HOME
DETAILS
MAL
മുന്നാക്ക സമുദായ ഐക്യവേദി രാജ്ഭവന് മാര്‍ച്ച് നടത്തും
backup
October 18 2018 | 01:10 AM
തിരുവനന്തപുരം: സിന്‍ഹു കമ്മിഷന് റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ദേശീയ മുന്നാക്ക സമുദായ ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ 20ന് രാജ്ഭവന് മാര്‍ച്ച് നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മാര്‍ച്ച് മുന്‍ എം.എല്‍.എ വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. സമര്‍പ്പിച്ചിട്ട് ഒരു ദശാബ്ദത്തിലേറെയായിട്ടും സിന്‍ഹു കമ്മിഷന് റിപ്പോര്‍ട്ട് ഇനിയും നടപ്പാക്കാത്ത കേന്ദ്രസര്‍ക്കാര്‍ നടപടി അങ്ങേയറ്റം ജനവിരുദ്ധമാണെന്ന് സംഘടനാ ഭാരവാഹികളായ കാഞ്ഞിക്കല്‍ രാമചന്ദ്രന് നായര്‍, ഇളംകുളം മോഹനകുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."