ചരിത്രം രചിക്കാന്‍ ചന്ദ്രയാന്‍- 2; അല്‍പ്പസമയത്തിനകം ചന്ദ്രന്റെ ഭ്രമണപഥത്തിലക്ക്
ബംഗളൂരു: ഇന്ത്യയുടെ ചാന്ദ്ര ദൗത്യം ചന്ദ്രയാന്‍- 2 ഇന്ന് ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിക്കും. ഇന്ന് രാവിലെ 9.30 ന് പേടകത്തിലെ ദ്രവീകൃത ഇന്ധനം നിറച്ച എന്‍ജിന്‍ പ്രവര്‍ത്തിപ്പിച്ച് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പേടകത്തെ മാറ്റും. വിക്ഷേപണത്തിന് 29 ദിവസങ്ങള്‍ പിന്നിട്ടശേഷമാണ് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് ചന്ദ്രയാന്‍- 2 എത്തുന്നത്. ചന്ദ്രന്റെ 118 കിലോമീറ്റര്‍ അടുത്തും 18078 കിലോമീറ്റര്‍ അകലത്തിലുമായി പേടകം സഞ്ചരിക്കുന്നതാണ് ഐ.എസ്.ആര്‍.ഒ നിശ്ചയിച്ചിരിക്കുന്ന ഭ്രമണപഥം. ഈ ഘട്ടത്തിന് തയ്യാറെടുപ്പുകള്‍ നടത്തിയതായി ഐ.എസ്.ആര്‍.ഒ അറിയിച്ചു. സെപ്തംബര്‍ 7നാണ് പേടകത്തെ ചന്ദ്രോപരിതലത്തിലിറക്കുക.
ദൗത്യത്തിലെ ഏറെ നിര്‍ണായകമായ ഈ ഘട്ടം വിജയിച്ചാല്‍ തുടര്‍ന്നുള്ള നാല് ഘട്ടങ്ങളിലായി ഭ്രമണപഥം താഴ്ത്തും. സെപ്തംബര്‍ രണ്ടിന് ചന്ദ്രോപരിതലത്തില്‍ നിന്ന് 100 കി.മീ അടുത്തുള്ള ഭ്രമണപഥത്തില്‍ പേടകമെത്തുമ്പോള്‍ ഓര്‍ബിറ്ററും വിക്രം എന്ന ലാന്‍ഡറും വേര്‍പെടും. തുടര്‍ന്ന് ഓര്‍ബിറ്റര്‍ ഒരു വര്‍ഷം ചന്ദ്രനെ ചുറ്റും. ലാന്‍ഡറിന്റെ വേഗത രണ്ടുഘട്ടമായി കുറച്ച് സെപ്തംബര്‍ 7ന് ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറക്കും. ലാന്‍ഡറില്‍ നിന്ന് റോവര്‍ കൂടി ചന്ദ്രോപരിതലത്തിലിറങ്ങുന്നതോടെ ദൗത്യം പൂര്‍ണമാകും.
Chandrayaan 2 Moon Mission Nearing Lunar Orbit, Crucial Manoeuvre Today
Hello! This is Chandrayaan 2 with a special update. I wanted to let everyone back home know that it has been an amazing journey for me so far and I am on course to land on the lunar south polar region on 7th September. To know where I am and what I'm doing, stay tuned! pic.twitter.com/qjtKoiSeon
— ISRO (@isro) August 17, 2019
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."