ഇ-വേസ്റ്റ് ഇനി മാലിന്യമല്ല; പുതിയ ആശയമായി സഹൃദയയിലെ കുട്ടികള്‍
കൊടകര: ഇ-വേസ്റ്റിന് പരിഹാരമായി കൊടകര സഹൃദയ എഞ്ചിനിയറിംഗ് കോളജിലെ സിവില്‍ വിദ്യാര്‍ത്ഥികള്‍.ഇന്ന് ലോകം അഭിമുഖീകരിക്കുന്ന വലിയ പ്രശ്‌നങ്ങളിലൊന്നാണ് ഇലക്ട്രോണിക് വേസ്റ്റ് പ്ലാസ്റ്റിക് പോലെത്തന്നെ ഇ വെയ്സ്റ്റും സംസ്‌കരിക്കാനൊ നിര്‍മാര്‍ജ്ജനം ചെയ്യാനൊ കാര്യമായ പ്രവര്‍ത്തനങ്ങള്‍ ഇന്ന് ലോകത്തില്ല.
എന്നാല്‍ കെട്ടിട നിര്‍മാണ മേഖലയില്‍ ഇ വെയ്സ്റ്റ് ഫലപ്രദമായി ഉപയോഗിക്കാമെന്നാണ് ഇവര്‍ കണ്ടെത്തിയിരിക്കുന്നത്. വിവിധ വ്യവസായ സ്ഥാപനങ്ങളില്‍ നിന്ന് ശേഖരിച്ച ഇ വെയ്സ്റ്റ് ആദ്യം തരം തിരിച്ചു.
തുടര്‍ന്ന് പരിസ്ഥിതിക്കും ജന്തു ജീവജാലങ്ങള്‍ക്കും ഹാനികരമായ വസ്തുക്കള്‍ നീക്കം ചെയ്യുന്നു. ബാക്കി വരുന്ന ഇലക്ട്രോണിക് സാധനങ്ങള്‍ പൊടിച്ച് മെറ്റലിനോടൊപ്പം കോണ്‍ക്രീറ്റിംഗിന് ഉപയോഗിക്കുന്നു. ഇ വെയ്സ്റ്റിലെ ചില്ല് പദാര്‍ത്ഥങ്ങള്‍ പൊടിച്ച് വൈറ്റ് സിമന്റുമായി ചേര്‍ത്ത് ഡെക്കറേറ്റീവ് ടൈലുകളും നിര്‍മിക്കാനുമാകും. റോഡ് നിര്‍മാണ മേഖലയിലെ വിവിധ ഘട്ടങ്ങളിലും ഇ വെയ്സ്റ്റ് ഉപയോഗിക്കാനാകും. ഈ പ്രൊജക്ടിന് കേരള സര്‍ക്കാരിന്റെ ഗ്രാന്റും സൃഷ്ടി പ്രൊജക്ട് മത്സരത്തില്‍ സമ്മാനവും ലഭിച്ചു.സഹൃദ എഞ്ചിനീയറിംഗ് കോളേജിലെ അവസാന വര്‍ഷ സിവില്‍ വിഭാഗം വിദ്യാര്‍ഥികളായ അജ്ഞിത അശോകന്‍, കെ.ആതിര, ഡില്‍ന ജോര്‍ജ്, ഡോറിസ് ആര്‍ പീറ്റര്‍, കെ.എസ്. കാവ്യ എന്നിവരാണ് ഈ പ്രൊജക്ട് തയ്യാറാക്കിയത്. സിവില്‍ വിഭാഗം മേധാവി പ്രൊഫ. സി.പി. സണ്ണി, പ്രൊഫ. എം.എസ്. ഐശ്വര്യ എന്നിവരുടെ മേല്‍നോട്ടത്തിലാണ് വിദ്യാര്‍ഥികള്‍ പ്രൊജക്ട് തയ്യാറാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."