ബത്തേരി മത്സ്യമാര്‍ക്കറ്റ് പുതിയ കെട്ടിടം ഉപകാരപ്പെടാതെ നശിക്കുന്നെന്ന്
കല്‍പ്പറ്റ: ബത്തേരി മുന്‍സിപ്പാലിറ്റിയുടെ അധികാര പരിധിയില്‍പ്പെടുന്ന ചുങ്കത്തുള്ള മത്സ്യ മാര്‍ക്കറ്റിന് വേണ്ടി 1.65 കോടി രൂപയുടെ ചെലവില്‍ പണിതിരിക്കുന്ന കെട്ടിടം, വൈദ്യുതി ബയോഗ്യാസ്, ബാത്ത്‌റൂമുകള്‍, മറ്റു ഉപകരണങ്ങള്‍ എന്നിവ നശിച്ചുകൊണ്ടിരിക്കുകയാണെന്നും അഞ്ചു ലക്ഷത്തോളം രൂപയുടെ നഷ്ടം ഇതിനകം സംഭവിച്ചതായും ജനകീയ വേദി ഭാരവാഹികള്‍ ആരോപിച്ചു.ഇവിടെ സാമൂഹ്യവിരുദ്ധരുടെ താവളമായി മാറിയിരിക്കുകയാണ്.
ബത്തേരിയിലും തുടര്‍ഗ്രാമങ്ങളിലും ഉള്ള നിവാസികള്‍ക്ക് മത്സ്യം ലഭിക്കാന്‍ കിലോമീറ്ററുകള്‍ താണ്ടി തൊട്ടടുത്തുള്ള ഗ്രാമപഞ്ചായത്തുകളില്‍ വില്‍പ്പന നടത്തുന്ന മത്സ്യ വ്യാപാരികളെ ആശ്രയിക്കേണ്ടുന്ന ദുരവസ്ഥയുമാണ് നിലവില്‍. അതിനാല്‍തന്നെ പുതിയ മാര്‍ക്കറ്റ് ഉടന്‍ പ്രാവര്‍ത്തികമാക്കണം.
കെട്ടിടത്തിന്റെ ചുറ്റും ടൗണില്‍ നിന്നും വരുന്ന മാലിന്യം തളംകെട്ടി നില്‍ക്കുന്നത് മാറ്റുന്നതിനും, സ്റ്റാളുകള്‍ ലേലം ചെയ്യുന്നതിനും ശുചിത്വമുള്ള മത്സ്യമാണ് വില്‍പ്പന നടത്തുന്നത് എന്ന് ഉറപ്പ് വരുത്തുന്നതിനും വേണ്ടി അധികാരികള്‍ക്ക് കര്‍ശന ഉത്തരവ് നല്‍കണമെന്നും മാര്‍ക്കറ്റിന് പുറത്തുള്ള വില്‍പ്പന തടയണമെന്നും വാര്‍ത്താസമമ്മളനത്തില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു.
അനുമതി ഇല്ലാതെ ആടുമാടുകളെ കശാപ്പ് ചെയ്യുന്നതിനെതിരെയും അറവ്ശാല പ്രാവര്‍ത്തികമാക്കുന്നതിനും ഹൈകോടതിയില്‍ പരാതിപ്പെടുമെന്നും മാര്‍ക്കറ്റിന്റെ ശോചനീയാവസ്ഥ നിരത്തി ഓംബുഡ്‌സ്മാന് പരാതി നല്‍കിയിട്ടുണ്ടെന്നും ജനകീയവേദി പ്രസിഡന്റ് അബ്ദുല്ലക്കുട്ടി കരുവള്ളിക്കുന്ന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."