യൂത്ത് ലീഗ് ദേശീയ പ്രതിനിധി സംഘം പെഹ്‌ലു ഖാന്റെ വസതിയില്‍
ന്യൂഡല്‍ഹി: മുസ്്‌ലിംയൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈറിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ഗോ രക്ഷകര്‍ കൊലപ്പെടുത്തിയ പെഹ്‌ലു ഖാന്റെ വസതിയിലെത്തി. ഹരിയാനയിലെ ജയ്‌സിംഗ്പൂരിലെത്തിയ നേതാക്കള്‍ കുടുംബാംഗങ്ങളെ നേരില്‍ കണ്ടു. പെഹ്്‌ലു ഖാന്റെ ഘാതകരെ കഴിഞ്ഞ ഓഗസ്റ്റ് 14ന് രാജസ്ഥാനിലെ ആള്‍വാര്‍ സെഷന്‍സ് കോടതി വെറുതെ വിട്ട പശ്ചാത്തലത്തിലായിരുന്നു നേതാക്കളുടെ സന്ദര്‍ശനം. യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റുമാരായ അഡ്വ: വി.കെ ഫൈസല്‍ ബാബു, ആസിഫ് അന്‍സാരി, മുഹമ്മദ് ആരിഫ്, എക്‌സിക്യൂട്ടീവ് അംഗം ഷിബു മീരാന്‍, ഹരിയാന യൂത്ത് ലീഗ് നേതാക്കളായ മുഹമ്മദ്, അനീസ് എന്നിവരടങ്ങുന്ന സംഘമാണ് ഹരിയാനയിലെത്തിയത്.
പെഹ്‌ലുഖാന്റെ വിധവ സൈബുന, മക്കളായ ഇര്‍ഷാദ്, ആരിഫ്, മുബാറക്, ഇന്‍സാദ് തുടങ്ങിയവരെ കണ്ട നേതാക്കള്‍ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു. സൈബുനയുടെ അഭ്യര്‍ഥന പ്രകാരം ഇളയ മകന്‍ ഇന്‍സാദിന്റെ തുടര്‍ വിദ്യാഭ്യാസത്തിനും ഇളയ മകളുടെ വിവാഹത്തിനും വേണ്ട സഹായങ്ങള്‍ നല്‍കുമെന്ന് നേതാക്കള്‍ ഉറപ്പു നല്‍കി. കേസിലെ അഭിഭാഷകരെയും നേരില്‍ കണ്ടു. കേസിന്റെ നിയമനടപടികള്‍ ഏകോപിപ്പിക്കുന്ന അഡ്വ: അസദ് ഹയാത്തുമായി കൂടിക്കാഴ്ച്ച നടത്തിയ നേതാക്കള്‍ കേസിന്റെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്തു.
വിധിക്കെതിരേ അപ്പീല്‍ സമര്‍പ്പിക്കും. അഭിഭാഷകരായ നാസിര്‍ നഖ്്‌വി, രാജസ്ഥാന്‍ ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ അഡ്വ. ഷാഹിദ് ഹസന്‍ എന്നിവരാണ് ജയ്പൂര്‍ ഹൈക്കോടതിയില്‍ ഹാജരാവുക. സുപ്രിം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകരും കപില്‍ സിബലിന്റെ നിയമ നിര്‍ദ്ദേശങ്ങളനുസരിച്ചാണ് അപ്പീല്‍ തയാറാക്കുന്നത്. തുടര്‍ന്നുള്ള നിയമ പോരാട്ടത്തിന് എല്ലാ പിന്തുണയും ഉറപ്പു കൊടുത്താണ് നേതാക്കള്‍ മടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."