ഔറംഗാബാദ് ആയുധകേസ്: അബു ജുന്‍ഡാലിന് ജീവപര്യന്തം
മുംബൈ: ആയുധം കൈവശം കേസില്‍ ലഷ്‌കര്‍ ഇ തോയിബ ഭീകരന്‍ അബു ജുന്‍ഡല്‍ ഉള്‍പ്പെടെ ഏഴു പേര്‍ക്ക് ജീവപര്യന്തം. 14 വര്‍ഷം തടവും മറ്റു മൂന്നു പ്രതികള്‍ക്ക് എട്ടു വര്‍ഷം തടവും വിധിച്ചു മഹാരാഷ്ട്ര മക്കോക കോടതിയാണ് വിധി പ്രസ്താവിച്ചത്.
കഴിഞ്ഞ ആഴ്ച്ച അബു ജിന്‍ഡാല്‍ അടക്കം 12 പേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. 8 പേരെ വെറുതെ വിടുകയും ചെയ്തിരുന്നു. 2006 ല്‍ ഔറംഗബാദില്‍ ആയുധം കൈവശം വെച്ച കേസിലാണ് കോടതിയുടെ വിധി.
ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെയും വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയയേയും വധിക്കുക എന്നതായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന വാദം കോടതി അംഗീകരിച്ചിരുന്നു.
2006 മെയ് എട്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാറില്‍ ആയുധങ്ങളുമായി കടക്കുകയായിരുന്ന പ്രതികളെ മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഇവരില്‍ നിന്ന് 30 കിലോ ആര്‍ഡിഎക്‌സും 10 എകെ 47 തോക്കുകളും 3,200 ബുള്ളറ്റുകളും പിടിച്ചെടുത്തു.
2012 ല്‍ സൗദിയില്‍ നിന്നാണ് ജുന്‍ഡലിനെ പൊലീസ് പിടികൂടുന്നത്. 2006ലെ ഔറംഗാബാദ് ആയുധവേട്ടയോടെ ഇയാളെ കാണാതാവുകയായിരുന്നു.
ജുന്‍ഡലിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് അന്വേഷണ സംഘം മറ്റൊരു സ്ഥലത്തുനിന്ന് 13 കിലോ ആര്‍ഡിഎക്‌സും 1,200 കാറ്റ്രിഡ്ജും 50 ഗ്രനേഡുകളും കണ്ടെടുത്തിരുന്നു. 2013 ല്‍ പ്രത്യേക കോടതിയില്‍ ആരംഭിച്ച കേസിന്റെ വിചാരണ ഈ വര്‍ഷം മാര്‍ച്ചിലാണ് അവസാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."