അളന്നെടുക്കണമെന്ന് ജലസേചനവകുപ്പ്; ഉത്തരവാദിത്വമില്ലെന്ന് ജല അതോറിറ്റി
പാലക്കാട്: മലമ്പുഴ വെള്ളത്തിന് കാര്‍ഷികാവശ്യ മുന്‍ഗണന നല്‍ കണമെന്ന ഹൈക്കോടതി വിധി നിലനില്‍ക്കെ മുന്‍ഗണന സംബന്ധിച്ച വ്യക്തത വരുത്താതെയുള്ള കിന്‍ഫ്ര പൈപ്പ് ലൈന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവക്കണമെന്നാവശ്യപ്പെട്ട് കിന്‍ഫ്ര പൈപ്പ് ലൈന്‍ വിരുദ്ധ സമരസമിതി മലമ്പുഴ ജലസേചന വകുപ്പ് സുപ്രണ്ട് ശ്രീകൃഷ്ണദാസിനെ തടഞ്ഞുവച്ചു.
കിന്‍ഫ്ര പൈപ്പ് ലൈന്‍ സ്ഥാപിക്കാന്‍ ഡാം ഉള്‍പ്പടെ ഇറിഗേഷന്‍ അധീനതയിലുള്ള സ്ഥലങ്ങളില്‍ അനുമതി നല്‍കിയിട്ടില്ലെന്നും വ്യവസായികാവശ്യത്തിന് നല്‍കാനുള്ള ജലം നിലവില്‍ അണക്കെട്ടിലില്ലെന്നും ഇറിഗേഷന്‍ എക്‌സികൂട്ടീവ് എന്‍ജിനീയര്‍ പത്മകുമാര്‍ വ്യക്തമാക്കി. മലമ്പുഴ വെള്ളം അളന്നെടുക്കണമെന്ന് ഇറിഗേഷന്‍ രേഖാമൂലം ആവശ്യപ്പെട്ടപ്പോള്‍ ഞങ്ങളുടെ ഉത്തരവാദിത്വമല്ലെന്ന മറുപടിയാണ് വാട്ടര്‍ അതോറിറ്റി നല്‍കിയതെന്നും അദ്ധേഹം വ്യക്തമാക്കി.
പദ്ധതി നിര്‍ത്തിവക്കുന്നതു സംബന്ധിച്ചും കാര്‍ഷികാവശ്യത്തിനുള്ള മുന്‍ഗണന സംബന്ധിച്ചും ഉന്നത ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ച് അനുയോജുമായ തീരുമാനം കൈക്കൊള്ളാമെന്ന എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്. രാവിലെ 11ന് ആരംഭിച്ച ഉപരോധം 12.30നാണ് അവസാനിച്ചത്.
പ്രതിഷേധത്തിന് കിന്‍ഫ്ര പൈപ്പ് ലൈന്‍ വിരുദ്ധ സമരസമിതി ചെയര്‍മാന്‍ ജി. ശിവരാജന്‍, കണ്‍വീനര്‍ ബോബന്‍ മാട്ടു മന്ത, വിശ്വനാഥന്‍ കുത്തനൂര്‍, ചെന്താമര, എ.സി സിദ്ധാര്‍ഥന്‍, സി. സ്വാമിനാഥന്‍, കെ.വി രാജന്‍, വിനേഷ്, മോഹനന്‍ കാഴ്ചപറമ്പ്, പങ്കജാക്ഷന്‍ മാസ്റ്റര്‍, റാഫി, ഹരിദാസ്, ദിലീപ് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."