റെയില്‍വേ ഗുഡ്ഷെഡ് റോഡ് അടയ്ക്കുമെന്ന് ആശങ്ക: ഇ.ടി സ്ഥലം സന്ദര്‍ശിച്ചു
തിരൂര്‍: പതിറ്റാണ്ടുകളായി ജനങ്ങള്‍ ഉപയോഗിച്ചുവരുന്ന റെയില്‍വെ ഗുഡ്ഷെഡ് റോഡ് റെയില്‍വേ തിരിച്ചെടുക്കുമെന്ന് ആശങ്ക. പ്രദേശവാസികളുടെ പരാതിയെ തുടര്‍ന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.
നഗരത്തിലെ ഏറ്റവും തിരക്കേറിയ ഫോറിന് മാര്‍ക്കറ്റിനോട് ചേര്‍ന്നുള്ള റോഡാണ് ഗുഡ്ഷെഡ് റോഡ്. പുതിയ പദ്ധതികള്‍ നടപ്പാക്കുന്നതിന്റെ പേരില്‍ റോഡ് റെയില്‍വെ തിരിച്ചെടുക്കുമെന്നതാണ് ആശങ്കയ്ക്ക് അടിസ്ഥാനം. 1984 ല്‍ അന്നത്തെ നഗരസഭ ഭരണസമിതി റെയില്‍വേയുടെ കൈവശമുണ്ടായിരുന്ന മാര്‍ക്കറ്റ് ഭാഗത്തെ സ്ഥലം റോഡിനായി വിലയ്ക്ക് വാങ്ങിയതാണ്. റെയില്‍വേ തിരിച്ചെടുക്കാനിരിക്കുന്ന സ്ഥലവും നഗരസഭ ഏറ്റെടുത്ത് ജനങ്ങള്‍ക്ക് ഉപയോഗ യോഗ്യമാക്കണമെന്നാണ് ആവശ്യം.
നാട്ടുകാര്‍ കമ്മിറ്റിയുണ്ടാക്കി പ്രധാനമന്ത്രി, റെയില്‍വെ മന്ത്രി, ജില്ലയിലെ എം.പിമാര്‍, റെയില്‍വെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് ഇതിനകം നിവേദനം നല്‍കിയിട്ടുണ്ട്. മുനിസിപ്പല്‍ ലിഗ് ഭാരവാഹികളായ കീഴേടത്തില്‍ ഇബ്രാഹിം ഹാജി, കെ.പി ഹുസൈന് തുടങ്ങിയവരും എം.പിക്കൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."