യുവാവിന്റെ മരണം: മൃതദേഹവുമായി ഓച്ചിറ പൊലിസ് സ്റ്റേഷന് ഉപരോധിച്ചു
കരുനാഗപ്പള്ളി: അക്രമിസംഘം മര്‍ദിച്ച് റോഡിലുപേക്ഷിച്ച യുവാവ് മരിക്കാനിടയായ സംഭവത്തില്‍ ദുരുഹതയുള്ളതായി ആരോപണം ഉയരുന്നു. കഴിഞ്ഞ നാലിനാണ് ക്ലാപ്പന കല്ലേശ്ശേരില്‍ ക്ഷേത്രത്തിനു സമീപം പെരിനാട് പുത്തന്‍തറയില്‍ രാജേഷാണ്(31) മരിച്ചത്. ആക്രമത്തിനെതിരേ രാജേഷിന്റെ ബന്ധുക്കള്‍ ഓച്ചിറ സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടും പ്രതികളെ അറസ്റ്റു ചെയ്യാത്തതില്‍ പ്രതിഷേധിച്ച് മൃതദേഹവുമായി ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ഓച്ചിറ പൊലിസ് സ്റ്റേഷന് ഉപരോധിച്ചു.
നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലിസ് മര്‍ദനമേറ്റ് അവശനിലയിലായ രാജേഷിനെ കൊല്ലം ജില്ലാ ആശുപത്രിയിലെത്തിക്കുകയും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിയ്ക്കുകയുമായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന് നിലനിര്‍ത്തിയ ഇയാള്‍ ചൊവ്വാഴ്ചയോടെ മരിച്ചു. ബഹറിനില്‍ ജോലി നോക്കിയിരുന്ന രാജേഷ് കഴിഞ്ഞ മൂന്നിനാണ് നാട്ടിലെത്തിയത്.ഭാര്യയുടെ അവിഹിത ബന്ധത്തെ പറ്റി വിവരം അറിഞ്ഞ രാജേഷ് ഭാര്യ വിദ്യയുമായി വഴക്കിടുകയുണ്ടായി. ഭര്‍ത്താവ് മര്‍ദിച്ചതായി കാണിച്ച് ദിവ്യ ഓച്ചിറ സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഈ വിവരം ദിവ്യ സമീപവാസി ആയ സുനീഷിനെ അറിയിക്കുകയും, സുനീഷ് മറ്റു പ്രതികളായ കണ്ണന് എന്ന രാജീവ്, സുരേഷ് എന്നിവരും ചേര്‍ന്ന് രാജേഷിനെ ക്രൂരമായി മര്‍ദിച്ച് വഴിയില്‍ ഉപേക്ഷിയ്ക്കുകയുമാണുണ്ടായത്.
പ്രതികള്‍ക്ക് ദിവ്യയുമായി ബന്ധമുണ്ടായിരുന്നതായി രാജേഷിന്റെ ബന്ധുക്കളും, നാട്ടുകാരും പറയുന്നു കുടാതെ പ്രതികള്‍ ക്ലാപ്പനയിലെ പല അടിപിടി കേസുകളിലേയും പ്രതികളാണെന്നും പറയുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമാര്‍ട്ടം നടത്തിയ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."