പോസ്റ്റോഫിസുകള്‍ എളുപ്പത്തില്‍ സേവനം ലഭിക്കാനുള്ള ഇടമാക്കും: കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്
കൊട്ടാരക്കര: സാധാരണക്കാരന് എളുപ്പത്തില്‍ സേവനം ലഭിക്കാനുള്ള ഇടമായി പോസ്റ്റോഫിസുകളെ മാറ്റുകയാണ് മോദി സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന് പറഞ്ഞു. പുത്തൂരില്‍ നൂറനാട്, വള്ളിക്കുന്നം, പൂത്തൂര്‍ എന്നീ പോസ്റ്റോഫിസുകള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കാലന് കുടുയും കാക്കി ട്രസുമായി വീട്ടിലെത്തുന്ന പോസ്റ്റ്മാന് ആയിരിക്കില്ല ഇനിയുള്ളത്. സേവനങ്ങള്‍ക്ക് ആവശ്യമായ ഡിജിറ്റല്‍ ഉപകരണങ്ങളുമായിട്ടായിരിക്കും പോസ്റ്റ്മാന്മാര് വീട്ടിലെത്തുകയെന്നും അദ്ദേഹം പറഞ്ഞു. കൊടിക്കുന്നില്‍ സുരേഷ് എം.പി അധ്യക്ഷനായി. കെ സോമപ്രസാദ് എം.പി മുഖ്യപ്രഭാഷണം നടത്തി. ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ എം സമ്പത്ത്, ബി.ജെ.പി ജില്ലാപ്രസിഡന്റ് ജി ഗോപിനാഥ്, ജനപ്രതിനിധികളായ ആര്.രശ്മി, അനില്‍കുമാര്‍, ധന്യകൃഷ്ണന്, വിനോദിനി ജെ.കെ., പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ സുമതി രവിചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."