തുഷാര്‍ വെള്ളാപ്പള്ളി അജ്മാനില്‍ അറസ്റ്റില്‍; നടപടി വണ്ടിച്ചെക്ക് കേസില്‍
ദുബായ്: ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി അജ്മാന്‍ പോലിസിന്റെ പിടിയില്‍. പത്തു വര്‍ഷം മുമ്പ് നല്‍കിയ പത്ത് ദശലക്ഷം ദിര്‍ഹത്തിന്റെ ഒരു ചെക്ക് സംബന്ധിച്ച തര്‍ക്കത്തിന്റെ തുടര്‍ച്ചയായാണ് അറസ്റ്റ്. പിടിയിലായ തുഷാര്‍ ഇപ്പോള്‍ അജ്മാന്‍ നുഐമിയ പൊലീസ് സ്റ്റേഷനില്‍ തടവിലാണ്. ഇന്നു തന്നെ ഇതുസംബന്ധിച്ച രേഖകള്‍ ശരിയാക്കി തുഷാറിനെ മോചിപ്പിക്കുമെന്നാണ് അദ്ദേഹവുമായി അടുത്ത കേന്ദ്രങ്ങള്‍ അറിയിച്ചിരിക്കുന്നത്.
അജ്മാനിലെ തൃശൂര്‍ സ്വദേശി നാസില്‍ അബ്ദുല്ലയുടെ പരാതിയിലാണ് നടപടി. നിര്‍മാണ കമ്പനിയുടെ ഉപകരാര്‍ ലഭിക്കാനായി നാസിലിന് പത്തുലക്ഷം ദിര്‍ഹമിന്റെ ചെക്ക് നല്‍കിയിരുന്നു. ഇത് വണ്ടി ചെക്കാണെന്ന് ആരോപിച്ച് തുഷാറിനെതിരെ അജ്മാനില്‍ പരാതി നിലനിന്നിരുന്നു. ഇതിലാണ് നടപടി. എന്നാല്‍ കേസ് സംബന്ധിച്ച് തുഷാറിന് വിവരമൊന്നും ഉണ്ടായിരുന്നില്ലെന്നും കേസ് ഒത്തുതീര്‍പ്പാക്കാന്‍ നാട്ടില്‍ നിന്ന് വിളിച്ചുവരുത്തിയ ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നുമാണ് സൂചന. സംഘടനാപ്രവര്‍ത്തകരുടെ പിന്തുണയോടെ പരാതി ഒത്തുതീര്‍പ്പാക്കാന്‍ നീക്കം തുടരുന്നുണ്ടെങ്കിലും വന്‍തുകയുടെ കേസായതിനാല്‍ ഒത്തും തീര്‍പ്പും ജാമ്യവും വൈകുമെന്നാണ് വിവരം.
അജ്മാനില്‍ നേരത്തെ വെള്ളാപ്പള്ളി നടേശന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ബോയിങ് കണ്‍സ്ട്രക്ഷന്‍സിന്റെ സബ് കോണ്‍ട്രാക്ടര്‍മാരായിരുന്നു നാസില്‍ അബ്ദുല്ലയുടെ കമ്പനി. എന്നാല്‍ പത്തുവര്‍ഷം മുമ്പ് നഷ്ടത്തിലായ കമ്പനി വെള്ളാപ്പള്ളി കൈമാറി. അതേസമയം സബ് കോണ്‍ട്രാക്ടറായിരുന്ന നാസില്‍ അബ്ദുല്ലക്ക് കുറച്ച് പണം നല്‍കാനുണ്ടായിരുന്നു. ഇതിന് പകരമായി നല്‍കിയ ചെക്കിന്റെ പേരിലായിരുന്നു പരാതി. തിയതി വെക്കാതെ നല്‍കിയ ചെക്കായിരുന്നു ഇത്. യു.എ.യിലെ മലയാളി അഭിഭാഷകരും സാമൂഹിക പ്രവര്‍ത്തകരും തുഷാറിന്റെ ജാമ്യത്തിനായി ഇടപെടലുകള്‍ നടത്തി. എന്നാല്‍ പരാതിക്കാര്‍ കേസ് പിന്‍വലിക്കാത്തതിനാല്‍ ജാമ്യം ലഭിച്ചില്ല.
thushar vellappalli arrested in ajman over blank cheque case
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."