കാരുണ്യ സ്പര്‍ശവുമായി അല്‍ബിര്‍റ്
കോഴിക്കോട്: പ്രളയക്കെടുതിയില്‍ കേരളമാകെ തരിച്ചു നില്‍ക്കുമ്പോള്‍ കാരുണ്യത്തിന്റെ സ്‌നേഹസ്പര്‍ശവുമായി വീïും അല്‍ബിര്‍റ് കുടുംബങ്ങള്‍ രംഗത്ത്. കഴിഞ്ഞ വര്‍ഷം നിരവധി ലോഡ് വസ്ത്രങ്ങളും മറ്റ് വിഭവങ്ങളുമാണ് ഈ പ്രീ പ്രൈമറി കുരുന്നുകള്‍ ശേഖരിച്ചതെങ്കില്‍ ഇത്തവണ പത്ത് ലോഡ് ഭക്ഷ്യവസ്തുക്കളും വീട്ടുപകരണങ്ങളുമാണ് അല്‍ബിര്‍റ് കുടുംബം ശേഖരിച്ച് അര്‍ഹരായവര്‍ക്ക് വിതരണം ചെയ്തത്. സഹാനുകമ്പയുടെയും സഹായ മനസ്‌കതയുടെയും പുതിയ പാഠങ്ങളാണ് കുരുന്നു ഹൃദയങ്ങള്‍ പകര്‍ന്നത്.
പണത്തിനു പകരം വസ്തുക്കള്‍ മാത്രമേ സ്വീകരിക്കുന്നുള്ളൂവെന്നറിഞ്ഞപ്പോള്‍ കുഞ്ഞു മക്കളില്‍ പലരും കുടുക്കകളില്‍ കരുതിവച്ചിരുന്ന നാണയത്തുട്ടുകളെടുത്ത് വിഭവങ്ങള്‍ വാങ്ങി നല്‍കിയാണ് മാതൃക തീര്‍ത്തത്. മംഗലാപുരം മുതല്‍ തിരുവനന്തപുരം വരെ വിവിധ അല്‍ബിര്‍റ് വിദ്യാലയങ്ങള്‍ പ്രളയ ബാധിതര്‍ക്കുള്ള വിഭവങ്ങളാല്‍ നിറയുന്ന കാഴ്ചയായിരുന്നു. വയനാട്, നിലമ്പൂര്‍, മാവൂര്‍, തെങ്ങിലക്കടവ്, പാമ്പുരുത്തി, കïക്കൈ, തേര്‍ളായ്, കുറുമാത്തൂര്‍, തൃശൂര്‍, മമ്പാട് ഭാഗങ്ങളിലെ പ്രളയ ബാധിത വീടുകളിലാണ് സന്നദ്ധ സംഘങ്ങളുടെയും വിഖായ വളïിയര്‍മാരുടെയും സഹായത്തോടെ വിതരണം ചെയ്തത്.
സ്റ്റേറ്റ് എ.ഡി കെ.പി മുഹമ്മദിന്റെ നേതൃത്വത്തില്‍ ജില്ലാ കോ ഓഡിനേറ്റര്‍മാരായ ജാബിര്‍ ഹുദവി ചാനടുക്കം, ഹംസ മയ്യില്‍, മന്‍സൂര്‍ പെടയങ്കോട്, സലാം റഹ്മാനി തിരുവള്ളൂര്‍, മുനീര്‍ എടച്ചേരി, അഷ്‌റഫ് അïോണ, നൗഫല്‍ വാഫി മേലാറ്റൂര്‍, ഫൈസല്‍ ഹുദവി പരതക്കാട്, റസാഖ് വാഫി വളവന്നൂര്‍, ഉമര്‍ മൗലവി വയനാട്, അസ്‌കറലി മാസ്റ്റര്‍ കരിമ്പ, അബി വാഫി പേഴക്കാപ്പിള്ളി എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."