ശ്രീലങ്ക വഴി മലയാളി അടക്കം ആറ് ഭീകരര്‍ തമിഴ്‌നാട്ടിലെത്തിയതായി രഹസ്യാന്വേഷണ വിഭാഗം
ന്യൂഡല്‍ഹി/ ചെന്നൈ: ശ്രീലങ്ക വഴി മലയാളി അടക്കം ആറ് ലഷ്‌കര്‍ ഭീകരര്‍ തമിഴ്‌നാട്ടിലെത്തിയെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഹൈ അലര്‍ട്ട് പ്രഖ്യാപിച്ചു. തമിഴ്‌നാടിനോട് ചേര്‍ന്ന കേരള അതിര്‍ത്തി മേഖലയിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ശ്രീലങ്കയില്‍നിന്ന് കടല്‍ വഴിയാണ് ആറംഗ സംഘം തമിഴ്‌നാട് തീരത്ത് എത്തിയതെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തെ തുടര്‍ന്ന് സംശയമുള്ള പലയിടങ്ങളിലും തമിഴ്‌നാട് സര്‍ക്കാര്‍ റെയ്ഡ് നടത്തിയിട്ടുണ്ട്. അഞ്ച് ശ്രീലങ്കക്കാരും ഒരു പാകിസ്താനിയും എത്തിയെന്നാണ് ആദ്യം പറഞ്ഞതെങ്കിലും സംഘത്തില്‍ ഒരാള്‍ തൃശൂര്‍ സ്വദേശിയായ മലയാളിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മലയാളി വഴിയാണ് ഇവര്‍ തമിഴ്‌നാട് തീരത്തു വന്നിറങ്ങിയതെന്നാണ് പറയപ്പെടുന്നത്. പാക് വംശജന്‍ ഇല്ല്യാസ് അന്‍വര്‍ ആണെന്ന് രഹസ്യാന്വേഷണ വിഭാഗം പറയുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടിലെ എല്ലാ നഗരങ്ങളിലും പൊലിസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."