HOME
DETAILS

അറേബ്യന്‍ ഇലകൃഷിയില്‍ അബൂബക്കറിന്റെ വിജയഗാഥ

  
backup
June 06, 2017 | 9:23 PM

%e0%b4%85%e0%b4%b1%e0%b5%87%e0%b4%ac%e0%b5%8d%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%87%e0%b4%b2%e0%b4%95%e0%b5%83%e0%b4%b7%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%ac



അമ്പലത്തറ: അറേബ്യന്‍ നാടുകളില്‍ ഭക്ഷണമായി ഉപയോഗിക്കുന്ന ഇലയുടെ കൃഷി പരീക്ഷണത്തിലാണ് അമ്പലത്തറ കാലിച്ചാംപാറയിലെ അബൂബക്കര്‍. കൊഴുപ്പിനും മാരകമായ അസുഖങ്ങള്‍ക്കും തടയിടുന്ന അറബി പേരുകളില്‍ അറിയപ്പെടുന്ന ബഹദൂനസ്, ജര്‍ജീര്‍, ഷബത്ത്, കുസ്ബറ (മല്ലി), നാന (പൊതീന), ലബനാനിന്റെ റിഹാന്‍, ഉത്തരേന്ത്യക്കാര്‍ കൂടുതലായും ഉപയോഗിക്കുന്ന പാലക്ക് തുടങ്ങിയ ഇനം ഇലകൃഷികളുടെ വിത്തുകളാണ് അബൂബക്കര്‍ തന്റെ എഴുപത് സെന്റ് ഭൂമിയില്‍ പാകിയിട്ടുള്ളത്.
കഴിഞ്ഞ വര്‍ഷം ചെറിയതോതില്‍ ഇറക്കിയ അറേബ്യന്‍ ഇലകൃഷി വിജയമായതിനാലാണ് ഇത്തവണ കൂടുതല്‍ കൃഷിയിറക്കാനുള്ള ആത്മവിശ്വാസം നല്‍കിയത്. അറേബ്യന്‍ വംശജരും മലയാളികളും ഏറെ പ്രിയപ്പെടുന്ന ഔഷധ ഗുണമുള്ള സലാഡ് കൂട്ടുകളാണ് ഇവിടെ കൃഷിയിറക്കിയിട്ടുള്ളത്.
അറേബ്യന്‍ നാടുകളില്‍ ലഭിക്കുന്ന നേരിയ ഇനം കക്കരിക്ക, മൂളി എന്നിവയും ഈ കൃഷിയിടത്തില്‍ വളരുന്നുണ്ട്.
മൂന്നു പതിറ്റാണ്ടിലേറെ പ്രവാസിയായിരുന്ന ഇദ്ദേഹം പ്രവാസം മതിയാക്കി കൃഷിക്കാരനായത് കഠിനാധ്വാനത്തിലൂടെയാണ്. വീടിനു മുന്നിലെ കൊടുംപാറ പൊട്ടിച്ച് മണ്ണിട്ട് തരിശു ഭൂമിയാക്കി ആദ്യം നെല്‍കൃഷി നടത്തുകയായിരുന്നു. ആദ്യ വിളവെടുപ്പില്‍ തന്നെ നൂറു മേനി കൊയ്തു. പ്രസ്തുത വര്‍ഷം പഞ്ചായത്തിലെ ഏറ്റവും നല്ല കൃഷിക്കാരനായി ഇദ്ദേഹത്തെ തിരഞ്ഞെടുക്കുകയും ചെയ്തു. തുടര്‍ന്നാണ് നെല്‍കൃഷിക്ക് പുറമെ മറ്റു കൃഷികളിലേക്കും ഇദ്ദേഹം ശ്രദ്ധ തിരിച്ചത്.
ഏതാനും ഏക്കറില്‍ റബര്‍, തെങ്ങ്, കവുങ്ങ് എന്നിവക്ക് പുറമെ മുസംബി, റുമാന്‍, സപോട്ട തുടങ്ങി നിരവധി പഴവര്‍ഗങ്ങളും ലബനാന്‍ നാരങ്ങ പോലുള്ള വിദേശ ഇനങ്ങളും കൃഷി ചെയ്തുവരുന്നു. കൃഷി നഷ്ടത്തിലാണെന്നും  പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങി വന്ന് എന്തു ജോലി ചെയ്യുമെന്ന ചോദ്യയുര്‍ത്തുന്നവര്‍ക്കരും മാതൃകയാണ് ഈ 'അറേബ്യന്‍' കര്‍ഷകന്‍.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഞ്ജു പുറത്ത്, ക്യാപ്റ്റനായി തിലക് വർമ്മ; വമ്പൻ പോരാട്ടത്തിനൊരുങ്ങി ഇന്ത്യ

Cricket
  •  13 days ago
No Image

ജിഎസ്ടി വെട്ടിപ്പിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് പ്രതിഫലം എന്നത് അവകാശമല്ല; വിവേചനാധികാരം മാത്രം: ഡൽഹി ഹൈക്കോടതി

National
  •  13 days ago
No Image

മിന്നും ഫോമിലുള്ള സൂപ്പർതാരം പുറത്ത്, പന്ത് തിരിച്ചെത്തി; ഇതാ ലോക ചാമ്പ്യന്മാരെ വീഴ്ത്താനുള്ള ഇന്ത്യൻ ടീം

Cricket
  •  13 days ago
No Image

ദുബൈയിലെ ടാക്സി നിരക്കുകളിൽ മാറ്റം; പീക്ക്-അവർ നിരക്കുകൾ പുനഃക്രമീകരിച്ചു

uae
  •  13 days ago
No Image

പോക്‌സോ കേസ് ഇര പൊലിസ് സ്റ്റേഷനിലെ ശുചിമുറിയിൽ ആത്മഹത്യക്ക് ശ്രമിച്ചു; ആശുപത്രിയിലേക്ക് മാറ്റി

Kerala
  •  13 days ago
No Image

തീവ്ര വോട്ടർ പട്ടിക പരിഷ്കരണം ചോദ്യം ചെയ്ത് കേരളം സുപ്രിം കോടതിയിലേക്ക്; കേസിൽ കോൺഗ്രസ് കക്ഷിചേരും

Kerala
  •  13 days ago
No Image

അവനേക്കാൾ മികച്ച താരം ഞാനാണ്: വമ്പൻ പ്രസ്താവനയുമായി റൊണാൾഡോ

Football
  •  13 days ago
No Image

'അവൻ മുറി മുഴുവൻ പ്രകാശിപ്പിച്ച വ്യക്തി'; ദുബൈയിൽ വാഹനാപകടത്തിൽ മരിച്ച പ്രവാസിയുടെ ഓർമയ്ക്കായി പള്ളി നിർമിക്കാൻ ഒരുങ്ങി സുഹൃത്തുക്കൾ

uae
  •  13 days ago
No Image

കോഴിക്കോട് സ്കൂൾ ഗ്രൗണ്ടിൽ വിദ്യാർഥികൾക്ക് നേരെ കാർ ഓടിച്ചുകയറ്റി അഭ്യാസ പ്രകടനം; ഉടമയെ തിരിച്ചറിഞ്ഞതായി പൊലിസ്

Kerala
  •  13 days ago
No Image

ക്രിക്കറ്റിൽ മാത്രമല്ല,ആ കാര്യത്തിലും സ്‌മൃതി തന്നെ മുന്നിൽ

Cricket
  •  13 days ago