HOME
DETAILS

ശബരിമല: റിവ്യൂ പെറ്റിഷന്‍ നല്‍കുമെന്ന് മുല്ലപ്പള്ളി

  
backup
October 18 2018 | 02:10 AM

%e0%b4%b6%e0%b4%ac%e0%b4%b0%e0%b4%bf%e0%b4%ae%e0%b4%b2-%e0%b4%b1%e0%b4%bf%e0%b4%b5%e0%b5%8d%e0%b4%af%e0%b5%82-%e0%b4%aa%e0%b5%86%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%b7%e0%b4%a8%e0%b5%8d


തൊടുപുഴ: ശബരിമല സ്ത്രീ പ്രവേശന വിധിക്കെതിരേ റിവ്യൂ പെറ്റിഷന്‍ നല്‍കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. തൊടുപുഴയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ മുഖേനയാണ് റിവ്യൂ പെറ്റിഷന്‍ നല്‍കുക. മുതിര്‍ന്ന അഭിഭാഷകരായ മനു അഭിഷേക് സിങ്‌വി, കബില്‍ സിബല്‍ എന്നിവരുമായി ചര്‍ച്ച നടത്തി ആവശ്യമായ നടപടി സ്വീകരിക്കാന്‍ കോണ്‍ഗ്രസ് നേതാവ് പി.സി ചാക്കോയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല വിഷയത്തില്‍ സി.പി.എമ്മിനും ബി.ജെ.പിക്കും ഇരട്ടത്താപ്പാണുള്ളത്. വേട്ടപ്പട്ടികള്‍ക്കൊപ്പം വേട്ടയാടുകയും മുയലുകള്‍ക്കൊപ്പം ഓടുകയും ചെയ്യുക എന്നതാണ് ഇവരുടെ രീതി. വിധി വന്ന് ദിവസങ്ങള്‍ക്ക് ശേഷവും റിവ്യൂ പെറ്റിഷന്‍ നല്‍കുന്ന കാര്യംപോലും ബി.ജെ.പി ആലോചിക്കുന്നില്ല. പലതവണ ആവശ്യപ്പെട്ടിട്ടും സര്‍വകക്ഷി യോഗം വിളിക്കാന്‍ മുഖ്യമന്ത്രി തയാറായിട്ടില്ല. എല്ലാ തരത്തിലും അന്തരീക്ഷം വഷളാക്കാനാണ് ഇരുകൂട്ടരുടെയും ശ്രമം. വ്യക്തിയുടെ പ്രശ്‌നമായിട്ടുപോലും സെന്‍കുമാര്‍ വിഷയത്തില്‍ റിവ്യൂ പെറ്റിഷന്‍ കൊടുത്ത പാരമ്പര്യം സി.പി.എമ്മിനുണ്ട്. രാഷ്ട്രീയ മുതലെടുപ്പാണ് ഇരുകൂട്ടരുടെയും ലക്ഷ്യം. വിശ്വാസികള്‍ക്കൊപ്പം നിലകൊള്ളുമ്പോള്‍ ഉണ്ടാവുന്ന ആഘാത പ്രത്യാഘാതങ്ങള്‍ കോണ്‍ഗ്രസിനു പ്രശ്‌നമല്ല. സി.പി.എമ്മിന് സുപ്രിംകോടതി വിധികളോട് ഇത്ര ബഹുമാനം എന്നാണ് ഉണ്ടായത്. നിരവധി കോടതിവിധികള്‍ നടപ്പാക്കാതെ സര്‍ക്കാരിന്റെ മേശക്കുള്ളിലുണ്ട്. ഇതുമായി ബന്ധപ്പെട്ട സംഘര്‍ഷത്തിനും ഏറ്റുമുട്ടലുകള്‍ക്കും പൂര്‍ണ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കായിരിക്കും. ശബരിമലയില്‍ എത്തുന്നവരെ തടയാന്‍ കോണ്‍ഗ്രസ് ഇല്ല. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കൊടുത്ത സത്യവാങ്മൂലം പിന്‍വലിച്ചാണ് ഈ സര്‍ക്കാര്‍ സുപ്രിംകോടതിക്ക് പുതിയ സത്യവാങ്മൂലം നല്‍കിയത്. പിണറായി സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലമാണ് പ്രതികൂല വിധിക്ക് കാരണമായതെന്നും മുല്ലപ്പള്ളി പറഞ്ഞു.
കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ്, യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ തുടങ്ങിയവര്‍ കെ.പി.സി.സി പ്രസിഡന്റിനൊപ്പമുണ്ടണ്ടായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  5 minutes ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  an hour ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  an hour ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  2 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  2 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  2 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  2 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  3 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  3 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  3 hours ago