ശബരിമല: കോണ്‍ഗ്രസ് - ബി.ജെ.പി അവിശുദ്ധ കൂട്ടുക്കെട്ട് ജനം തിരിച്ചറിയണം- കോടിയേരി
തിരുവനന്തപുരം: ശബരിമലയില്‍ നടക്കുന്ന ആക്രമങ്ങള്‍ക്ക് പിന്നില്‍ ആസൂത്രിതമായി നീക്കമാണ്. ഇതിനു പിന്നില്‍ കോണ്‍ഗ്രസ് - ബി.ജെ.പി അവിശുദ്ധ കൂട്ടുക്കെട്ടാണ്. അത് ജനം തിരിച്ചറിയണമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
സുപ്രിം കോടതി വിധി പുനഃപരിശോധനാ ഹരജിയിലൂടെ മറികടക്കാന്‍ കഴിയുമെന്നിരിക്കേ ബി.ജെ.പിയും കോണ്‍ഗ്രസ്സും അത് ചെയ്യുന്നില്ല. പകരം പ്രതിഷേധത്തിന്റെ വഴിയല്ല തെരഞ്ഞെടുക്കേണ്ടത്. രഹ്ന ഫാത്തിമയെ സന്നിധനത്തെത്തിച്ചതില്‍ പോലിസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടില്ല. വിശ്വാസത്തിന്റെ ഭാഗമായി ആരു വന്നാലും സംരക്ഷിക്കും. അത് ആക്ടിവിസ്റ്റാണോ അല്ലയോ എന്ന് നോക്കി മാറ്റി നിര്‍ത്താനാവില്ല. വിശ്വാസത്തോടെ വരുന്നത് ആരായാലും പ്രവേശനം നല്‍കണമെന്നാണ് സി.പി.എം നിലപാടെന്നും കോടിയേരി വ്യക്തമാക്കി.
എല്‍.ഡി.എഫ് ഒരിക്കലും വിശ്വാസത്തിന് എതിരല്ല. ശബരിമലയെ സംഘര്‍ഷഭൂമിയാക്കി മാറ്റരുത്. ഇതില്‍ കോണ്‍ഗ്രസ്സും ബി.ജെ.പിയും രാഷ്ട്രീയം കളിക്കുകയാണെന്നും കോടിയേരി കുറ്റപ്പെടുത്തി. സുപ്രിം കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും കോടിയേരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."