HOME
DETAILS

ജോസ് കെ. മാണി വിഭാഗത്തിലെ 21 പേരുടെ സസ്‌പെന്‍ഷന് സ്റ്റേ

  
backup
August 19, 2019 | 8:22 PM

%e0%b4%9c%e0%b5%8b%e0%b4%b8%e0%b5%8d-%e0%b4%95%e0%b5%86-%e0%b4%ae%e0%b4%be%e0%b4%a3%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%ad%e0%b4%be%e0%b4%97%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86-21

 

കോട്ടയം: ഉന്നതാധികാര സമിതി അംഗങ്ങള്‍ ഉള്‍പ്പെടെ ജോസ് കെ. മാണി പക്ഷത്തെ 21 പേരെ സസ്‌പെന്‍ഡ് ചെയ്ത കേരള കോണ്‍ഗ്രസ് (എം) വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ ജോസഫിന്റെ നടപടിക്ക് കോടതിയുടെ സ്റ്റേ.
ജോസഫ് വിഭാഗം നടത്താനിരുന്ന ഉന്നതാധികാര സമിതി യോഗവും കോട്ടയം മുന്‍സിഫ് കോടതി സ്റ്റേ ചെയ്തിട്ടുï്. ജോസ് കെ. മാണി വിഭാഗം നല്‍കിയ ഹരജിയിലാണ് സ്റ്റേ അനുവദിച്ചത്. ജോസ് കെ. മാണി വിഭാഗത്തെ നേതാക്കളെ പുറത്താക്കിയ ശേഷമാണ് ജോസഫ് ഇന്ന് കൊച്ചിയില്‍ ഉന്നതാധികാര സമിതി യോഗം വിളിച്ചത്
നാല് ഉന്നതാധികാര സമിതി അംഗങ്ങള്‍, ആറ് ജില്ലാ പ്രസിഡന്റുമാര്‍, 11 സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങള്‍ എന്നിങ്ങനെ ജോസ് കെ. മാണി വിഭാഗത്തിലെ 21 പേരെയാണ് പി.ജെ ജോസഫ് സസ്‌പെന്‍ഡ് ചെയ്തത്. ജോസ് കെ. മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്ത കോട്ടയത്ത് ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പങ്കെടുത്തതിന്റെ പേരിലാണ് പി.ജെ ജോസഫ് നടപടി സ്വീകരിച്ചത്. യോഗത്തില്‍ പങ്കെടുത്ത നടപടി നിയമവിരുദ്ധമാണെന്നാണ് പി.ജെ ജോസഫിന്റെ നിലപാട്. എന്നാല്‍, ഈ നടപടിയെ ജോസ് കെ. മാണി വിഭാഗം അംഗീകരിച്ചില്ല. തുടര്‍ന്ന് ഉന്നതാധികാര സമിതി അംഗം ബാബു ജോസഫ് കോട്ടയം മുന്‍സിഫ് കോടതിയെ സമീപിക്കുകയായിരുന്നു.
അതിനിടെ, കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനായി ജോസ് കെ. മാണിയെ തെരഞ്ഞെടുത്ത നടപടിക്കെതിരേ പി.ജെ ജോസഫ് വിഭാഗം നല്‍കിയ പരാതി പരിഗണിച്ച് ഇടുക്കി മുന്‍സിഫ് കോടതി നല്‍കിയ സ്റ്റേ ഉത്തരവിനെ ചോദ്യംചെയ്ത് നല്‍കിയ അപ്പീല്‍ കട്ടപ്പന സബ് കോടതി ഫയലില്‍ സ്വീകരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒന്നാമതായി സതേൺ റെയിൽവേ; യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും മികച്ച നേട്ടം

Kerala
  •  2 days ago
No Image

മൂഴിക്കലിലെ ഇരട്ടമരണം; കൊലപാതകത്തിനു ശേഷം യുവാവ് സുഹൃത്തുമായി ചാറ്റ് ചെയ്തു

crime
  •  2 days ago
No Image

നീതി അകലെയെന്ന് സിദ്ധാര്‍ഥന്റെ മാതാവ്; അധ്യാപകരുടെ സസ്‌പെന്‍ഷന്‍ പുകമറ

Kerala
  •  2 days ago
No Image

നിതിൻ രാജിന്റെ മരണം: മുൻകൂർ ജാമ്യംതേടി പ്രതികൾ

Kerala
  •  2 days ago
No Image

13ാം വളവില്‍ തകര്‍ന്നടിഞ്ഞ ആഹ്ലാദയാത്ര; അപകടത്തിൽ വാഹനം പൂർണമായും തകർന്നു

Kerala
  •  2 days ago
No Image

ചൂട് അതികഠിനം: ആശുപത്രികളില്‍ ഹീറ്റ് സ്‌ട്രോക്ക് ക്ലിനിക്കുകള്‍

Kerala
  •  2 days ago
No Image

ഇളവുമായി സി.ബി.എസ്.ഇ; ആറുവയസു തികയാൻ മൂന്ന് മാസം ബാക്കിയുള്ളവർക്കും ഒന്നാംക്ലാസ് പ്രവേശനം

National
  •  2 days ago
No Image

കേരളത്തെ കണ്ണീരിലാഴ്ത്തി വാൽപ്പാറ ദുരന്തം: മരിച്ച ഒന്‍പതുപേരുടെയും പോസ്റ്റ്‍മോര്‍ട്ടം പൂര്‍ത്തിയായി; പൊതുദര്‍ശനം അമ്പലപ്പറമ്പ് ഗവ ഹൈസ്കൂളിൽ

Kerala
  •  2 days ago
No Image

വാൽപ്പാറ ദുരന്തം; മരിച്ചവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ സഹായം നൽകുമെന്ന് മുഖ്യമന്ത്രി; പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാനും നിർദേശം 

Kerala
  •  2 days ago
No Image

ഹോര്‍മുസില്‍ നാവിക ഉപരോധം തുടരുമെന്ന് ട്രംപ്; ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്കക്ക് ലഭിക്കുമെന്നും അവകാശവാദം 

International
  •  2 days ago