HOME
DETAILS

മയക്കുമരുന്ന് പിടിച്ച കേസ്: സഞ്ജീവ് ഭട്ട് സുപ്രിംകോടതിയില്‍

  
December 04, 2025 | 1:45 AM

Drug seizure case Sanjiv Bhatt in Supreme Court

ന്യൂഡല്‍ഹി: 29 വര്‍ഷം മുമ്പ് മയക്കുമരുന്ന് പിടികൂടിയ സംഭവത്തില്‍ തനിക്കെതിരേ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുന്‍ ഐ.പി.എസ് ഓഫിസര്‍ സഞ്ജീവ് ഭട്ട് സുപ്രിംകോടതിയെ സമീപിച്ചു. ഹരജി ഇന്നലെ ജസ്റ്റിസുമാരായ ജെ.കെ മഹേശ്വരി, വിജയ് ബിഷ്‌ണോയ് എന്നിവരടങ്ങിയ ബെഞ്ച് മുമ്പാകെ എത്തിയെങ്കിലും ഭട്ടിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കപില്‍ സിബലിന്റെ അഭ്യര്‍ത്ഥന മാനിച്ച് ഹരജി മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചു.

1996 ല്‍ ഗുജറാത്തിലെ പാലന്‍പൂരില്‍ നിന്ന് മയക്കുമരുന്ന് പിടികൂടിയ കേസില്‍ കഴിഞ്ഞവര്‍ഷമാണ് സെഷന്‍സ് കോടതി ഭട്ടിനെ 20 വര്‍ഷം തടവിന് ശിക്ഷിച്ചത് എസ്.പിയായിരിക്കെ രാജസ്ഥാന്‍ സ്വദേശിയായ അഭിഭാഷകന്‍ സുമര്‍സിങ് രാജ്പുരോഹിത് താമസിച്ച ഹോട്ടല്‍മുറിയില്‍ നിന്ന് മയക്കുമരുന്ന് പിടികൂടിയിരുന്നു. ഇത് വ്യാജമാണെന്ന പരാതിയിലാണ് ഭട്ട് ഇപ്പോള്‍ ശിക്ഷയനുഭവിക്കുന്നത്. 1990 ലെ മറ്റൊരു കസ്റ്റഡി മരണ കേസില്‍ ഭട്ട് ഇതിനകം ജീവപര്യന്തം തടവ് അനുഭവിക്കുകയാണ്. 2002ലെ ഗുജറാത്ത് കൂട്ടക്കൊലയില്‍ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്രമോദിയുടെ പങ്ക് വെളിപ്പെടുത്തിയതു മുതല്‍ ഭട്ടിനെതിരേ ബി.ജെ.പി സര്‍ക്കാര്‍ പ്രതികാരനടപടി സ്വീകരിക്കുകയാണെന്ന ആക്ഷേപം ശക്തമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തിലെ ഇറാന്റെ പ്രത്യാക്രണത്തില്‍ കൊല്ലപ്പെട്ട യു.എസ് സൈനികരുടെ എണ്ണം ആറായി

Kuwait
  •  a few seconds ago
No Image

വീണാ ജോര്‍ജിനെ മത്സരിപ്പിക്കരുത്; 'കുടുംബകാര്യങ്ങള്‍' ചൂണ്ടിക്കാട്ടി ഭര്‍ത്താവ് സിപിഎം നേതൃത്വത്തെ സമീപിച്ചു

Kerala
  •  a minute ago
No Image

ട്രെയിൻ സർവിസുകളിൽ മാറ്റം; ആലപ്പുഴ വഴിയുള്ള സർവിസുകൾ കോട്ടയം വഴി തിരിച്ചുവിടും

Kerala
  •  5 minutes ago
No Image

ഹോർമുസ് കടലിടുക്ക് കടക്കാൻ സാധിച്ചേക്കില്ലെന്ന ആശങ്ക: ഹോങ്കോങ്ങിൽനിന്ന് സഊദിയിലേക്ക് പോകേണ്ട കപ്പൽ കൊല്ലത്ത് അടുപ്പിച്ചു

Kerala
  •  9 minutes ago
No Image

ഇറാനെ പ്രകോപിപ്പിക്കേണ്ടതില്ലെന്ന് ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ ആലോചന; ആക്രമണത്തിന് റമദാന്‍ മാസം തെരഞ്ഞെടുത്തതില്‍ സംശയം

Saudi-arabia
  •  10 minutes ago
No Image

പശ്ചിമേഷ്യൻ സംഘർഷം: കറാച്ചിയിൽ കുടുങ്ങിയ മലയാളികൾ ഇന്ന് നാട്ടിലെത്തും

Kerala
  •  15 minutes ago
No Image

ശബരിമല യുവതീ പ്രവേശനം: നിലപാട് തിരുത്തി ദേവസ്വം ബോർഡ്; സുപ്രീം കോടതിയിൽ സത്യവാങ്മൂലം തിരുത്തും

Kerala
  •  23 minutes ago
No Image

തെലങ്കാനയിൽ അർദ്ധരാത്രിയിൽ ബുൾഡോസർ രാജ്; 600 ഓളം കുടുംബങ്ങളെ ഒഴിപ്പിച്ചു

National
  •  32 minutes ago
No Image

ഇറാനിലെ സ്കൂളിന് നേരെയുണ്ടായ ബോംബാക്രമണം; മാനുഷിക നിയമങ്ങളുടെ ലംഘനമെന്ന് യുനെസ്കോ

International
  •  40 minutes ago
No Image

ഇന്ത്യ-കാനഡ ബന്ധത്തിൽ പുതിയ അധ്യായം: 2.6 ബില്യൺ ഡോളറിന്റെ യുറേനിയം കരാറിൽ ഒപ്പുവെച്ചു

National
  •  an hour ago