വാറ്റിന്റെ പേരില്‍ വ്യാപാരികളെ ദ്രോഹിക്കുന്ന നടപടി നിര്‍ത്തിവക്കണമെന്ന്
കൊല്ലം: കാലഹരണപ്പെട്ട കേരളത്തിലെ മൂല്യവര്‍ധിത നികുതിയുടെ പേരില്‍ വ്യാപാരികളെ ദ്രോഹിക്കുന്ന നടപടി നിര്‍ത്തിവക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കൊല്ലം ജില്ലാ സെക്രട്ടേറിയറ്റ് യോഗം ആവശ്യപ്പെട്ടു.
2010 മുതലുള്ള കണക്കുകള്‍ വീണ്ടും പരിശോധിച്ച് അസസ്‌മെന്റ് റവന്യൂ റിക്കവറി ഉള്‍പ്പെടെ ജി.എസ്.ടി വകുപ്പ് നടപടിയുമായി മുന്നോട്ടുപോകുന്നത് പ്രതിഷേധാര്‍ഹമാണ്. ഏതാണ്ട് 2000ല്‍പ്പരം കേസുകള്‍ കോടതിയിലുണ്ട്. വ്യാപാരമാന്ദ്യം നിലനില്‍ക്കുന്ന ഈ സാഹചര്യത്തില്‍ വ്യാപാര സ്ഥാപനങ്ങള്‍ അടച്ച് പൂട്ടുവാനേ ഈ നടപടികൊണ്ട് സാധ്യമാകൂ. ഖജനാവ് കുത്തിനിറയ്ക്കുന്ന വ്യാപാരികളോട് കാണിക്കുന്ന ഈ ക്രൂരത അടിയന്തിരമായി നിര്‍ത്തിവെച്ച് വ്യാപാരികളുമായി ചര്‍ച്ചയ്ക്ക് ഗവണ്‍മെന്റ് തയാറാകണമെന്നും അല്ലാത്ത പക്ഷം നികുതി നിഷേധമുള്‍പ്പെടെ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുവാന്‍ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു.
ജില്ലാ പ്രസിഡന്റ് എ.മുഹമ്മദ് ആരിഫ് അധ്യക്ഷനായി. സംസ്ഥാന ട്രഷറര്‍ എം.നസീര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി നിജാംബഷി, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വൈ.സാമുവല്‍കുട്ടി, ജില്ലാ ജനറല്‍ സെക്രട്ടറി ആര്‍.വിജയന്‍പിള്ള, ജില്ലാ ഭാരവാഹികളായ വി.ശശിധരന്‍നായര്‍, സി.എസ്.മോഹന്‍ദാസ്, ഷിഹാന്‍ബഷി, സുബ്രു.എന്‍.സഹദേവ്, കെ.കെ.അശോക്കുമാര്‍, ഷിഹാബ്.എസ്.പൈനുംമൂട്, കെ.സഹദേവന്‍, റെജിഫോട്ടോപാര്‍ക്ക്, നുജൂംകിച്ചണ്‍ഗാലക്‌സി, എന്‍.രാജഗോപാലന്‍ നായര്‍, എച്ച്.സലീം, ഡി.മുരളീധരന്‍, എ.എ.ലത്തീഫ്, സരസചന്ദ്രന്‍പിള്ള, കൃഷ്ണന്‍കുട്ടിനായര്‍, ബാബുക്കുട്ടന്‍പിള്ള, കുളമട ഷാജഹാന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."