കുടുംബങ്ങള്‍ക്കായുള്ള ശുശ്രൂഷകള്‍ സഭയുടെ പ്രധാന ദൗത്യം: മാര്‍ ആലഞ്ചേരി
കൊച്ചി: കുടുംബങ്ങള്‍ക്കായുള്ള ശുശ്രൂഷകള്‍ സഭയുടെ പ്രധാന ദൗത്യമാണെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. സഭയുടെ കുടുംബങ്ങള്‍ക്കും അല്മായര്ക്കും ജീവനും വേണ്ടിയുള്ള കമ്മിഷന്റെ ഓഫിസ് കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ആശീര്‍വദിച്ചു സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
കുടുംബങ്ങളുടെ കുടുംബമാണു സഭ. കുടുംബങ്ങളെ കേന്ദ്രീകരിച്ചുള്ള ശുശ്രൂഷകളിലൂടെ സഭയെയും സമൂഹത്തെയും കൂടുതല്‍ ചൈതന്യവത്താക്കാന്‍ സാധിക്കുമെന്നും മേജര്‍ ആര്‍ച്ച്ബിഷപ് ഓര്‍മിപ്പിച്ചു.
കൂരിയ ചാന്‍സലര്‍ ഫാ.ഡോ. ആന്റണി കൊള്ളന്നൂര്‍, വൈസ് ചാന്‍സലര്‍ ഫാ. പോള്‍ റോബിന് തെക്കത്ത്, കമ്മിഷന് ജനറല്‍ സെക്രട്ടറി ഡോ. ജോബി മൂലയില്‍, ഫാമിലി അപ്പസ്തോലേറ്റ് സെക്രട്ടറി ഫാ. ജോസഫ് കൊച്ചുകൊമ്പില്‍, കത്തോലിക്ക കോണ്‍ഗ്രസ് ഡയറക്ടര്‍ ഫാ. ജിയോ കടവി എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."