HOME
DETAILS

പ്രഥമ ചാംപ്യന്‍സ് ബോട്ട് ലീഗ് 31 മുതല്‍

  
backup
August 22 2019 | 07:08 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a5%e0%b4%ae-%e0%b4%9a%e0%b4%be%e0%b4%82%e0%b4%aa%e0%b5%8d%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b5%8d-%e0%b4%ac%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8d

 

തിരുവനന്തപുരം: കാലവര്‍ഷക്കെടുതി കാരണം മാറ്റിവച്ച ചാംപ്യന്‍സ് ബോട്ട് ലീഗ് (സി.ബി.എല്‍) ആലപ്പുഴ പുന്നമടക്കായലില്‍ നെഹ്രു ട്രോഫി വള്ളംകളിക്കൊപ്പം ഈ മാസം 31ന് ആരംഭിക്കും.
വര്‍ഷകാല വിനോദമായി ഐ.പി.എല്‍ മാതൃകയില്‍ കേരളത്തിലെ ചുണ്ടന്‍ വള്ളംകളി മത്സരങ്ങളെ കോര്‍ത്തിണക്കി സംസ്ഥാന വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന പ്രഥമ സി.ബി.എല്‍ നവംബര്‍ 23ന് കൊല്ലം പ്രസിഡന്റ്‌സ് ട്രോഫി വള്ളംകളിയോടെ സമാപിക്കുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന്‍ ആദ്യ സി.ബി.എല്ലിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മുഖ്യാതിഥിയായിരിക്കും. ഓഗസ്റ്റ് 10ന് ആരംഭിക്കാന്‍ നിശ്ചയിച്ചിരുന്ന സി.ബി.എല്ലിന്റെ സവിശേഷതകളെല്ലാം നിലനിര്‍ത്തിക്കൊണ്ട് ഒന്‍പതു ടീമുകളാണ് 12 മത്സരങ്ങളിലായി അണിനിരക്കുക.
താഴത്തങ്ങാടി കോട്ടയം (സെപ്റ്റംബര്‍ 7), കരുവാറ്റ ആലപ്പുഴ (സെപ്റ്റംബര്‍ 14), പിറവം എറണാകുളം (സെപ്റ്റംബര്‍ 28), മറൈന്‍ ഡ്രൈവ് കൊച്ചി (ഒക്ടോബര്‍ 5), കോട്ടപ്പുറം തൃശൂര്‍ (ഒക്ടോബര്‍ 12), പൊന്നാനി മലപ്പുറം (ഒക്ടോബര്‍ 19), കൈനകരി ആലപ്പുഴ (ഒക്ടോബര്‍ 26), പുളിങ്കുന്ന് ആലപ്പുഴ (നവംബര്‍ 2), കായംകുളം ആലപ്പുഴ (നവംബര്‍ 9), കല്ലട കൊല്ലം (നവംബര്‍ 16), പ്രസിഡന്റ്‌സ് ട്രോഫി വള്ളം കളി കൊല്ലം (നവംബര്‍ 23) എന്നിങ്ങനെയാണ് മത്സരങ്ങള്‍ നടക്കുക.
ഓണാഘോഷത്തിന്റെ ഭാഗമായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ടൂറിസം മന്ത്രിമാരുടെ സംഗമം സെപ്റ്റംബര്‍ 16ന് കോവളത്ത് നടക്കും. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ടൂറിസം മന്ത്രി പ്രഹ്‌ളാസിങ് പട്ടേലും സമ്മേളനത്തില്‍ പങ്കെടുക്കും. മണ്‍സൂണ്‍ ടൂറിസത്തിന് ആക്കം കൂട്ടുന്നതിനും ടൂറിസം മേഖലയ്ക്ക് ഉണര്‍വേകുന്നതിനും സി.ബി.എല്ലിലൂടെ കഴിയുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത മന്ത്രി തോമസ് ഐസക് പറഞ്ഞു. സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്‍ നടപ്പിലാക്കുന്ന 'ഓണം ഉണ്ണാം ഓണ സമ്മാനങ്ങള്‍ വാങ്ങാം' പദ്ധതിയുടെ പ്രചരണ വിഡിയോയുടേയും ഓണ്‍ലൈന്‍ ബുക്കിങ്ങിന്റെയും കൊല്ലം ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ വെബ്‌സൈറ്റിന്റെയും പ്രകാശനവും ടൂറിസം മന്ത്രി നിര്‍വ്വഹിച്ചു. ആകെ 5.9 കോടി രൂപയാണ് സി.ബി.എല്ലിന്റെ സമ്മാനത്തുക. സമ്മാനത്തുകയുടെ കാര്യത്തില്‍ ഇന്ത്യയിലെ നാലാം സ്ഥാനമുള്ള കായിക ഇനമാണ് സി.ബി.എല്‍. 12 മത്സരങ്ങളിലേയും പോയിന്റുകളുടെ അടിസ്ഥാനത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്ന വിജയികള്‍ക്ക് യഥാക്രമം 25 ലക്ഷം, 15 ലക്ഷം, 10 ലക്ഷം രൂപ എന്നിങ്ങനെ സമ്മാനം ലഭിക്കും. ഓരോ മത്സരത്തിലേയും ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തുന്ന വിജയികള്‍ക്ക് യഥാക്രമം അഞ്ചുലക്ഷം, മൂന്നുലക്ഷം, ഒരുലക്ഷം രൂപ എന്നിങ്ങനെ സമ്മാനം ലഭിക്കും. ഓരോ മത്സരത്തിലും പങ്കെടുക്കുന്ന ടീമിന് നാലു ലക്ഷം രൂപ വീതം ബോണസ് ലഭിക്കും. ട്രോപ്പിക്കല്‍ ടൈറ്റന്‍സ് (പള്ളാതുരുത്തി ബോട്ട് ക്ലബ്), ബാക്ക്വാട്ടര്‍ നൈറ്റ്‌സ് (വില്ലേജ് ബോട്ട്ക്ലബ്), ബാക്ക് വാട്ടര്‍ നിന്‍ജ (ബ്രദേഴ്‌സ് ബോട്ട് ക്ലബ്), ബാക്ക് വാട്ടര്‍ വാരിയേഴ്‌സ് (ടൗണ്‍ ബോട്ട് ക്ലബ്), കോസ്റ്റ് ഡോമിനേറ്റേഴ്‌സ് (യുനൈറ്റഡ് ബോട്ട്ക്ലബ്), മൈറ്റി ഓര്‍സ് (എന്‍.സി.ഡി.സി), പ്രൈഡ് ചേസേഴ്‌സ് (വേമ്പനാട് ബോട്ട് ക്ലബ്), റേജിങ് റോവേഴ്‌സ് (പൊലിസ് ബോട്ട് ക്ലബ്), തണ്ടര്‍ ഓര്‍സ് (കെ.ബി.സി എസ്.എഫ്.ബി.സി) എന്നിവയാണ് ടീമുകള്‍.
ഉച്ചയ്ക്കുശേഷം രണ്ട് മുതല്‍ അഞ്ചു മണിവരെ നടക്കുന്ന ജലമേള തത്സമയം സംപ്രേഷണം ചെയ്യും. സ്റ്റാര്‍ സ്‌പോര്‍ട്‌സ് 2, സ്റ്റാര്‍ സ്‌പോര്‍ട്‌സ് 2 എച്ച്.ഡി, സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1 തമിഴ്, ഏഷ്യാനെറ്റ് വേള്‍ഡ് വൈഡ്, ഏഷ്യാനെറ്റ് പ്ലസ്, ഹോട്സ്റ്റാര്‍, ഇ.ടി.വി ആന്ധ്രാപ്രദേശ്, ഇ.ടി.വി തെലങ്കാന എന്നീ ചാനലുകള്‍ നാല് മണിമുതല്‍ സംപ്രേഷണം ചെയ്യും. ടൂറിസം ഡയറക്ടര്‍ പി. ബാലകിരണും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഹാരാഷ്ട്രയും ജാര്‍ഖണ്ഡും ഇന്ന് പോളിങ് ബൂത്തില്‍

National
  •  22 days ago
No Image

പാലക്കാട് ഇന്ന് വിധിയെഴുത്ത്, ബൂത്തുകളില്‍ നീണ്ട നിര; പ്രതീക്ഷയോടെ മുന്നണികള്‍ 

Kerala
  •  22 days ago
No Image

ഹമാസ് നേതാക്കള്‍ ഖത്തര്‍ വിട്ടു; ദോഹയിലെ ഓഫിസ് അടച്ചുപൂട്ടില്ല

qatar
  •  22 days ago
No Image

ഗോഡൗണിലെ ജോലിക്കാരന്റെ കഴുത്തില്‍ കത്തിവെച്ചു,ഭീഷണിപ്പെടുത്തി കവർച്ച; സഹോദരങ്ങളെ വീട് വളഞ്ഞ് പിടികൂടി പൊലിസ്

Kerala
  •  22 days ago
No Image

തൃശൂർ പൂരം കലക്കൽ; തിരുവമ്പാടി ദേവസ്വത്തിനും പൊലിസിനുമെതിരെ രൂക്ഷ വിമർശനമുയർത്തി കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ റിപ്പോ‍‍ര്‍ട്ട്

Kerala
  •  22 days ago
No Image

കുവൈത്തില്‍ ഒരാഴ്ചക്കുള്ളില്‍ നടന്നത് 39,170 ട്രാഫിക് ലംഘനങ്ങള്‍; നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തു

Kuwait
  •  22 days ago
No Image

കഞ്ചാവും പണവുമായി മധ്യവയസ്‌കന്‍ പൊലിസ് പിടിയിൽ

Kerala
  •  22 days ago
No Image

കേരളത്തിൽ പന്ത് തട്ടാൻ മെസിയെത്തുമോ? അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്

latest
  •  22 days ago
No Image

ഖത്തര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കുവൈത്ത് വിദേശകാര്യമന്ത്രി

Kuwait
  •  22 days ago
No Image

ഇന്ത്യയിലെ ഏറ്റവും മികച്ച മറൈന്‍ സംസ്ഥാനമായി കേരളം;, മികച്ച മറൈന്‍ ജില്ല കൊല്ലം

Kerala
  •  23 days ago