ഹജ്ജ് 2019: ഇനി തിരിച്ചു പോക്കിന്റെ നാളുകള്‍, സുഗമമാക്കാന്‍ 'ഇയാബ്' പദ്ധതി
മക്ക: ഹജ്ജ് തീര്‍ത്ഥാനം കഴിഞ്ഞതോടെ വിദേശ ഹാജിമാര്‍ തിരിച്ചുപോക്ക് തുടങ്ങിയതോടെ ജിദ്ദ വിമാനത്താവളത്തില്‍ തിരക്ക് വര്‍ധിച്ചു. വിവിധ രാജ്യക്കാരായ തീര്‍ത്ഥാടകരുടെ യാത്ര ഇതിനകം തന്നെ തുടങ്ങിയിട്ടുണ്ട്. ഏതാനും ആഴ്ചകള്‍ക്കുളില്‍ വിദേശ ഹാജിമാര്‍ പൂര്‍ണ്ണമായും പുണ്യ ഭൂമിയില്‍ നിന്നും വിടപറയുന്ന രീതിയിലാണ് മടക്ക യാത്ര ക്രമീകരിച്ചിരിക്കുന്നത്. ആദ്യയാഴ്ച്ച തന്നെ ജിദ്ദ വിമാനത്താവളം വഴി മൂന്ന് ലക്ഷത്തോളം വിദേശികള്‍ സ്വദേശങ്ങളിലേക്ക് മടങ്ങുമെന്നാണ് കരുതുന്നത്.
വിദേശ ഹാജിമാരുടെ സുഗമമായ മടക്ക യാത്രയുടെ ഭാഗമായി ജിദ്ദ വിമാനത്താവളത്തില്‍ സംവിധാനങ്ങള്‍ വിപുലീകരിച്ചിട്ടുണ്ട്. 228 പാസ്പോര്‍ട്ട് കൗണ്ടറുകളാണ് സംവിധാനിച്ചിരിക്കുന്നത്. കൂടാതെ, ജിദ്ദ ഹജ്ജ് ടെര്‍മിനലിലെ 15 ആഗമന ഹാളുകള്‍ തിരിച്ചു പോകുന്നവര്‍ക്കായി സംവിധാനിച്ചു. 26 വിമാനങ്ങള്‍ക്ക് ഒരേ സമയം നിര്‍ത്തിയിടാനും യാത്രക്കാരെ കയറ്റാനുമുള്ള സൗകര്യങ്ങളും ഇവിടെയുണ്ട്. വിദേശ തീര്‍ത്ഥാടകര്‍ മുഹറം പതിനഞ്ചിനു മുമ്പ് തന്നെ സഊദി വിടണമെന്നാണ് കണക്ക്. സമയപരിധി കഴിയുന്നവര്‍ അനധികൃതരായി കണക്കാക്കി നിയമ നടപടികള്‍ നേരിടേണ്ടി വരും.
അതേസമയം, വിദേശ ഹാജിമാരുടെ തിരിച്ചു പോക്ക് നടപടികള്‍ സുഗമമാക്കാന്‍ ഇയാബ് പദ്ധതി പ്രഖ്യാപിച്ചു. വിമാനത്താവളങ്ങളിലെത്തും മുമ്പ് തന്നെ യാത്രാ നടപടികള്‍ പൂര്‍ത്തിയാക്കുന്ന പദ്ധതി രണ്ടു ദിവസത്തിനകം തന്നെ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പരീക്ഷണ പദ്ധതിയില്‍ ഇന്ത്യന്‍ തീര്‍ത്ഥാടകരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ഇന്തോനേഷ്യ, മലേഷ്യ എന്നീ തീര്‍ത്ഥാടകരും ഉള്‍പ്പെടും.
വിമാനത്താവളങ്ങളിലെ സൗകര്യങ്ങള്‍ തീര്‍ത്ഥാടകര്‍ക്ക് മികച്ചതാക്കാനുള്ള സംവിധാനത്തിന്റെ ഭാഗമായാണ് ഇയാബ് പദ്ധതി പ്രഖ്യാപിച്ചതെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി മേധാവി അബ്ദുല്‍ ഹാദി ബിന്‍ അഹമ്മദ് അല്‍ മന്‍സൂരി പറഞ്ഞു. ആദ്യ ഘട്ടത്തില്‍ മുപ്പതിനായിരം തീര്‍ഥാടകര്‍ക്കാണ് പദ്ധതിയുടെ പ്രയോചനം ലഭിക്കുക. തുടര്‍ന്നു മുഴുവന്‍ ഹാജിമാര്‍ക്കും ഇത് നടപ്പാക്കും. ഇതോടെ വിമാനത്താവളത്തില്‍ കൂടുതല്‍ സമയം കാത്തിരിക്കാതെ തന്നെ യാത്ര ചെയ്യാന്‍ കഴിയും. പുതിയ പദ്ധതിക്കായി യാത്രക്കാരുടെ യാത്ര നടപടികള്‍ കമ്പ്യുട്ടറില്‍ രേഖപ്പെടുത്തുന്നതിനായി പുതിയ ഇ ട്രാക്ക് സംവിധാനവും സംവിധാനിച്ചിട്ടുണ്ട്.
അതേസമയം, അടുത്ത വര്‍ഷത്തേക്കുള്ള ഹജ്ജിനുള്ള ഒരുക്കങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് സഊദി ഹജ്ജ് ഉംറ മന്ത്രി ഡോ: മുഹമ്മദ് സ്വാലിഹ് ബിന്‍തന്‍ പറഞ്ഞു. ഹജ്ജ് ഉംറ തീര്ത്ഥാടക്കരുടെ ക്ഷേമം ലക്ഷ്യമിട്ട് പല പദ്ധതികളും നടപ്പിലാക്കിയിട്ടുണ്ടെന്നും ഹജ്ജ് സിമ്പോസിയത്തിനെത്തിയ അതിഥികളെ ആദരിക്കുന്ന ചടങ്ങില്‍ മന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."