HOME
DETAILS

മട്ട അരിയില്‍ മായമില്ലെന്ന് പരിശോധനാ ഫലം

  
backup
October 18 2018 | 01:10 AM

%e0%b4%ae%e0%b4%9f%e0%b5%8d%e0%b4%9f-%e0%b4%85%e0%b4%b0%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%be%e0%b4%af%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%86%e0%b4%a8


കോഴിക്കോട്: ഡബിള്‍ ഹോഴ്‌സിന്റെ മട്ട ബ്രോക്കണ്‍ അരിയില്‍ മായമില്ലെന്ന് പരിശോധനയില്‍ തെളിഞ്ഞതായി കമ്പനി അധികൃതര്‍ അറിയിച്ചു. അരിയില്‍ മായം കലര്‍ത്തിയിട്ടുണ്ടെന്ന വ്യാജ വാര്‍ത്ത പ്രചരിച്ചതിനെ തുടര്‍ന്ന് ഫുഡ് സേഫ്റ്റി കമ്മിഷനറുടെ നിര്‍ദേശ പ്രകാരം അരിയുടെ സാംപിളുകള്‍ ശേഖരിച്ച് സര്‍ക്കാര്‍ അനലിറ്റിക്കല്‍ ലബോറട്ടറികളിലേക്ക് അയച്ചിരുന്നു. ഇതില്‍ തിരുവനന്തപുരം അനലിറ്റിക്കല്‍ ലബോറട്ടറിയിലേക്ക് അയച്ച ഒരു സാംപിളിന്റെ പരിശോധനാ റിപ്പോര്‍ട്ടില്‍ അരിയില്‍ തവിടിന്റെ അംശം കൂടുതലായി കണ്ടതിനെ തുടര്‍ന്ന് ആ ബാച്ചിലുള്ളവ വിപണിയില്‍നിന്നു പിന്‍വലിക്കാന്‍ ഫുഡ്‌സേഫ്റ്റി കമ്മിഷനര്‍ ഉത്തരവിട്ടിരുന്നു.
ഇതിനെതിരേ കമ്പനി ഹൈക്കോടതിയെ സമീപിക്കുകയും അരി വിപണിയില്‍ നിന്നും പിന്‍വലിക്കാനുള്ള ഫുഡ്‌സേഫ്റ്റി കമ്മിഷനറുടെ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്യുകയുമായിരുന്നു. ഹൈക്കോടതി നിര്‍ദേശ പ്രകാരം ഫുഡ്‌സേഫ്റ്റി അധികൃതര്‍ ഇതേ ബാച്ചിലുള്ള അരിയുടെ സാംപിള്‍ മൈസൂരുവിലെ റെഫറല്‍ ലബോറട്ടറി (സി.എഫ്.ടി.ആര്‍.ഐ)യില്‍ നടത്തിയ പരിശോധനയിലാണ് മട്ട ബ്രോക്കണ്‍ അരിയില്‍ മായമില്ലെന്നും അരി തികച്ചും ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡിന് അനുസൃതമാണെന്നും തെളിഞ്ഞത്. വ്യാജ പ്രചാരണവുമായി രംഗത്തു വന്നവര്‍ക്കെതിരേ നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്നും കമ്പനി വ്യക്തമാക്കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്കൂളിന് അവധി ലഭിക്കാൻ വ്യാജ ബോംബ് ഭീഷണി; ഡൽഹിയിൽ 12 വയസുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു

National
  •  2 months ago
No Image

പ്ലസ് വൺ വിദ്യാർഥിനി പാമ്പ് കടിയേറ്റ് മരിച്ചു

Kerala
  •  2 months ago
No Image

താമരശ്ശേരി, കുറ്റ്യാടി ചുരം റോഡുകളിൽ നിയന്ത്രണം

Kerala
  •  2 months ago
No Image

വയനാട്ടിൽ ക്വാറികളിലും സാഹസിക ടൂറിസ്റ്റ് കേന്ദ്രങ്ങളിലും നിരോധനം

Kerala
  •  2 months ago
No Image

കോഴിക്കോട് മരുതോങ്കരയിൽ ഉരുൾപൊട്ടൽ; ജനവാസ മേഖലയിൽ നിന്ന് അകലെ, 75 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

Kerala
  •  2 months ago
No Image

ചൂരൽമല - മുണ്ടക്കൈ പ്രദേശത്ത് നിരോധനം

Kerala
  •  2 months ago
No Image

രാജ്യത്ത് ഏറ്റവും കൂടുതൽ പൊതു അവധി ദിനങ്ങളുള്ളത് ഈ ഏഷ്യൻ രാജ്യത്താണ്; ഇന്ത്യയിലെയും യുഎഇയിലെയും കണക്കുകൾ അറിയാം

uae
  •  2 months ago
No Image

ഐസ്‌ലാൻഡിൽ വീണ്ടും അഗ്നിപർവ്വത സ്ഫോടനം; ലാവ പ്രവാഹം, ബ്ലൂ ലഗൂൺ, ഗ്രിൻഡാവിക് എന്നിവിടങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിക്കുന്നു

International
  •  2 months ago
No Image

ദുബൈ: വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പ്രതിമാസ പാർക്കിംഗ് സബ്‌സ്‌ക്രിപ്‌ഷൻ പ്രഖ്യാപിച്ച് പാർക്കിൻ

uae
  •  2 months ago
No Image

മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ സി.വി. പത്മരാജൻ അന്തരിച്ചു

Kerala
  •  2 months ago