HOME
DETAILS
MAL
പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ ബി.ഡി.കെ പങ്കാളിയായി
backup
August 19 2019 | 06:08 AM
മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബി.ഡി.കെ) ബഹ്റൈന്‍ ചാപ്റ്ററും ബി.ഡി.കെ. പത്തനംതിട്ട ജില്ലാ കമ്മിറ്റിയും സംയുകതമായി വയനാട് നിലമ്പൂര്‍ ഭാഗങ്ങളിലെ പ്രളയ ബാധിത പ്രദേശങ്ങളില്‍ ഭക്ഷണ സാധനങ്ങള്‍, വസ്ത്രങ്ങള്‍, വീട്ടാവശ്യത്തിനുള്ള ശുചീകരണ ഇനങ്ങള്‍ പുസ്തകങ്ങള്‍ എന്നിവ വിതരണം ചെയ്തു.
ബി.ഡി.കെ ബഹ്റൈന്‍ പത്തനംതിട്ട എക്സിക്യൂട്ടീവ് കമ്മിറ്റികളിലെ അംഗങ്ങളില്‍പ്പെട്ടവര്‍ സമാഹരിച്ച തുക ഉപയോഗിച്ച് അരി, പഞ്ചസാര, പയര്‍ വര്‍ഗ്ഗങ്ങള്‍, ഉള്ളി, വിവിധ മസാല പൊടികള്‍, ടൂത്ത് ബ്രഷ് പെയിസ്റ്റ്, നാപ്കിന്സ്, സോപ്പ്, കഌനിംഗ് ലോഷന്‍, സാരി, പുസ്തകങ്ങള്‍ എന്നിവ അടങ്ങിയ കിറ്റ് ഓരോ വീട്ടിലും നേരിട്ട് എത്തിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."