HOME
DETAILS
MAL
ജി.എസ്.ടി ബില്‍: സഭയില്‍ ഹാജരാകാന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് വിപ്പ്
backup
August 02 2016 | 04:08 AM
ന്യൂഡല്‍ഹി: ചരക്കുസേവന നികുതിക്കായുള്ള ഭരണഘടനാ ഭേദഗതി ബില്ല് പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്ന നാളെ സഭാ നടപടികള്‍ക്ക് ഹാജരാകാന്‍ കോണ്‍ഗ്രസ് എം.പിമാര്‍ക്ക് പാര്‍ട്ടി വിപ്പ് നല്കി. ബി.ജെ.പിയും തങ്ങളുടെ എം.പിമാര്‍ക്ക് വിപ്പ് നല്‍കിയിരുന്നു.
ജി.എസ്.ടി ബില്ലിനെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രമുഖ കക്ഷികള്‍ പിന്തുണയ്ക്കുമെന്നാണ് സൂചന. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ്സടക്കമുള്ള പ്രമുഖ കക്ഷികളുമായി സര്‍ക്കാര്‍ ഇന്നലെ ധാരണയിലെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."