HOME
DETAILS

തുരുത്തിപ്പുഴ പാലം യാഥാര്‍ഥ്യമാകുന്നു

  
backup
October 17, 2018 | 6:39 AM

%e0%b4%a4%e0%b5%81%e0%b4%b0%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b4-%e0%b4%aa%e0%b4%be%e0%b4%b2%e0%b4%82-%e0%b4%af%e0%b4%be%e0%b4%a5%e0%b4%be%e0%b4%b0

എടച്ചേരി: പന്ത്രണ്ട് വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവില്‍ എടച്ചേരി തുരുത്തിപ്പുഴ പാലം യാഥാര്‍ഥ്യമാകുന്നു. 2006ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ ഭരണകാലത്ത് തുടങ്ങി വച്ച പാലത്തിനാണ് ഇതോടെ ശാപമോക്ഷമായത്. അന്ന് പാലത്തിനായി പുഴയില്‍ രണ്ടു ഭീമന്‍ തൂണുകള്‍ തീര്‍ത്തതല്ലാതെ മറ്റു ജോലികളൊന്നും നടന്നിരുന്നില്ല. കോഴിക്കോട്-കണ്ണൂര്‍ ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഏറെ പ്രാധാന്യമുള്ള പാലമായതിനാല്‍ തന്നെ പാലം പണി ആരംഭിക്കാനായി പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചെങ്കിലും ഫലമുണ്ടായില്ല.
അതിനിടെ സര്‍ക്കാറുകള്‍ മാറി മാറി വന്നിട്ടും പാലം പണിയാനുള്ള നീക്കങ്ങളൊന്നുമുണ്ടായില്ല. അപ്രോച്ച് റോഡിന് വേണ്ടി രണ്ടു കുടുംബങ്ങളെ കുടിയൊഴിപ്പിക്കുന്നതു സംബന്ധിച്ചുള്ള തര്‍ക്കങ്ങളായിരുന്നു പാലത്തിനു തടസമായത്. നേരത്തെ തീരുമാനിച്ച അപ്രോച്ച് റോഡിന് മാറ്റം വരുത്തിയാണ് പാലം പണി ആരംഭിക്കുക.
ഇവിടെ നിലവിലുള്ള നിസ്‌കാര പള്ളി അല്‍പം മുന്നോട്ടേക്ക് മാറ്റിപ്പണിയാന്‍ തീരുമാനമായി. അതു വഴി രണ്ടു കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ട ബാധ്യതയും സര്‍ക്കാരിന് ഒഴിവായി. എന്നാല്‍ നിലവില്‍ അപ്രോച്ച് റോഡിന് വേണ്ടി സ്ഥലം വിട്ടുനല്‍കേണ്ടി വരുന്ന ഭൂഉടമകള്‍ക്ക് ന്യായമായ നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്.
പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നാലു കോടി രൂപയായിരുന്നു ഇതിന് വിലയിരുത്തിയത്. അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന ടി.യു കുരുവിളയാണ് പാലം പണിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.
രണ്ടു ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഏറെ പ്രാധാന്യമുള്ള ഈ പാലം പെരിങ്ങത്തൂര്‍ മാഹിപ്പുഴയ്ക്ക് കുറുകെയാണ് നിര്‍മിക്കേണ്ടത്. കോഴിക്കോട് ജില്ലയിലെ എടച്ചേരി പഞ്ചായത്തും കണ്ണൂര്‍ ജില്ലയിലെ കരിയാട് പഞ്ചായത്തിനെയും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് ഈ പാലം. വിദ്യാര്‍ഥികള്‍, ഉദ്യോഗസ്ഥര്‍, കച്ചവടക്കാര്‍ തുടങ്ങി നിരവധിയാളുകള്‍ക്ക് ഇപ്പോഴുള്ള ഏക ആശ്രയം ഇവിടുത്തെ കടത്തു തോണി മാത്രമാണ്. പാലം പണിക്കായി പണിത രണ്ട് ഭീമന്‍ തൂണുകള്‍ വര്‍ഷങ്ങളോളം വെള്ളത്തില്‍ കെട്ടിക്കിടന്നതിനാല്‍ പലയിടങ്ങളിലായി അടര്‍ന്നു പോയിട്ടുണ്ട്. പുതിയ പാലത്തിന് ഈ തൂണുകള്‍ ഉപയോഗയോഗ്യമല്ലാത്തതിനാല്‍ മാറ്റി സ്ഥാപിക്കേണ്ടി വരും.
ഏറ്റവുമൊടുവിലായി ഉദ്യോഗസ്ഥ തലത്തില്‍ നടന്ന ചര്‍ച്ചയുടെ ഫലമായി പാലം പണി എത്രയും പെട്ടെന്ന് തുടങ്ങാന്‍ ധാരണയായിട്ടുണ്ട്. തൊട്ടടുത്ത ഏറാമല പഞ്ചായത്തിനെ കൂടി ഉള്‍പ്പെടുത്തി ഇംഗ്ലീഷ് അക്ഷരമാലയിലെ 'വൈ' രൂപത്തിലായിരുന്നു പാലം പണിയാന്‍ നേരത്തെ തീരുമാനിച്ചത്. ഇതിനായി നാദാപുരം, വടകര എം.എല്‍.എമാരുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് 25 കോടി രൂപയാണ് അനുവദിച്ചിരുന്നത്. അതേസമയം ജലഗതാഗത വകുപ്പിന്റെ ബോട്ട് സര്‍വിസ് പരിഗണനയിലുള്ളതിനാല്‍ തുരുത്തിപ്പുഴയില്‍ ഏറാമല ഭാഗത്തേക്കുള്ള പാലം ഒഴിവാക്കി. ഇനി എടച്ചേരിയിലെ തുരുത്തിയില്‍ നിന്ന് കരിയാട് പഞ്ചായത്തിലേക്ക് മാത്രമായിരിക്കും പാലം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷെയ്ഖ് ഹസീന കേസ് തിരിച്ചടിയായി; ഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് പരമ്പരകൾ മാറ്റിവച്ച് ബിസിസിഐ

Cricket
  •  3 minutes ago
No Image

വിവാഹിതനായ മുൻകാമുകനെതിരെ വ്യാജ ബലാത്സംഗ പരാതി: 24-കാരിക്ക് 42 മാസം ജയിൽ ശിക്ഷ; യുവാവിനെ വെറുതെവിട്ട് കോടതി

crime
  •  29 minutes ago
No Image

വാഴത്തോപ്പ് സ്കൂൾ അപകടം: ഹൃദയം നുറുങ്ങി നാട്, നാലു വയസ്സുകാരി ഹെയ്‌സലിന്റെ സംസ്കാരം ഇന്ന് 11 മണിക്ക്; ഡ്രൈവർ അറസ്റ്റിൽ

Kerala
  •  an hour ago
No Image

കേരളത്തിലെ എസ്.ഐ.ആർ നീട്ടിവയ്ക്കണമെന്ന ഹരജികൾ സുപ്രിംകോടതി നാളെ പരിഗണിക്കും

Kerala
  •  an hour ago
No Image

ബി.എല്‍.ഒമാരുടെ ജോലി തടസപ്പെടുത്തിയാൽ ക്രിമിനൽ കേസ്: മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍

Kerala
  •  an hour ago
No Image

അമേരിക്കൻ ഇരട്ടത്താപ്പ്; ചൈനീസ് വായ്പയിൽ അമേരിക്ക ഒന്നാമത്, റിപ്പോർട്ട് പുറത്ത്

International
  •  an hour ago
No Image

'മമ്മി എന്നോട് ക്ഷമിക്കണം, അവസാനമായി ഒന്നുകൂടി വേദനിപ്പിക്കുകയാണ്'; മെട്രോ സ്റ്റേഷനിൽ നിന്ന് ചാടി ജീവനൊടുക്കിയ 16-കാരന്റെ മരണത്തിന് കാരണം അധ്യാപകരെന്ന് ആത്മഹത്യാക്കുറിപ്പ്

National
  •  8 hours ago
No Image

മദ്യപാനത്തിനിടെ ബാറിൽ തർക്കം: രണ്ട് യുവാക്കൾക്ക് കുത്തേറ്റു; പ്രതി ഓടി രക്ഷപ്പെട്ടു

Kerala
  •  9 hours ago
No Image

കൊല്ലത്ത് ഫ്ലെക്സ് ബോർഡ് സ്ഥാപിക്കുന്നതുമായി ബിജെപി-സിപിഐഎം പ്രവർത്തകർ തമ്മിൽ തർക്കം; ബിജെപി പ്രവർത്തകന് വെട്ടേറ്റു

Kerala
  •  9 hours ago
No Image

കുവൈത്തിൽ തെരുവിൽ അക്രമം: മദ്യലഹരിയിൽ ഏഴ് കാറുകൾ തകർത്തയാൾ അറസ്റ്റിൽ; ദൃശ്യങ്ങൾ വൈറൽ

uae
  •  9 hours ago