ഇടതുപക്ഷം നടപ്പാക്കുന്നത് മോദിയുടെ നയങ്ങള്‍: അഡ്വ. കെ.എന്‍.എ ഖാദര്‍
മലപ്പുറം: എല്ലാം ശരിയാക്കാന്‍ ഭരണത്തിലേറിയ ഇടതു സര്‍ക്കാര്‍ ഇപ്പോള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത് നരേന്ദ്രമോദിയുടെ നയങ്ങളെന്ന് മുസ്‌ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ.എന്‍.എ ഖാദര്‍. മലപ്പുറം സബ് രജിസ്ട്രാര്‍ ഓഫീസിലേക്ക് മുസ്ലിംലീഗ് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമ്പത്തിക വിദഗ് ധനെന്ന് സര്‍ക്കാര്‍ വിശേഷിപ്പിക്കുന്ന മന്ത്രി തോമസ് ഐസക്കിന്റെ തലതിരിഞ്ഞ നയങ്ങളാണ് പുതിയ രജിസ്‌ട്രേഷന്‍ ഫീസ് വര്‍ദ്ധനവിന് പിന്നിലുള്ളത്.
ഈ നികുതി ബാധ്യതകള്‍ സാധാരണക്കാരന് ബുദ്ധിമുട്ടുണ്ടാക്കും. സാരണക്കാരന്റെ വികാരവും കൃത്യമായ വസ്തുതകളും മനസ്സിലാക്കാതെയാണ് ഇത്തരത്തിലൊരു വിളംബരം നടത്തിയത്.
ഭൂമി കൈമാറ്റം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഈ മേഖലയില്‍ തൊഴില്‍ ചെയ്യുന്നവര്‍ക്കും ഇത് തിരിച്ചടിയാണ്. തലതിരിഞ്ഞ പുതിയ നികുതി നയങ്ങള്‍ പിന്‍വലിക്കും വരെ അതിശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുസ്‌ലിം ലീഗ് മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ മുഴുവന്‍ നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലും വിവിധ ഭാഗങ്ങളില്‍ മാര്‍ച്ചും ധര്‍ണയും നടന്നു. മലപ്പുറത്ത് കെ.പി ആറ്റക്കോയ തങ്ങള്‍ അധ്യക്ഷനായി.
വി. മുസ്തഫ, ടി. സൈതാലി മൗലവി, തറയില്‍ യൂസുഫ്, മന്നയില്‍ അബൂബക്കര്‍, സി.എച്ച് ഹസ്സനാജി, കെ.എം മുഹമ്മദലി ഹാജി, കെ.എന്‍.എ ഹമീദ് മാസ്റ്റര്‍, സി.പി ഷാജി, ഹാരിസ് ആമിയന്‍, എം.എം യുസുഫ്, മണ്ണിശ്ശേരി മുസ്തഫ, സി.ച്ച് മൂസ, സ്വാലിഹ് മാടമ്പി, പരി അബ്ദുല്‍ മജീദ്, കെ.എം സുബൈര്‍, പി.പി സലീം, മുട്ടേങ്ങാടന്‍ മുഹമ്മദലി, സി.എച്ച് യൂസുഫ് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."