HOME
DETAILS

രാജമാണിക്യം റിപ്പോര്‍ട്ട് നിയമ വകുപ്പ് തള്ളി; കൈയേറ്റക്കാര്‍ക്ക് അനുകൂലമായി പുതിയ റിപ്പോര്‍ട്ട്

  
backup
June 06, 2017 | 11:35 PM

%e0%b4%b0%e0%b4%be%e0%b4%9c%e0%b4%ae%e0%b4%be%e0%b4%a3%e0%b4%bf%e0%b4%95%e0%b5%8d%e0%b4%af%e0%b4%82-%e0%b4%b1%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9f%e0%b5%8d

 


തിരുവനന്തപുരം: വന്‍കിട കൈയേറ്റം ഒഴിപ്പിക്കല്‍ തടയിടാന്‍ നിയമവകുപ്പിന്റെ കള്ളക്കളി. ടാറ്റ, ഹാരിസണ്‍ കമ്പനികളുടെ കൈവശമുള്ള ഭൂമി നിയമനിര്‍മാണത്തിലൂടെ ഏറ്റെടുക്കണമെന്ന രാജമാണിക്യം റിപ്പോര്‍ട്ട് നിയമവകുപ്പ് തള്ളി.
ഇവരുടെ കൈവശമുള്ള ഭൂമി നിയമവിരുദ്ധമല്ലെന്നും കാലങ്ങളായി കൈവശംവച്ചിരിക്കുന്നതാണെന്നുമാണ് നിയമവകുപ്പ് സെക്രട്ടറി ബി.ജി ഹരീന്ദ്രനാഥ് തയാറാക്കി സര്‍ക്കാരിന് സമര്‍പ്പിച്ച സമാന്തര റിപ്പോര്‍ട്ടിലുള്ളത്. രാജമാണിക്യം റിപ്പോര്‍ട്ട് അനുസരിച്ച് ഭൂമി ഏറ്റെടുക്കല്‍ സാധ്യമല്ല. റിപ്പോര്‍ട്ട് ഭരണഘടനാവിരുദ്ധവും സുപ്രിംകോടതി വിധിയുടെ ലംഘനവുമാണെന്നും നിയമവകുപ്പ് സെക്രട്ടറി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
അഞ്ചുലക്ഷം ഏക്കര്‍ തോട്ട ഭൂമിയാണ് ടാറ്റയുടെയും ഹാരിസണിന്റെയും കൈവശമുള്ളത്. ഇത് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാണ് സ്‌പെഷല്‍ ഓഫിസറായിരുന്ന രാജമാണിക്യത്തിന്റെ റിപ്പോര്‍ട്ടിലുള്ളത്. തോട്ടം ഭൂമികളുടെ എല്ലാ രേഖകളും നിയമവശങ്ങളും പരിശോധിച്ചാണ് രാജമാണിക്യം റിപ്പോര്‍ട്ട് തയാറാക്കിയത്. 2016 ഏപ്രില്‍ നാലിനും സെപ്റ്റംബര്‍ 24നുമായി രണ്ടു റിപ്പോര്‍ട്ടുകളാണ് രാജമാണിക്യം സര്‍ക്കാരിനു നല്‍കിയത്.
ഇതേത്തുടര്‍ന്ന് നിയമവശങ്ങള്‍ പരിശോധിക്കാനായി 2016 ഒക്‌ടോബറിലാണ് റിപ്പോര്‍ട്ട് നിയമവകുപ്പിന് കൈമാറിയത്. തുടര്‍ന്ന് കഴിഞ്ഞ ഏപ്രില്‍ 4ന് രാജമാണിക്യം റിപ്പോര്‍ട്ടിനെ പൂര്‍ണമായും തള്ളിക്കൊണ്ടുള്ള പുതിയ റിപ്പോര്‍ട്ട് നിയമവകുപ്പ് മുഖ്യമന്ത്രിക്ക് കൈമാറി.
കാലങ്ങളായി കൈവശംവച്ച് അനുഭവിക്കുന്നതിനാല്‍ കമ്പനികള്‍ക്ക് ഭൂമിയില്‍ ഉടമസ്ഥാവകാശം അവകാശപ്പെടാമെന്നാണ് ഈ റിപ്പോര്‍ട്ടിലുള്ളത്. ഭൂമി ഏറ്റെടുക്കലിന് രാജമാണിക്യം റിപ്പോര്‍ട്ട് അപര്യാപ്തമാണെന്നും വ്യവസ്ഥകളും ചട്ടങ്ങളും തയാറാക്കാന്‍ ഒരു ഡിവിഷണല്‍ ഫോറസ്റ്റ് ഓഫിസര്‍, കലക്ടര്‍, റവന്യൂ, സര്‍വേ ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങിയ സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ നിയമിക്കണമെന്നും ഇവര്‍ കണ്ടെത്തുന്ന കൈയേറ്റം ഒഴിപ്പിക്കാനുള്ള അധികാരം പ്രത്യേക കോടതിക്ക് നല്‍കണമെന്നും നിയമവകുപ്പിന്റെ ശുപാര്‍ശയിലുണ്ട്. കമ്പനികളുടെ കൈവശമുള്ള ഭൂമി അനധികൃതമല്ലെന്നും പാട്ടക്കരാര്‍ കഴിഞ്ഞതു മാത്രമാണെന്നും നിയമവകുപ്പ് വ്യക്തമാക്കുന്നു.
തോട്ടം ഭൂമി തിരിച്ചുപിടിക്കാന്‍ കമ്മിഷനെ നിയമിക്കണം. കൂടാതെ കേസുകള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക കോടതികള്‍ രൂപീകരിക്കണമെന്നും നിര്‍ദേശത്തിലുണ്ട്. ഭൂമി ഏറ്റെടുക്കലിനായി രൂപംകൊടുത്ത 1999ലെ സുമിത എന്‍. മേനോന്‍ റിപ്പോര്‍ട്ട്, 2005ലെ നിവേദിത പി. ഹരന്‍ റിപ്പോര്‍ട്ട്, ജസ്റ്റിസ് എല്‍. മനോഹരന്‍ കമ്മിറ്റി റിപ്പോര്‍ട്ട്, 2010ലെ ഡി. സജിത് ബാബു റിപ്പോര്‍ട്ട്, രാജമാണിക്യം റിപ്പോര്‍ട്ട് എന്നിവയിലൊന്നും യാതൊരു നടപടിയും സ്വീകരിക്കാതെയാണ് പുതുതായി അന്വേഷണ കമ്മിഷനെ നിയമിക്കാന്‍ നിയമവകുപ്പ് നിര്‍ദേശിച്ചിരിക്കുന്നത്.
തോട്ടംഭൂമി ഏറ്റെടുക്കുന്നതിന് നിയമപരമായ എല്ലാ സാധ്യതകളും അക്കമിട്ട് നിരത്തിയാണ് രാജമാണിക്യം സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയത്.
ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ആക്ട് 1947, കേരള ഭൂസംരക്ഷണ നിയമം 1957, കേരള ഭൂപരിഷ്‌കരണ നിയമം 1963 ആന്‍ഡ് 1969, ടാറ്റ ഭൂമി ഏറ്റെടുക്കല്‍ (ഭേദഗതി) നിയമം 1971, ഫെറ നിയമം 1947 ആന്‍ഡ് 1973, ഇന്ത്യന്‍ കമ്പനി ആക്ട്‌സ് 1956, ഇടവക അവകാശം ഏറ്റെടുക്കല്‍ നിയമം 1955 തുടങ്ങിയ നിയമങ്ങളുടെയും നിവേദിത പി. ഹരന്‍, ജസ്റ്റിസ് എല്‍. മനോഹരന്‍ കമ്മിറ്റി റിപ്പോര്‍ട്ട് തുടങ്ങി ആറോളം റിപ്പോര്‍ട്ടുകളുടെയും സുപ്രിംകോടതി, ഹൈക്കോടതി വിധികളുടെയും അടിസ്ഥാനത്തിലാണ് കമ്പനികള്‍ കൈയടക്കിവച്ചിരിക്കുന്ന ഭൂമി അനധികൃതമായി ഇന്ത്യയുടെ പരമാധികാരത്തെ ചോദ്യം ചെയ്തുകൊണ്ടുള്ളതാണെന്ന് രാജമാണിക്യം വ്യക്തമാക്കുന്നത്.
ഏതൊക്കെ നിയമങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടിയാണോ നടപടി സ്വീകരിക്കാന്‍ രാജമാണിക്യം ആവശ്യപ്പെട്ടത് അവയെല്ലാം അപര്യാപ്തമാണെന്ന കണ്ടെത്തലാണ് നിയമസെക്രട്ടറിയുടേത്.
ഹാരിസണിന്റെ കൈവശമുള്ള ഭൂമി ഏറ്റെടുക്കാനുള്ള 2013 ഫെബ്രുവരിയിലെ ഹൈക്കോടതി വിധിയെപ്പോലും ലംഘിക്കുന്നതാണ് നിയമവകുപ്പിന്റെ നീക്കം. ടാറ്റയുടെത് അനധികൃത കൈയേറ്റമാണെന്നത് കോടതി കണ്ടെത്തിയതിനുപിന്നാലെ ഒന്‍പത് വിജിലന്‍സ് കേസുകള്‍ അവര്‍ക്കെതിരേയെടുത്തിരുന്നു.
വിദേശനാണ്യ വിനിമയ നിയമം, കേരള ഭൂസംരക്ഷണ നിയമം, ഇന്ത്യന്‍ കമ്പനി ആക്ട് തുടങ്ങിയവയെല്ലാം ലംഘിച്ചാണ് സര്‍ക്കാരില്‍ നിക്ഷിപ്തമായ ഭൂമി വിദേശ കമ്പനികള്‍ കൈവശംവച്ചിരിക്കുന്നതെന്നാണ് രാജമാണിക്യം റിപ്പോര്‍ട്ടില്‍ പറയുന്നത്.
അതേസമയം, നിയമ വകുപ്പിന്റെയും രാജമാണിക്യത്തിന്റെയും റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ നിയമവകുപ്പ് മുന്‍ സ്‌പെഷല്‍ സെക്രട്ടറി സി.കെ പത്മാകരനെ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ ചുമതലപ്പെടുത്തി. ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗുരുവായൂരിൽ വ്യാപാരിയുടെ ആത്മഹത്യ: ഭാര്യയുടെയും മക്കളുടെയും മുന്നിൽ വച്ച് ക്രൂര മർദനം; കൊള്ളപ്പലിശക്കാർക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം

justin
  •  33 minutes ago
No Image

ഏഴ് മക്കളെ വെടിവെച്ചുകൊന്ന ശേഷം പിതാവ് ആത്മഹത്യ ചെയ്തു; കൂട്ടക്കൊലയ്ക്ക് പിന്നിൽ മാനസിക പ്രശ്നങ്ങളെന്ന് സൂചന

oman
  •  an hour ago
No Image

ബെംഗളൂരുവിൽ താമസ സ്ഥലത്ത് യുവതി കൂട്ടബലാത്സംഗത്തിന് ഇരയായി; ക്വട്ടേഷൻ നൽകിയത് അയൽക്കാരിയായ അധ്യാപികയെന്ന് സംശയം 

National
  •  an hour ago
No Image

പതിനൊന്നാമനായി ഇറങ്ങി തകർത്തത് 28 വർഷത്തെ റെക്കോർഡ്; ചരിത്രം തിരുത്തി റബാഡ

Cricket
  •  an hour ago
No Image

ദുബൈയിൽ ദീപാവലി ആഘോഷത്തിനിടെ മലയാളി വിദ്യാർഥിക്ക് ദാരുണാന്ത്യം: മരണം ഹൃദയാഘാതം മൂലം

uae
  •  an hour ago
No Image

ആശ പ്രവർത്തകരുടെ ക്ലിഫ് ഹൗസ് മാർച്ച്: പൊലീസ് നടപടി ജനാധിപത്യ വിരുദ്ധം; സർക്കാർ പിടിവാശി ഉപേക്ഷിച്ച് ചർച്ചയ്ക്ക് തയ്യാറാകണം; വിഡി സതീശൻ

Kerala
  •  2 hours ago
No Image

അശ്വിന്റെ പകരക്കാരനെ കണ്ടെത്തി; സൂപ്പർതാരത്തെ സ്വന്തമാക്കാനൊരുങ്ങി ചെന്നൈ സൂപ്പർ കിങ്‌സ്

Cricket
  •  2 hours ago
No Image

കെപിസിസി പുനഃസംഘടന: പ്രതിഷേധത്തിന് പിന്നാലെ ചാണ്ടി ഉമ്മന് പുതിയ പദവി; ഷമ മുഹമ്മദിനും പരിഗണന

Kerala
  •  2 hours ago
No Image

ഉത്തര്‍ പ്രദേശില്‍ ക്ഷേത്രത്തിന് സമീപം മൂത്രമൊഴിച്ചെന്ന് ആരോപിച്ച് ദലിത് വയോധികനെ കൊണ്ട് നിലം നക്കിച്ചു

National
  •  2 hours ago
No Image

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ ആ താരം ഇന്ത്യക്കായി സെഞ്ച്വറി നേടും: മൈക്കൽ ക്ലർക്ക്

Cricket
  •  3 hours ago