സ്ഥാപനങ്ങളില്‍നിന്ന് പണം തട്ടിയെടുക്കുന്ന സംഘത്തെ പിടികൂടി
ആലത്തൂര്‍: സ്ഥാപനങ്ങളില്‍നിന്ന് കബളിപ്പിച്ച് പണം തട്ടിയെടുക്കുന്ന സംഘത്തെ നാട്ടുകാര്‍ പിടികൂടി പൊലിസില്‍ ഏല്‍പിച്ചു. തൃശൂര്‍ നെല്ലുവായ് ഇരിങ്ങപ്പുറം കളത്തു പുറത്ത് വീട്ടില്‍ സനീഷ് കണ്ണന്‍ (28), ഏറംകുളം കോലഴി നടശ്ശേരി വീട്ടില്‍ രാജേഷ് (24) എന്നിവരെയാണ് ആലത്തൂര്‍ മലമല മൊക്കില്‍നിന്ന് നാട്ടുകാര്‍ പിടികൂടി പൊലിസില്‍ ഏല്‍പിച്ചത്.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. ആലത്തൂര്‍ ടാക്‌സി സ്റ്റാന്‍ഡില്‍ വന്ന് ഓട്ടം പോകാനുണ്ടെന്ന് പറഞ്ഞ് ഡ്രൈവറെ അന്വേഷിക്കുകയും പകരം മറ്റൊരു ഡ്രൈവറുടെ ഫോണ്‍ നമ്പര്‍ വാങ്ങി ഓട്ടം വിളിക്കുകയായിരുന്നു. പഴയ ബസ് സ്റ്റാന്‍ഡിനു സമീപത്തെ ബേക്കറിയില്‍നിന്ന് സാധനങ്ങള്‍ മേടിച്ചതില്‍ പൈസ തികഞ്ഞില്ലെന്നും 2,000 രൂപ കടമായി തര ണമെന്നും വീട്ടിലെത്തിയാലുടന്‍ വാടകക്കൊപ്പം തരാമെന്നും പറഞ്ഞ് സനീഷ് കണ്ണന്‍ ഡ്രൈവറോട് ചോദിച്ചു. ഇതിനിടെ ബൈക്കില്‍ വന്ന രാജേഷ് സനീഷ് ബൈക്കില്‍ കയറാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഡ്രൈവര്‍ പൈസയില്ലെന്ന് പറഞ്ഞതോടെ കാറില്‍നിന്നിറങ്ങാതെ ഒരു കിലോമീറ്റര്‍ പോയി അവിടത്തെ വീട്ടില്‍ നിന്നും പൈസ മേടിച്ച് നല്‍കാമെന്നും പറഞ്ഞ് മലമല മൊക്കില്‍ എത്തിച്ചു.
ഇവിടെയെത്തിയ ശേഷം കാറില്‍നിന്നിറങ്ങി ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ സംശയം തോന്നിയ ഡ്രൈവര്‍ ബൈക്കിന്റെ താക്കോല്‍ കൈവശപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് കൂടിക്കൂടിയ നാട്ടുകാര്‍ രണ്ടു പേരെയും പിടിച്ച് പൊലിസില്‍ ഏല്‍പിക്കുകയായിരുന്നു. ആലത്തൂരിലെ സ്ഥാപനങ്ങളില്‍നിന്നും രണ്ട് വര്‍ഷത്തിനിടെ നിരവധിയാളുകളെ കബളിപ്പിച്ച് പതിനായിരക്കണക്കിന് രൂപ തട്ടിയെടുത്തിട്ടുണ്ട്. തൃശൂര്‍ ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ ഇവര്‍ക്കെതിരേ നിരവധി കേസുകളുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."