കരുവാരകുണ്ടില്‍ കാട്ടാനശല്യം രൂക്ഷം: 2500 റബര്‍തൈകള്‍ നശിപ്പിച്ചു
കരുവാരകുണ്ട്: കാടിറങ്ങുന്ന കാട്ടാനകള്‍ കൃഷിയിടങ്ങളില്‍ തമ്പടിച്ച് റബറടക്കമുള്ള കാര്‍ഷിക വിളകള്‍ക്ക് നാശം വരുത്തുന്നു. കുണ്ടോട റോസ് മൗണ്ട് എസ്റ്റേറ്റിലെ രണ്ടര വര്‍ഷം പ്രായമായ രണ്ടായിരത്തി അഞ്ഞൂറോളം റബര്‍ തൈകളാണ് രണ്ടു ദിവസം കൊണ്ട് ഇവ നാശം വരുത്തിയത്. കൂട്ടമായെത്തുന്ന കാട്ടാനകളെ കൃഷിയിടങ്ങളില്‍ നിന്ന് പ്രതിരോധിക്കാന്‍ കര്‍ഷകരും കര്‍ഷക തൊഴിലാളികളും നന്നേ പ്രയാസപ്പെടുകയാണ്. തിങ്കളാഴ്ച പകല്‍ കുണ്ടോട എസ്റ്റേറ്റ് ബംഗ്ലാവിന്റെ മുറ്റത്തെത്തി ഭീതി പരത്തിയ കൊമ്പന്‍ മണിക്കൂറുകള്‍ക്കു ശേഷമാണ് വിട്ടു പോയത്. സൈലന്റ്‌വാലി ബഫര്‍ സോണില്‍ പെട്ട കൂമ്പന്‍ മലവാരത്തു നിന്നാണ് കാട്ടാനകള്‍ കൃഷിയിടങ്ങളിലെത്തി കൃഷി നാശം വരുത്തുന്നത്. കഴിഞ്ഞയാഴ്ച കക്കറയിലെ ജനവാസ കേന്ദ്രത്തിലെത്തിയ കാട്ടാനകള്‍ വന്‍ കൃഷി നാശമാണ് വരുത്തിയത്. കുണ്ടോടയിലെ വനാതിര്‍ത്തികളില്‍ കര്‍ഷകരുടെ ചെലവില്‍ നിര്‍മിച്ചിരിക്കുന്ന സോളാര്‍ വേലി തകര്‍ത്താണ് ഇവ കൃഷിയിടങ്ങളില്‍ പ്രവേശിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."