സ്ഥിരം വിലാസം അറിയിക്കാന്‍ ഉമര്‍ ഖാലിദ് അടക്കമുളളവരോട് സുപ്രിംകോടതി
ന്യൂഡല്‍ഹി: സ്ഥിരം മേല്‍വിലാസം കോടതിയെ അറിയിക്കാന്‍ ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഗുഢാലോചനക്കേസിലെ ഉമര്‍ഖാലിദ്, ഷര്‍ജീല്‍ ഇമാം അടക്കമുള്ള പ്രതികളോട് സുപ്രിംകോടതി. ഇന്നലെ സമയക്കുറവ് മൂലം വാദം കേള്‍ക്കുന്നത് നിര്‍ത്തുന്നതിന് മുന്നോടിയായാണ് ജസ്റ്റിസുമാരായ അരവിന്ദ് കുമാര്‍, എന്‍.വി അഞ്ജാരിയ എന്നിവരടങ്ങിയ ബെഞ്ച് ഈ നിര്‍ദേശം നല്‍കിയത്. കേസില്‍ വാദം അടുത്ത ചൊവ്വാഴ്ച തുടരും. അന്നേദിവസം ഹരജിക്കാരുടെ വാദങ്ങള്‍ 15 മിനിറ്റായി പരിമിതപ്പെടുത്തണമെന്നും ഡല്‍ഹി പൊലിസിന്റെ മറുപടി അര മണിക്കൂറായി നിശ്ചിതപ്പെടുത്തണമെന്നും ബെഞ്ച് ഉത്തരവിട്ടു.
ചൊവ്വാഴ്ച തനിക്ക് ഹാജരാകാനാകില്ലെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി രാജു വാദിച്ചു. ഇതോടെ അന്നേദിവസം ഹരജിക്കാരുടെ വാദം കേള്‍ക്കാന്‍ കോടതി തീരുമാനിച്ചു. തൊട്ടടുത്ത ദിവസം ഡല്‍ഹി പൊലിസിന് അവസരം നല്‍കും. ഗുല്‍ഫിഷ ഫാത്തിമ, മീരാന്‍ ഹൈദര്‍, ഷിഫാഉര്‍ റഹ്മാന്‍, മുഹമ്മദ് സലീം ഖാന്‍, ഷദാബ് അഹമ്മദ് എന്നിവരാണ് മറ്റു ഹരജിക്കാര്‍. പ്രതികളെല്ലാം അഞ്ചുവര്‍ഷത്തിലധികമായി ജാമ്യം ലഭിക്കാതെ ജയിലിലാണ്. അഞ്ചുവര്‍ഷമായി ഹരജിക്കാരുടെ ഇപ്പോഴത്തെ വിലാസം തിഹാര്‍ ജയില്‍ ആയതിനാലാണോ സ്ഥിരം വിലാസം കോടതി ആവശ്യപ്പെടുന്നതെന്ന് ബെഞ്ചിനോട് ഹരജിക്കാരുടെ അഭിഭാഷകന്‍ സിദ്ദാര്‍ഥ് ദവെ തമാശയായി ചോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."