പരിസ്ഥിതി ദിനാചരണം: നാടെങ്ങും വൈവിധ്യമായ പരിപാടികള്‍
താമരശേരി: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി മങ്ങാട് എ.യു.പി സ്‌കൂളില്‍ വൃക്ഷത്തൈ വിതരണം, തൈനടല്‍, പ്രതിജ്ഞ, ക്വിസ്, കൊളാഷ് നിര്‍മാണം എന്നിവ നടന്നു. പരിപാടി വാര്‍ഡ് മെംബര്‍ തൊളോത്ത് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക കെ.കെ ആമിന, എന്‍.എ ഷക്കീല, ടി.എം നഫീസ്, കെ. ഉമ്മര്‍, കെ. ഹൗസീന, സിയാ മറിയം, കെ.എന്‍ ജമീല സംസാരിച്ചു. ചെമ്പ്ര ഗവ. എല്‍.പി സ്‌കൂളില്‍ വൃക്ഷത്തൈ നടലും വിദ്യാര്‍ഥി റാലിയും നടന്നു. പ്രധാനാധ്യാപിക മോളി ഫ്രാന്‍സിസ്, പി.ടി.എ പ്രസിഡന്റ് പി.കെ സത്യന്‍ നേതൃത്വം നല്‍കി.
ഈങ്ങാപ്പുഴ ടി.കെ ട്രസ്റ്റ് പബ്ലിക് സ്‌കൂളില്‍ വാര്‍ഡ് മെംബര്‍ ജലീല്‍ കോയ തങ്ങള്‍ മരത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. ഒയിസ്‌ക കോഡിനേറ്റര്‍ റിയാസ് സംസാരിച്ചു. പ്രിന്‍സിപ്പല്‍ ഷാനവാസ് ടി.കെ സ്വാഗതം പറഞ്ഞു.
ബ്രദേഴ്‌സ് സ്വയം സഹായ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ചെമ്പ്ര അങ്കണവാടി പരിസരം ശുചീകരിക്കുകയും വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുകയും ചെയ്തു. എ.എം.യു.പി സ്‌കൂള്‍ വലിയപറമ്പില്‍ 'വഴിയോരം തണലോരം' പദ്ധതി വൃക്ഷത്തൈ നട്ട് പ്രധാനാധ്യാപകന്‍ ഒ.പി മജീദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സമീപ പ്രദേശങ്ങളായ എളേറ്റില്‍, ചോയിമഠം, പരപ്പന്‍പോയില്‍, ആവിലോറ എന്നിവിടങ്ങളില്‍ പാതയോരങ്ങളില്‍ തണല്‍മരങ്ങള്‍ വച്ചുപിടിപ്പിക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു.
ഇന്‍സാറ്റ് കോരങ്ങാടിന്റെ ആഭിമുഖ്യത്തില്‍ നടന്ന പരിപാടിയില്‍ പ്രൊഫ. പി.ടി സുലൈമാന്‍ വൃക്ഷത്തൈ വിതരണോദ്ഘാടനം നിര്‍വഹിച്ചു. അമീര്‍ അലി അധ്യക്ഷനായി. കേരള എന്‍.ജി.ഒ താമരശേരി ഏരിയാ കമ്മിറ്റിയുടെ പരിപാടി ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ. ഷിബു ഉദ്ഘാടനം ചെയ്തു.
തേക്കുംതോട്ടം എ.എം.എല്‍.പി സ്‌കൂളില്‍ ഔഷധ ച്ചെടിത്തോട്ട നിര്‍മാണം താമരശേരി കൃഷിഭവന്‍ കൃഷി ഓഫിസര്‍ ഷിജോ ഉദ്ഘാടനം ചെയ്തു. മുന്‍ പ്രധാനാധ്യാപകന്‍ കെ.കെ മുഹമ്മദ് മാസ്റ്റര്‍ അധ്യക്ഷനായി. ഇഖ്ബാല്‍ പൂക്കോട്, ആയിശ, ഷമീന, ബുഷ്‌റ, നിഷ സംസാരിച്ചു. പ്രധാനാധ്യാപകന്‍ എം. അബ്ദുല്‍ അസീസ് മാസ്റ്റര്‍ സ്വാഗതവും ക്ലബ് കണ്‍വീനര്‍ ടി.ഡി മറിയ ടീച്ചര്‍ നന്ദിയും പറഞ്ഞു.
കൊടുവള്ളി: പന്നൂര്‍ വെസ്റ്റ് എ.എം.എല്‍.പി സ്‌കൂളില്‍ 'ഹരിതപന്തല്‍' പദ്ധതിക്ക് തുടക്കം. ഫാഷന്‍ ഫ്രൂട്ട് വള്ളികള്‍ കൃഷിചെയ്താണ് ഹരിതപന്തല്‍ നിര്‍മിക്കുന്നത്.
സ്‌കൂള്‍ പരിസരത്ത് നടന്ന ചടങ്ങില്‍ പ്രധാനാധ്യാപിക എം.പി റുഖിയ്യ ടീച്ചര്‍ അധ്യക്ഷയായി. വൃക്ഷത്തൈ വിതരണോദ്ഘാടനം വാര്‍ഡ് മെംബര്‍ ജാഫര്‍ അഷ്‌റഫ് നിര്‍വഹിച്ചു. ബോധവല്‍ക്കരണ ക്ലാസിന് യുവ കര്‍ഷകന്‍ വി.പി അഷ്‌റഫ് നേതൃത്വം നല്‍കി. കെ. അബ്ദുറഹിമാന്‍ മാസ്റ്റര്‍, എ.പി റഹ്മത്ത്ബീവി, ഇ.കെ ഷംന, എം. സലീന, എം.കെ അബ്ദുറഹിമാന്‍ ആര്‍.കെ ഫാറൂഖ് സംസാരിച്ചു.
ഓമശ്ശേരി: സമീക്ഷ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് സെന്ററും ഓയിസ്‌ക ഇന്റര്‍ നാഷണലും സംയുക്തമായി നടത്തിയ പരിപാടി ഇ.ജെ മനു ഉദ്ഘാടനം ചെയ്തു. വിവിധ ഏരിയകളിലായി 2000ത്തോളം വൃക്ഷത്തൈകള്‍ വിതരണം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."