പ്രളയം വിഴുങ്ങിയിട്ടും പതിരായില്ല: കരനെല്‍കൃഷിയില്‍ നൂറുമേനി വിളവ്
കൊടുങ്ങല്ലൂര്‍: എടവിലങ്ങ് പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ മഹാത്മ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടത്തിയ കരനെല്‍കൃഷി വിളവെടുത്തു.
പത്തു കുടുംബങ്ങള്‍ ചേര്‍ന്നു രണ്ടു ഏക്കര്‍ ഭൂമിയിലാണു കൃഷിയിറക്കിയത്. കൃഷിഭവന്റെ സഹകരണത്തോടെ നടത്തിയ കരനെല്‍ കൃഷി കഴിഞ്ഞ പ്രളയകാലത്തു പൂര്‍ണമായും വെള്ളത്തിലായി. എന്നാല്‍ ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ടു പാടം വിളയുകയായിരുന്നു. കരനെല്‍ കൃഷിയുടെ വിളവെടുപ്പ് ഇ.ടി ടൈസണ്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എടവിലങ്ങ് പഞ്ചായത്ത് പ്രസിഡന്റ് എ.പി ആദര്‍ശ് അധ്യക്ഷനായി. കൃഷി ഓഫിസര്‍ ഫാന്‍സി പരമേശ്വരന്, പഞ്ചായത്തംഗങ്ങളായ ലൈസ പ്രതാപന്, കെ.കെ സുരേഷ്, പ്രസന്ന ശിവദാസന്‍, ജെയ്നി ജോഷി, കെ.കെ ഉണ്ണികൃഷ്ണന്, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ലളിത ഗോപാലകൃഷ്ണന്, കൃഷി അസിസ്റ്റന്റുമാരായ എന്‍.പ്രവീണ്‍, എം.എസ് ഷമീന സംസാരിച്ചു. കാര്ത്തികേയന് കൊക്കുവായില്‍, സുബ്രഹ്മണ്യന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."