യെച്ചൂരിയുടെ രാജ്യസഭാ സീറ്റ്; പി.ബിയില്‍ തീരുമാനമായില്ല
ന്യൂഡല്‍ഹി: പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ വീണ്ടും രാജ്യസഭാ സ്ഥാനാര്‍ഥിയാക്കണമെന്ന ബംഗാള്‍ ഘടകത്തിന്റെ ആവശ്യത്തില്‍ സി.പി.എം പൊളിറ്റ്ബ്യൂറോയില്‍ തീരുമാനമായില്ല. വിഷയം അടുത്ത കേന്ദ്രകമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യും.
രാജ്യസഭയില്‍ കാലാവധി അവസാനിക്കാനിരിക്കുന്ന യെച്ചൂരിക്കു മൂന്നാം തവണയും അവസരം നല്കുന്നതില് കേരളാ ഘടകം നേരത്തെ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. രാജ്യസഭയിലേക്ക് ഇനിയില്ലെന്ന് യെച്ചൂരി അറിയിച്ചിരുന്നുവെങ്കിലും അദ്ദേഹത്തെ ഒരിക്കല്‍കൂടെ മല്‍സരിപ്പിക്കണമെന്നാവശ്യപ്പെട്ട് പ. ബംഗാള്‍ സംസ്ഥാന സമിതി പ്രമേയം പാസാക്കിയിരുന്നു.
ബംഗാളില്‍ കോണ്‍ഗ്രസിന്റെ സഹായത്തോടെ മാത്രമെ സി.പി.എമ്മിന് യെച്ചൂരിയെ വിജയിപ്പിക്കാനാകൂ. കോണ്‍ഗ്രസിന്റെ സഹായം സ്വീകരിക്കേണ്ട സാഹചര്യത്തെയാണ് കേരളാ ഘടകം എതിര്‍ക്കുന്നത്.
അതിനിടെ ഒരാള്‍ രണ്ടു തവണയില്‍ കൂടുതല്‍ രാജ്യസഭാംഗം ആകേണ്ടെന്ന പാര്‍ട്ടി നിലപാട് തനിക്കും ബാധകമാണെന്ന് യെച്ചൂരിയും വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."