അന്തിക്കാടിന് താള വിസ്മയം സമ്മാനിച്ച് സാക്സോ ഫോണ്‍ വായന
അന്തിക്കാട്: സാക്സോ ഫോണ്‍ വായനയില്‍ വിസ്മയം തീര്‍ത്ത് പന്ത്രണ്ടോളം കലാകാരന്മാര്.
കിഷോര്‍ കുമാര്‍ അന്തിക്കാടിന്റെ നേതൃത്വത്തിലുള്ള സാക്സോഫോണ്‍ വായനാ സംഘമാണ് അന്തിക്കാട് കല്ലിട വഴിയെ താളവിസ്മയ ലഹരിയിലാറാടിച്ചത്. പ്രളയം തളര്‍ത്തിയ നാടിന്റെ കലാവിരുതുകള്‍ തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് നവഭാരത്ക്ലബ് അന്തിക്കാട് കല്ലിട വഴിയില്‍ സാക്സോഫോണ്‍ വിസ്മയം 2018 സംഘടിപ്പിച്ചത്. ചലച്ചിത്ര സംവിധായകന് അമ്പിളി ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് എ.വി ശ്രീവത്സന്‍ അധ്യക്ഷനായി. ക്ലബ് സെക്രട്ടറി ഉണ്ണി പൂക്കാട്ട്, ഷാനവാസ് സംസാരിച്ചു. കലാ രംഗത്തെ പ്രമുഖരായ സെയ്തുമുഹമ്മദ് മാസ്റ്റര്‍, പ്രഹ്ളാദന് ചാലക്കുടി, ജോയ് കാരമുക്ക്, രാമചന്ദ്രന് ചാലക്കുടി, മാത്യൂസ് പട്ടിക്കാട് എന്നിവരെ ചടങ്ങില്‍ ആദരിച്ചു. സജീവ് മാളയുടെ നേതൃത്വത്തില്‍ ഊരകം ശിങ്കാരിമേളം ടീമിന്റെ ശിങ്കാരിമേളം സാക്സോ ഫോണ്‍ വിസ്മയത്തിനു മികവേകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."