പി.കെ ഗോപിക്ക് സൗഹൃദ കൂട്ടായ്മയുടെ ആദരം
കോഴിക്കോട്: പക്ഷാഘാതം വന്ന് അവയവങ്ങള്‍ തളര്‍ന്ന രോഗിയുടെ അവസ്ഥയിലാണ് മലയാള കവിതയെന്ന് സി. രാധാകൃഷ്ണന്‍. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് പി.കെ ഗോപിക്ക് കോഴിക്കോട് സൗഹൃദ കൂട്ടായ്മ ഒരുക്കിയ ആദരം 'കാവ്യമഴത്തോറ്റം' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കവിതയ്ക്ക് വൃത്തവും അര്‍ഥബോധവും താളവും അലങ്കാരവുമെല്ലാം ഇല്ലാതായി. ഇവയെ ഉഴിഞ്ഞു നേരെയാക്കാനുള്ള ബാധ്യത നമുക്കുണ്ട്. മോശപ്പെട്ട സാമൂഹികാവസ്ഥയില്‍ കവി നല്ല കാര്യം പറഞ്ഞാലും ദുരന്താനുഭവങ്ങളാകും ഫലം. വിശ്വാസത്തേക്കാളേറെ പ്രാധാന്യം ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും നല്‍കരുത്-അദ്ദേഹം പറഞ്ഞു.
ടി.വി ബാലന്‍ അധ്യക്ഷനായി. ആലങ്കോട് ലീലാകൃഷ്ണന്‍, സി.പി സദാനന്ദന്‍, എം.പി അബ്ദുസ്സമദ് സമദാനി ഉപഹാരം സമര്‍പ്പിച്ചു. ടൗണ്‍ ഹാളില്‍ സമ്മേളനം സി. മഹേന്ദ്രനും സുഹൃദ് സദസ് സുധാകരന്‍ രാമന്തളിയും 'ഗ്രാമ്യ ഭംഗിയുടെ സൗവര്‍ണ ഗീതികള്‍' ചര്‍ച്ച സി. കൃഷ്ണകുമാറും ഉദ്ഘാടനം ചെയ്തു. 'സാംസ്‌കാരിക രാഷ്ട്രീയ പ്രവര്‍ത്തനം സാധ്യതകളും വെല്ലുവിളികളും' വിഷയത്തില്‍ സംവാദവും നടന്നു.
പി. വത്സല, യു.കെ കുമാരന്‍, വി.ആര്‍ സുധീഷ്, ഡോ. എം.എം ബഷീര്‍, പി.കെ പാറക്കടവ്, പി.പി ശ്രീധരനുണ്ണി, മദനന്‍, മണമ്പൂര്‍ രാജന്‍ബാബു, എ.കെ സിദ്ധാര്‍ഥന്‍, എ.പി കുഞ്ഞാമു, ഇ.എം സതീഷന്‍, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, പ്രൊഫ. വി. സുകുമാരന്‍, എം. രാധാകൃഷ്ണന്‍, അഡ്വ. പി. ഗവാസ്, എം.എം സചീന്ദ്രന്‍, എന്‍.പി പ്രഭാകരന്‍, ഡോ. എം.ഡി മനോജ്, എം.എ ജോണ്‍സണ്‍, എന്‍.ഇ ബാലകൃഷ്ണ മാരാര്‍, വില്‍സണ്‍ സാമുവല്‍, കുഞ്ഞിക്കണ്ണന്‍ വാണിമേല്‍, പ്രേംകുമാര്‍ വടകര, ടി.എം സചീന്ദ്രന്‍, അഷ്‌റഫ് കുരുവട്ടൂര്‍ സംസാരിച്ചു. തുടര്‍ന്ന് നൃത്തശില്‍പവും ഗാനമാലികയും അരങ്ങേറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."