HOME
DETAILS

ഖത്തര്‍: നയതന്ത്ര വിലക്കിന്റെ രാഷ്ട്രീയം

  
backup
June 06, 2017 | 3:32 AM

%e0%b4%96%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%af%e0%b4%a4%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0-%e0%b4%b5%e0%b4%bf%e0%b4%b2%e0%b4%95%e0%b5%8d%e0%b4%95

2014ല്‍ സഊദി അറേബ്യയും യു.എ.ഇയുമടങ്ങുന്ന അറബ് രാജ്യങ്ങള്‍ തങ്ങളുടെ നയതന്ത്രപ്രതിനിധികളെ പിന്‍വലിച്ച് ഖത്തറിനെതിരേ നീക്കം നടത്തിയിരുന്നു. ഭീകരവാദബന്ധം തന്നെയായിരുന്നു അന്നും പ്രശ്‌നം. തുടര്‍ച്ചയായ നയതന്ത്ര ചര്‍ച്ചകള്‍ക്കൊടുവില്‍ ഒന്‍പതുമാസം കൊണ്ട് പ്രശ്‌നങ്ങള്‍ പരിഹരിച്ചു. സഊദിയും ബഹ്‌റൈനും യു.എ.ഇയും തങ്ങളുടെ നയതന്ത്ര പ്രതിനിധികളെ തിരിച്ചയച്ച് ബന്ധം പുനരാരംഭിച്ചു. എന്നാല്‍, പ്രധാന പ്രശ്‌നത്തിന് അന്ന് പരിഹാരമായിരുന്നില്ല. കഴിഞ്ഞ മാസം ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദ് ആല്‍ഥാനി നടത്തിയതായി പ്രചരിപ്പിക്കപ്പെടുന്ന പ്രസംഗമായിരുന്നു ഇത്തവണ തര്‍ക്കങ്ങളുടെ തുടക്കം. ഇറാന്‍, ഹമാസ്, മുസ്‌ലിം ബ്രദര്‍ഹുഡ് എന്നിവക്ക് പിന്തുണ അറിയിച്ച അമീര്‍ അമേരിക്കയെ പ്രസംഗത്തില്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു.

കേവലം 27 ലക്ഷം ജനസംഖ്യയുള്ള 11,437 കി.മീറ്റര്‍ സ്‌ക്വയര്‍ വിസ്തീര്‍ണം മാത്രമുള്ള ഖത്തര്‍ അയല്‍രാജ്യങ്ങളുടെ കണ്ണില്‍ എന്തു കൊണ്ട് കരടാകുന്നുവെന്നതാണ് പ്രസക്തമായ ചോദ്യം. അറബ് രാജഭരണകൂടങ്ങള്‍ക്ക് ഭീഷണിയുയര്‍ത്തുന്നവരോ അനഭിമതരോ ആയ കക്ഷികള്‍ക്ക് ഖത്തര്‍ സഹായം നല്‍കുന്നുവെന്നത് കാലങ്ങളായി ഉയര്‍ന്നുകൊണ്ടിരിക്കുന്ന വിമര്‍ശനമാണ്. പ്രധാനമായും തൊട്ടടുത്തുള്ള അയല്‍രാജ്യം യു.എ.ഇയാണ് ഈ വിമര്‍ശനം ഏറ്റവും കൂടുതല്‍ ഉന്നയിക്കുന്നത്. ഈജിപ്തിലും ലിബിയയിലും ശക്തമായ സ്വാധീനമുള്ള മുസ്‌ലിം ബ്രദര്‍ഹുഡിനും ഫലസ്തീന്‍ വിമോചന സംഘമായ ഹമാസിനും നല്‍കുന്ന സഹായവും ഇറാന് നല്‍കുന്ന പിന്തുണയുമാണ് അതില്‍ പ്രധാനം.

സഊദി, യു.എ.ഇ പൗരന്മാരായ ഇസ്‌ലാമിക രാഷ്ട്രീയവാദികള്‍ക്ക് ഖത്തര്‍ അഭയം നല്‍കുന്നതായി പലപ്പോഴും ആരോപണമുയരാറുണ്ട്. മുസ്‌ലിം ബ്രദര്‍ഹുഡിന്റെ ആത്മീയ നേതാവും ആഗോള മുസ്‌ലിം പണ്ഡിത സഭയുടെ അമരക്കാരനുമായ ശൈഖ് യൂസുഫുല്‍ ഖര്‍ദാവി ഏറെ കാലമായി ദോഹ ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്. അല്‍ ജസീറ അടക്കമുള്ള മാധ്യമസംരംഭങ്ങളും ഖത്തര്‍ നേരിട്ടു നടത്തുന്നു. മുസ്‌ലിം ബ്രദര്‍ഹുഡ്, ഹമാസ് അടക്കമുള്ള വന്‍ ജനകീയ അടിത്തറയുള്ള പ്രസ്ഥാനങ്ങളെയും മേഖലയിലെ ഭീകരസംഘങ്ങളെയും സമീകരിക്കാനാകില്ലെന്നതാണ് ഖത്തറിന്റെ നിലപാട്.

ശീഈ രാജ്യമായ ഇറാനോടുള്ള ഖത്തറിന്റെ സൗഹൃദം തന്നെയാണ് റിയാദിനെയും അബൂദബിയെയും ചൊടിപ്പിച്ച പ്രധാന വിഷയം. സുന്നി ഭൂരിപക്ഷ രാജ്യമായ ഖത്തര്‍ പല വിവാദ വിഷയങ്ങളിലും ഇറാന് അനുകൂലമായ നിലപാടാണ് എടുക്കാറ്. ഇതിനു പുറമെ തങ്ങളുടെ പ്രധാന വരുമാനസ്രോതസായ വടക്കന്‍ വാതകപ്പാടത്തിന്റെ വലിയൊരു ഭാഗവും അവര്‍ ഇറാനുമായി പരസ്പരം പങ്കുവയ്ക്കുന്നു.

പലപ്പോഴും ആശയക്കുഴപ്പം സൃഷ്ടിക്കുന്നതാണ് ഖത്തറിന്റെ അയല്‍രാജ്യങ്ങളിലെ രാഷ്ട്രീയ ഇടപെടല്‍. ഒരു വശത്ത് ഇറാനെ പിന്തുണക്കുമ്പോള്‍ തന്നെ ഇറാന്‍ പിന്തുണയുള്ള സിറിയന്‍ സര്‍ക്കാരിനെതിരേയുള്ള പോരാട്ടത്തില്‍ വിമതപോരാളികളോടൊപ്പവും നില്‍ക്കുന്നു. ഇതാണ് അല്‍ ഖാഇദയെയും ഐ.എസിനെയും പിന്തുണക്കുന്നതായുള്ള പ്രചാരണത്തിലേക്ക് നയിച്ചത്. സിറിയയിലെ വിമതസംഘങ്ങള്‍ക്ക് സഊദിയും സഹായം നല്‍കിവരുന്നുണ്ടെന്നതാണ് പുതിയ നടപടികളുടെ ആത്മാര്‍ഥത തന്നെ ചോദ്യം ചെയ്യുന്നത്. ഭീകരതക്കെതിരായ പോരാട്ടത്തില്‍ ഖത്തറിന് ആത്മാര്‍ഥത പോരായെന്ന് പാശ്ചാത്യന്‍ രാജ്യങ്ങളും ആക്ഷേപിക്കുന്നു.


ലിബിയയിലെ വിമോചന പോരാളികള്‍ക്ക് ഖത്തറും തുര്‍ക്കിയും സഹായം നല്‍കുന്നതായി ഈജിപ്തും യു.എ.ഇയും ആരോപണമുന്നയിച്ചിട്ടുണ്ട്. കിഴക്കന്‍ ലിബിയയുടെ വലിയൊരു ഭാഗവും നിയന്ത്രിക്കുന്ന ഖലീഫാ ഹഫ്താറിനെ കെയ്‌റോയും അബൂദബിയും പിന്തുണക്കുന്നുണ്ട്. സമാനമായ പല ആരോപണങ്ങളും നേരിടുന്ന തുര്‍ക്കിയുമായും അടുത്തിടെ ഖത്തര്‍ നയതന്ത്രബന്ധം ശക്തമാക്കിയിരുന്നു. ഖത്തറില്‍ തുര്‍ക്കി സൈനിക താവളവും പുതുതായി തുറന്നിട്ടുണ്ട്.

ലിബിയ, സിറിയ, യമന്‍, ഫലസ്തീന്‍ അടക്കമുള്ള മേഖലയിലെ മിക്ക പ്രശ്‌നങ്ങളിലും മധ്യസ്ഥന്റെ റോള്‍ ഖത്തര്‍ ഏറ്റെടുത്തതും സഊദിക്ക് തലവേദന സൃഷ്ടിച്ചിട്ടുണ്ട്. ഇതെല്ലാം കത്തിനില്‍ക്കുമ്പോഴാണ് മേഖലയിലെ സമാധാനദൗത്യവുമായി കഴിഞ്ഞ മാസം ട്രംപ് സഊദി സന്ദര്‍ശിക്കുകയും മുസ്‌ലിം രാജ്യതലവന്മാരുമായി കൂടിക്കാഴ്ച നടത്തിയതും. ഇറാനും മേഖലയിലെ ഭീകരപ്രവര്‍ത്തനങ്ങളുമായിരുന്നു കൂടിക്കാഴ്ചയിലെ പ്രധാന വിഷയം.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തീർപ്പാകാതെ പി.എം ശ്രീ തർക്കം: നാളെ നടക്കുന്ന സി.പി.ഐ നിർവാഹകസമിതി നിർണായകം; സി.പി.എം നിലപാടിനെതിരെ പാർട്ടിക്കുള്ളിൽ അമർഷം

Kerala
  •  3 days ago
No Image

ഹിജാബ് വിഷയത്തിൽ സഭയുടെ ഇടപെടലിൽ വേഗക്കുറവ്: ആത്മപരിശോധന വേണം; സിറോ മലബാർ സഭ മുഖമാസിക

Kerala
  •  3 days ago
No Image

യുഎസില്‍ വീട് വൃത്തിയാക്കത്തതിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ഇന്ത്യന്‍ വംശജയായ ഭര്‍ത്താവിനെ ഭാര്യ കത്തി കൊണ്ട് കുത്തി;  അറസ്റ്റ് ചെയ്ത് പൊലിസ്

Kerala
  •  3 days ago
No Image

കൂമ്പൻപാറയിൽ തീവ്രമായ മണ്ണിടിച്ചിൽ: 22 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചത് രക്ഷയായി; പ്രദേശത്തെ മണ്ണെടുപ്പിനെതിരെ നാട്ടുകാർ

Kerala
  •  3 days ago
No Image

സ്ഥാനാർഥി നിർണയം: വാർഡ് തലത്തിൽ തീരുമാനമെടുക്കാൻ കെ.പി.സി.സി നിർദേശം; വിജയസാധ്യത മുഖ്യ മാനദണ്ഡം

Kerala
  •  3 days ago
No Image

യാത്രാമധ്യേ ഖത്തറിലിറങ്ങി ട്രംപിന്റെ സര്‍പ്രൈസ് വിസിറ്റ്; അമീറുമായി കൂടിക്കാഴ്ച നടത്തി; പശ്ചിമേഷ്യയില്‍ സമാധാനം കൊണ്ടുവന്നതിന് അമീറിനെ പ്രശംസകൊണ്ട് മൂടി | Trump in Qatar

International
  •  3 days ago
No Image

നെല്ലി കൂട്ടക്കൊല: 42 വർഷങ്ങൾക്ക് ശേഷം കമ്മിഷൻ റിപ്പോർട്ട് പുറത്തുവിടുന്നു; നടപടി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ

National
  •  3 days ago
No Image

വിഭജനത്തോടെ മുസ്‌ലിംകളെല്ലാം പോയതോടെ ക്രിസ്ത്യൻ സ്‌കൂളായി മാറി, ഒടുവിൽ അമൃത്സറിലെ മസ്ജിദ് സിഖുകാരും ഹിന്ദുക്കളും മുസ്‌ലിംകൾക്ക് കൈമാറി; ഏഴുപതിറ്റാണ്ടിന് ശേഷം ബാങ്ക് വിളി ഉയർന്നു

National
  •  3 days ago
No Image

തീവ്രശ്രമങ്ങൾ വിഫലം: അടിമാലിയിൽ വീടിന് മുകളിൽ മണ്ണിടിഞ്ഞ് വീണ സംഭവം; ദമ്പതിമാരിൽ ഭർത്താവ് മരിച്ചു, ഭാര്യ ആശുപത്രിയിൽ

Kerala
  •  3 days ago
No Image

'അവർ മോഷ്ടിക്കുകയും പിന്നെ പരാതിപ്പെടുകയും ചെയ്യുന്നു'; എൽ ക്ലാസിക്കോയ്ക്ക് മുമ്പ് റയൽ മാഡ്രിഡിനെതിരെ വെല്ലുവിളി നിറഞ്ഞ പ്രസ്‌താവനയുമായി ലാമിൻ യമാൽ

Football
  •  4 days ago