'ദൈവം ട്രംപിനെ നശിപ്പിക്കട്ടെ'- റാഷിദ താലിബിന്റെ മുത്തശ്ശി
ജറൂസലം: യു.എസിലെ ഡമോക്രാറ്റ് ജനപ്രതിനിധി റാഷിദ താലിബിനെ വെസ്റ്റ്ബാങ്ക് സന്ദര്‍ശിക്കാന്‍ അനുവദിക്കരുതെന്നു പറഞ്ഞ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ശപിച്ച് റാഷിദയുടെ മുത്തശ്ശി മുഫ്തിയ താലിബ്. ട്രംപിന്റെ വാക്കുകള്‍ പരിഗണിച്ച് ആദ്യം റാഷിദക്ക് വിലക്കേര്‍പ്പെടുത്തിയ ഇസ്റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പിന്നീട് ഉപാധികളോടെ വെസ്റ്റ്ബാങ്ക് സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയെങ്കിലും റാഷിദ അതു നിരസിക്കുകയായിരുന്നു.
ഇതോടെ പേരക്കുട്ടിയെ കാണാന്‍ സാധിക്കാത്തതിലുള്ള നിരാശയോടെ 90കാരിയായ മുഫ്തിയ റാഷിദ വരാതിരുന്നാല്‍ താന്‍ സന്തോഷിക്കുമെന്നാണ് ട്രംപ് പറഞ്ഞത്, അതിനാല്‍ ദൈവം ട്രംപിനെ നശിപ്പിക്കട്ടെ എന്ന് പ്രതികരിച്ചു. 2006നു ശേഷം അവര്‍ റാഷിദയെ കïിട്ടേയില്ല. 13 വര്‍ഷത്തിനു ശേഷം ഇത്തവണ പേരക്കുട്ടി തന്നെ കാണാനെത്തുന്ന സന്തോഷത്തിലായിരുന്നു അവര്‍. അതിനാല്‍ റാഷിദയ്ക്കു വേïി ഒരു ആടിനെ അറുത്ത് ഭക്ഷണമൊരുക്കാനുള്ള ഒരുക്കത്തിലായിരുന്നു മുഫ്തിയയെന്ന് അവരുടെ മകന് ബസ്സാം താലിബ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."