HOME
DETAILS

ഖത്തര്‍ ഒറ്റപ്പെടുകയല്ല, മുസ്‌ലിം ബെല്‍റ്റ് ദുര്‍ബലപ്പെടുകയാണ്

  
backup
June 06 2017 | 23:06 PM

%e0%b4%96%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%92%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%81%e0%b4%95%e0%b4%af%e0%b4%b2%e0%b5%8d%e0%b4%b2

ഗള്‍ഫ് രാജ്യങ്ങളില്‍ ഉയര്‍ന്നുവരുന്ന വാര്‍ത്തകള്‍ ആശങ്കാജനകമാണ്. അഞ്ചു രാജ്യങ്ങള്‍ ഒന്നിച്ച് ഗള്‍ഫ് സഹകരണ കൗണ്‍സില്‍(ജി.സി.സി)രൂപീകരിച്ച് ഈ മേഖലയില്‍ ശക്തമായി പ്രവര്‍ത്തിച്ചു വരുകയായിരുന്നു. അതില്‍ അതിപ്രധാനമാണ് ഖത്തര്‍. ഇത് സവിശേഷ തന്ത്രപ്രധാന രാഷ്ട്രമാണ്. ഗള്‍ഫ് യുദ്ധകാലത്ത് അമേരിക്കന്‍ വ്യോമസേന പ്രധാനമായും ഉയോഗപ്പെടുത്തിയത് ഖത്തര്‍ ആര്‍മിയുടെ വിമാനത്താവളവും സൗകര്യവുമാണ്. ഇറാഖിന്റെ നട്ടെല്ലൊടിച്ച വ്യോമാക്രമണങ്ങള്‍ ഈ താവളത്തില്‍ നിന്നുയര്‍ന്ന വിമാനങ്ങളില്‍ നിന്നാണ് നടന്നത്. ഖത്തറിനെ തകര്‍ക്കാനും ഗള്‍ഫ് മേഖലയെ അസ്ഥിരപ്പെടുത്താനും ആസൂത്രിത നീക്കങ്ങള്‍ നടന്നു എന്ന് കരുതുന്നതില്‍ തെറ്റില്ല.


അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സഊദി സന്ദര്‍ശനം പുതിയ സംഭവവികാസത്തോട് കൂട്ടിവായിക്കുന്നതില്‍ തെറ്റുണ്ടാവില്ല. മേഖലയില്‍ ഇറാന്‍ ശക്തിയാര്‍ജിച്ചു വരുന്ന രാഷ്ട്രമാണ്. ഇസ്‌റാഈല്‍ ഇറാനെ ഭയക്കുന്നു. ഇറാനുമായി നല്ല ബന്ധം ഖത്തര്‍ കാത്തുസൂക്ഷിക്കുന്നു. യമനിലെ വിമതര്‍ക്ക്(ശിഈകളായ ഹൂതികള്‍)ഇറാന്‍ സഹായം ചെയ്യുന്നു. സഊദിയുടെ വര്‍ഷങ്ങളായ യുദ്ധം ഇതുവരെ ഫലം കണ്ടിട്ടില്ല.


ഇറാന്റെ മറ്റൊരു വെല്ലുവിളി നേരിടുന്ന രാജ്യമാണ് ബഹ്‌റൈന്‍. ഈ നാട്ടിലെ ജനസംഖ്യയില്‍ പകുതിയിലധികം ശിഈകളാണ്. സഊദിയുടെ ദമാം, കതീഫ് മേഖലകളിലും ശിഈകള്‍ക്ക് സ്വാധീനം ഉണ്ട്. ഇടക്കിടെ ബോംബ് സ്‌ഫോടനങ്ങളും ഭീകരപ്രവര്‍ത്തനങ്ങളും ഇവിടങ്ങളില്‍ നിന്ന് സഊദി അറേബ്യ നേരിടേണ്ടി വരുന്നു. ഗള്‍ഫ് രാഷ്ട്രങ്ങളില്‍ സാമ്പത്തികമായി മികച്ച അടിത്തറയുള്ള രാഷ്ട്രമാണ് ഖത്തര്‍. സ്വതന്ത്ര മാധ്യമപ്രവര്‍ത്തനങ്ങള്‍ക്കും ഉയര്‍ന്ന വാണിജ്യവ്യവസായ സാധ്യതകളും മികച്ച പ്രകൃതിവാദക നിക്ഷേപവും എണ്ണ നിക്ഷേപവുമുള്ള കേവലം 27 ലക്ഷം മാത്രം ജനസംഖ്യയുള്ള രാഷ്ട്രം, ഇതില്‍ തന്നെ വലിയൊരു ശതമാനം വിദേശികളാണ്. ഖത്തര്‍ ഒറ്റപ്പെടാനുള്ള സാധ്യത വിദൂരമാണ്. ഒമാന്‍, കുവൈത്ത് തുടങ്ങിയ രാഷ്ട്രങ്ങളില്‍ നിന്ന് ഇതുവരെ ബന്ധവിച്ഛേദന തീരുമാനം വന്നിട്ടില്ല. റഷ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളും പാകിസ്താനും ഖത്തറിന്റെ പക്ഷത്ത് നിലയുറപ്പിക്കാനാണ് സാധ്യത. ജോര്‍ദാന്‍, തുനീഷ്യ പോലുള്ള മുസ്‌ലിം രാഷ്ട്രങ്ങളും ഖത്തറിനെ കൈയൊഴിയാന്‍ സാധ്യതയില്ല.


ഈജിപ്തിന്റെ ആഭ്യന്തര നട്ടെല്ല് തകര്‍ത്ത മുസ്‌ലിം ബ്രദര്‍ഹുഡ് ഖത്തറിലും ആഴത്തില്‍ വേരോട്ടം ഉണ്ടാക്കിയത് അനിഷേധ്യമാണ്. ഈജിപ്തുകാരനായ യൂസുഫുല്‍ ഖര്‍ദാവിയുടെ പ്രസംഗങ്ങളും എഴുത്തും ഖത്തര്‍ ജനതയില്‍ വലിയ സ്വീകാര്യത വളര്‍ത്തിയിട്ടുണ്ട്. പൗരന്മാരുടെ ഈ ആശയാടിത്തറ ഭരണകൂടങ്ങളിലും സ്വാധീനം ചെലുത്തുക സ്വാഭാവികം മാത്രം. ആറര ലക്ഷത്തിലധികം ഇന്ത്യക്കാര്‍ ഖത്തറിലുണ്ട്. അതിലധികവും മലയാളികളാണ്. വ്യാപാരരംഗത്തും വ്യവസായരംഗത്തും വലിയ പങ്കാളിത്തം മലയാളികള്‍ക്കുണ്ട്.
വിദ്യാഭ്യാസ രംഗത്തും മലയാളികള്‍ക്ക് സംരംഭങ്ങള്‍ ഉണ്ട്. അയല്‍പക്ക അറബ് മുസ്‌ലിം രാഷ്ട്രങ്ങളുമായി ബന്ധിച്ചാണ് ഈ വ്യാപാര വ്യവസായം വിദ്യാഭ്യാസ മുന്നേറ്റം നിലനിര്‍ത്തുന്നത്. ചെറുകിട കച്ചവടരംഗത്തും തൊഴില്‍രംഗത്തും ഈ ബന്ധം തന്നെയാണ് വികസനത്തിന്റെ ഗതിവേഗം നിര്‍ണയിക്കുന്നതും.


പുതിയ സാഹചര്യത്തോടെ തീര്‍ച്ചയായും ചില മാറ്റങ്ങള്‍ അനുഭവപ്പെടാതിരിക്കില്ല. ഖത്തര്‍ സ്വീകരിച്ചുവരുന്ന സ്വതന്ത്ര വീക്ഷണം ചില അറബ് മുസ്‌ലിം രാഷ്ട്രങ്ങള്‍ക്ക് ചതുര്‍ഥിയാണ്. ബഹ്‌റൈനുമായി 'ഹവാര്‍' ദ്വീപു സംബന്ധിച്ച തര്‍ക്കം പൂര്‍ണമായി തീര്‍ന്നിട്ടില്ല. ഇറാനുമായി ഖത്തര്‍ അകലം പുലര്‍ത്തുന്നില്ല. സിറിയയിലെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ ഖത്തറിന്റെ നിലപാട് വേറിട്ടതാണ്. പൊതുവില്‍ സ്വതന്ത്രമായ വീക്ഷണം വിദേശ നയത്തില്‍ സ്വീകരിച്ചുവരുന്ന ഖത്തറിന്റെ നിലപാട് സഊദി ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങള്‍ക്ക് പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. അറബ് വസന്തം(മുല്ലപ്പൂ വിപ്ലവം) വേട്ടയാടാത്ത ഒരു രാഷ്ട്രവും ഈ മേഖലയിലില്ല.


ഏകാധിപത്യ നാടുകളിലെ പൗരന്മാരുടെ അസ്വസ്ഥത ഭരണകൂടങ്ങളെ ആശങ്കപ്പെടുത്തുന്നതില്‍ അത്ഭുതപ്പെടാനില്ല. അല്‍ ജസീറ ചാനല്‍ മിഡില്‍ ഈസ്റ്റ് നാടുകളിലുയര്‍ത്തിയ നേര്‍കാഴ്ചകളും യാഥാര്‍ഥ്യങ്ങളും ഭരണകൂടങ്ങളെ ഭയപ്പെടുത്തുന്നതായിരുന്നു. ഭാവിയില്‍ വരാനിടയുള്ള സ്വതന്ത്ര ചിന്തകളുടെ വാതില്‍ തുറന്നിടാന്‍ രാജഭരണവും, പ്രസീഡിയല്‍ ഭരണവും ഉള്ള നാടുകള്‍ ഇഷ്ടപ്പെടുന്നില്ലെന്നു ഉറപ്പിച്ചു പറയാനാവും. ഖത്തര്‍ ഈ ഒറ്റപ്പെടലില്‍ നിന്ന് രക്ഷപ്പെടാനാണ് സാധ്യത. പൗരജീവിതം നയിക്കുന്ന അറബ് ഗള്‍ഫ് നാടുകളിലെ പൗരന്മാര്‍ക്കിടയില്‍ പകയും അസ്വാരസ്യവും ഇത് വളര്‍ത്താതിരിക്കില്ല.

ഇറാന്‍ ഉള്‍പ്പെടെയുള്ള അമേരിക്ക ഇസ്രായേല്‍ വിരുദ്ധ ചേരികള്‍ക്ക് ഖത്തറിനെ കൂട്ടുപിടിച്ച് ആഭ്യന്തര കുഴപ്പങ്ങള്‍ക്ക് ആക്കം കൂട്ടാനും കഴിയും. ഫലത്തില്‍ ശിഥിലീകരണത്തിന്റെ വാതിലാണ് തുറന്നിട്ടിരിക്കുന്നത്. ഖത്തറിനെ സാമ്പത്തികമായി തകര്‍ക്കാന്‍ ഈ നടപടികൊണ്ടാവില്ല. ഖത്തറിന്റെ നിക്ഷേപം ഈ നാടുകളിലല്ല അധികമുള്ളത്. അന്താരാഷ്ട്ര രംഗത്തും ചടുല ചലനങ്ങള്‍ ഉണ്ടാവില്ല. ഐക്യരാഷ്ട്രസഭ പോലുള്ള വേദികളിലും വിള്ളല്‍ വീഴ്ത്താനാവില്ല. താല്‍കാലിക ക്ഷീണത്തിനപ്പുറത്ത് ഖത്തര്‍ വിയര്‍ക്കേണ്ടി വരില്ല. എന്നാല്‍, വരുംനാളുകളില്‍ ഒരു വീട്ടിലെ രണ്ടു സഹോദരങ്ങള്‍ ശത്രുക്കളായാല്‍ ഉണ്ടാകുന്ന എല്ലാ ദുരന്തങ്ങളും ഇവിടെയും ഉറപ്പാണ്. അമേരിക്കയും ഇസ്രാഈലും ഇത് തന്നെയാണ് ലക്ഷീകരിക്കുന്നതും. സുന്നീശീഈ വിഭജനത്തിലൂടെ മുസ്‌ലിം ബെല്‍റ്റ് ദുര്‍ബലപ്പെടുത്തി സുമാര്‍ അരനൂറ്റാണ്ട് വീണ്ടും അപ്രമാദിത്വം നിലനിര്‍ത്താന്‍ ശ്രമിക്കും. വിഭവങ്ങളും വിചാരങ്ങളും അടിച്ചേല്‍പ്പിക്കുക, ആയുധ വിപണി ശക്തിപ്പെടുത്തുക ഇതിലധികം മറ്റൊന്നും സംഭവിക്കാന്‍ സാധ്യതയില്ല.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജെ.സി ഡാനിയേല്‍ പുരസ്‌കാരം ഷാജി എന്‍ കരുണിന്

Kerala
  •  5 days ago
No Image

ലൈംഗിക പീഡനക്കേസിൽ സംവിധായകൻ രഞ്ജിത്തിന് ആശ്വാസം; തുടർനടപടികൾക്ക് സ്റ്റേ

Kerala
  •  5 days ago
No Image

റിസര്‍വ് ബാങ്കിന്റെ പുതിയ ഗവര്‍ണറായി സഞ്ജയ് മല്‍ഹോത്ര ചുമതലയേല്‍ക്കും

National
  •  5 days ago
No Image

മുണ്ടക്കൈ ദുരന്തം: ഉത്തരവാദിത്തത്തില്‍ നിന്നു കേന്ദ്രം ഒളിച്ചോടുന്നു, രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി 

Kerala
  •  5 days ago
No Image

കലോത്സവ വിവാദം:  നടിക്കെതിരായ പ്രസ്താവന പിന്‍വലിച്ച് മന്ത്രി വി.ശിവന്‍ക്കുട്ടി

Kerala
  •  5 days ago
No Image

വന്‍കിട ബഹുരാഷ്ട്ര കമ്പനികള്‍ക്ക് 15% നികുതി ഏര്‍പ്പെടുത്താനൊരുങ്ങി യുഎഇ

uae
  •  5 days ago
No Image

അമ്മു സജീവന്റെ മരണം; കോളജ് പ്രിന്‍സിപ്പലിനെ സ്ഥലം മാറ്റി, പ്രതികളായ 3 വിദ്യാര്‍ഥിനികള്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  5 days ago
No Image

ശബരിമല സീസണ്‍: ഹൈദരാബാദില്‍ നിന്നും കോട്ടയത്തേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസ്

Kerala
  •  5 days ago
No Image

'പേരു പോലും മറന്നു, നമ്പറുകളായിരുന്നു തിരിച്ചറിയല്‍ രേഖ' സിറിയന്‍ ജയിലുകളില്‍ അക്കങ്ങളായി ഒതുങ്ങിപ്പോയവര്‍ അനുഭവം പറയുന്നു 

International
  •  5 days ago
No Image

കഫിയയില്‍ പൊതിഞ്ഞ ഉണ്ണിയേശു ഫലസ്തീനിലെ വംശഹത്യാ ഇരകളോട് ഐക്യദാര്‍ഢ്യപ്പെട്ട് മാര്‍പ്പാപ്പ; ആക്രമണം അവസാനിപ്പിക്കാന്‍ ആഹ്വാനം

International
  •  5 days ago