പരിശോധിച്ചു നടപടി സ്വീകരിക്കും: റവന്യൂ മന്ത്രി
ശ്രീകാര്യം: പാങ്ങപ്പാറയിലെ ഫ്ളാറ്റ് നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞു നാലു തൊഴിലാളികള്‍ മരിക്കാനിടയായ സംഭവം ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്നും അതിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തി ആവശ്യമായ തീരുമാനങ്ങള്‍ എടുക്കുമെന്നും റവന്യൂ വകുപ്പ് മന്ത്രി ഇ.കെ. ചന്ദ്രശേഖരന് പറഞ്ഞു. ചൊവ്വാഴ്ച രാവിലെ അപകടസ്ഥലം സന്ദര്‍ശിച്ചശേഷമാണ് മന്ത്രി ഇപ്രകാരം പറഞ്ഞത്.
സുരക്ഷാഭിത്തി നിര്‍മിച്ച ശേഷമാണ് ഇവിടെ നിര്‍മാണം നടത്തേണ്ടിയിരുന്നത്. ഇപ്പോള്‍ തന്നെ മണ്ണിടിഞ്ഞതിന്റെ മുകളില്‍ ഇരിക്കുന്ന മൂന്ന് കെട്ടിടങ്ങളില്‍ താമസിക്കുന്നവരുടെ സ്ഥിതി വളരെ ഗൗരവതരമാണ്. വേണ്ടി വന്നാല്‍ അവരെ മാറ്റിപ്പാര്‍പ്പിക്കണമെന്ന് ഒപ്പമുണ്ടായിരുന്ന ജില്ലാ കലക്ടര്‍ വെങ്കിടേശപതിയ്ക്ക് മന്ത്രി നിര്‍ദേശം നല്കി.
സുരക്ഷാ ഭിത്തി നിര്‍മാണം അടിയന്തിരമായി പൂര്‍ത്തിയാക്കിയശേഷം മറ്റു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചാല്‍ മതിയെന്നും അതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രി കലക്ടറോട് നിര്‍ദ്ദേശിച്ചു. ഫ്ളാറ്റിന് സ്റ്റോപ്പ് മെമ്മോ നല്‍കിയതായി കലക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."