്യമാധ്യമങ്ങളുടെ ശക്തമായ പ്രചാരണത്തിന് മുന്നില്‍ സംസ്ഥാന മന്ത്രി അടക്കമുള്ളവര്‍ പ്രതിരോധത്തില്‍ ആവുകയും ചെയ്തു.
ഓമനക്കുട്ടനെതിരേ പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിക്കുകയും പൊലിസ് കേസെടുക്കുകയും ചെയ്ത സംഭവത്തിലാണ് ഒറ്റദിവസംകൊണ്ട് സി.പി.എമ്മിന് കീഴ്‌മേല്‍ മറിയേണ്ടിവന്നത്. താന്‍ ഉള്‍പ്പെടെയുള്ളവര്‍ താമസിക്കുന്ന ദുരിതാശ്വാസ ക്യാംപിലേക്ക് അരി കൊണ്ടുവന്ന ഓട്ടോറിക്ഷയ്ക്ക് കൂലി കൊടുക്കുന്നതിനായി ഒപ്പമുള്ളവരില്‍ നിന്ന് 70 രൂപ പിരിച്ച സംഭവത്തില്‍ ഓമനക്കുട്ടനെതിരേ പൊലിസ് കേസെടുക്കുകയും ഇയാളെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍, ഓമനക്കുട്ടന്റെ നിരപരാധിത്വം തിരിച്ചറിഞ്ഞ് സി.പി.എം സൈബര്‍ സഖാക്കള്‍ അടക്കമുള്ളവര്‍ രംഗത്തുവരുകയായിരുന്നു. ഓമനക്കുട്ടനെ പാര്‍ട്ടി തള്ളിപ്പറഞ്ഞാല്‍ തങ്ങള്‍ പാര്‍ട്ടിക്കൊപ്പം ഉണ്ടാവില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് സൈബര്‍ സഖാക്കള്‍ അടക്കമുള്ളവര്‍ പരസ്യമായി രംഗത്തുവന്നത് നേതൃത്വത്തിന് തലവേദനയായി. മാത്രമല്ല, കഴിഞ്ഞ ദിവസം ദുരിതാശ്വാസ ക്യാംപിലെത്തി ഓമനക്കുട്ടനെതിരേ പരസ്യ നിലപാട് സ്വീകരിച്ച മന്ത്രി ജി.സുധാകരന്‍ സൈബര്‍ സഖാക്കളുടെ ശക്തമായ ആക്രമണത്തിന് ഇരയാകുകയും ചെയ്തു. പാര്‍ട്ടിയും സര്‍ക്കാരും നിലപാട് തിരുത്തുകയും ഓമനക്കുട്ടനോട് മാപ്പുപറയുകയും ചെയ്യണമെന്ന ആവശ്യം ശക്തമാവുകയും ചെയ്യുന്നതിനിടെയാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ചുമതലയുള്ള റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.വേണു മാപ്പുപറഞ്ഞുകൊണ്ട് രംഗത്തെത്തിയത്. റവന്യൂവകുപ്പ് ഉദ്യോഗസ്ഥരുടെ പരാതിയില്‍ ഓമനക്കുട്ടനെതിരേ എടുത്ത കേസ് പിന്‍വലിക്കാന്‍ ജില്ലാഭരണകൂടത്തിന് നിര്‍ദേശം നല്‍കുകയും ചെയ്തു. ഇതിന് തൊട്ടുപിന്നാലെയാണ് ഓമനക്കുട്ടന്റെ നിരപരാധിത്വം ബോധ്യപ്പെട്ടതിനാല്‍ സസ്‌പെന്‍ഷന്‍ നടപടി പിന്‍വലിക്കുന്നുവെന്ന് പാര്‍ട്ടി ജില്ലാ നേതൃത്വത്തിന്റെ അറിയിപ്പും എത്തിയത്. അപ്പോഴും സോഷ്യല്‍ മീഡിയയില്‍ എതിര്‍പ്പിന്റെ തിര അടങ്ങിയിരുന്നില്ല. ഓമനക്കുട്ടനെ പരസ്യമായി കള്ളനാക്കിയ മന്ത്രി ജി.സുധാകരന്‍ അടക്കമുള്ളവര്‍ മാപ്പുപറയണമെന്ന ആവശ്യമാണ് വീണ്ടും ഉയര്‍ന്നത്. മന്ത്രി സുധാകരന്‍ വിഖ്യാത നോവലായ'പാവങ്ങള്‍' എങ്കിലും വായിച്ച് സാധാരണക്കാരുടെ ദുരിതം മനസിലാക്കണമെന്ന പരിഹാസവുമായി പ്രമുഖ ഇടതുസഹയാത്രികരും രംഗത്തിറങ്ങി. കുട്ടനാട്ടിലെ വിവിധ ദുരിതാശ്വാസ ക്യാംപുകളുടെ ചുമതലയുള്ളവരും തങ്ങളുടെ ദുരിതം വിവരിച്ചുകൊണ്ട് രംഗത്തുവരികയും ചെയ്തു. ഒരു സാധാരണപ്രവര്‍ത്തകനുവേണ്ടി സി.പി.എം സ്വന്തം പാളയത്തില്‍ നിന്ന് ഇത്രയേറെ സൈബര്‍ ആക്രമണം നേരിട്ടത് ഇതാദ്യമായാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തകർത്തടിച്ച് ക്യാപ്റ്റന്‍ സഞ്ജു; കിടിലൻ ജയവുമായി കേരളം

Cricket
  •  22 days ago
No Image

കോട്ടയത്ത് കഞ്ചാവുമായി യുവാവ് പിടിയിൽ

Kerala
  •  22 days ago
No Image

കോഴിക്കോട് മിനി പിക്കപ്പ് വാൻ മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  22 days ago
No Image

യുഎഇ ദേശീയദിനം പ്രമാണിച്ച് സൗജന്യ ഇന്റര്‍നെറ്റ് ഡാറ്റ; തട്ടിപ്പില്‍ വീഴരുതെന്ന് അധികൃതര്‍

uae
  •  22 days ago
No Image

മുനമ്പത്ത് നിന്ന് ആരെയും കുടിയിറക്കില്ല; പ്രശ്‌നങ്ങള്‍ മൂന്നുമാസത്തിനകം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി

Kerala
  •  22 days ago
No Image

യുഎഇയിലേക്കുള്ള ചെക്ക് ഇന്‍ ബാഗേജുകളില്‍ നിയന്ത്രണം; മുളക് അച്ചാറും, കൊപ്രയും, നെയ്യും പാടില്ല 

uae
  •  22 days ago
No Image

പാലക്കാട്ടെ വിജയാഘോഷത്തിനിടെ പി സി വിഷ്ണുനാഥ് കുഴഞ്ഞു വീണു, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

latest
  •  22 days ago
No Image

'തന്നിലര്‍പ്പിച്ച വിശ്വാസത്തിനും സ്‌നേഹത്തിനും നന്ദി'ഈ വിജയം നിങ്ങള്‍ ഓരോരുത്തരുടേതുമാണ് ; വയനാട്ടിലെ വോട്ടര്‍മാരോട് നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി

Kerala
  •  22 days ago
No Image

കന്നിയങ്കത്തില്‍ വയനാടിന്റെ പ്രിയപ്പെട്ടവളായി പ്രിയങ്ക, വന്‍ഭൂരിപക്ഷത്തോടെ പാലക്കാടന്‍ കോട്ടകാത്ത് രാഹുല്‍, ചേലക്കരയില്‍ പ്രദീപ് 

Kerala
  •  22 days ago
No Image

നെഞ്ചോട് ചേര്‍ത്ത് പിടിക്കാനും, സ്‌നേഹിക്കാനും മത്സരിച്ച ഓരോ സഖാവിനോടും നന്ദി,  ജനങ്ങളുടെ ഇടയില്‍തന്നെയുണ്ടാവും: പി സരിന്‍

Kerala
  •  22 days ago