HOME
DETAILS
MAL
നിയമ പോരാട്ടം തുടരും: കെ.പി.എ മജീദ്
backup
June 06 2017 | 23:06 PM
കോഴിക്കോട്: സംസ്ഥാനത്തെ ദേശീയ പാതകള്‍ സംസ്ഥാന പാതകളാണെന്ന് തെറ്റിദ്ധരിപ്പിച്ച് ബാറുകള്‍ തുറക്കാനുള്ള സര്‍ക്കാര്‍ ഒത്തുകളിക്കെതിരേ മുസ്ലിം ലീഗ് പ്രതിനിധി നല്കിയ ഹരജിയിലെ വാദം ശരിവച്ച ഹൈക്കോടതി നീതിന്യായ സംവിധാനങ്ങളുടെ അന്തസ് ഉയര്‍ത്തിയതായി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്.
ബാറുടമകളുടെ കള്ളത്തരങ്ങളെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. നിയമപരമായ ഇത്തരം പോരാട്ടങ്ങള്‍ മുസ്ലിം ലീഗ് തുടരുമെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം കൊയിലാണ്ടി നിയോജക മണ്ഡലം പ്രസിഡന്റും മുനിസിപ്പല്‍ കൗണ്‍സിലറുമായ വി.പി ഇബ്രാഹിം കുട്ടിയാണ് ഹൈക്കോടതിയില്‍ തിരുത്തല്‍ ഹരജി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."