നാട്ടുകാരെ ഹിന്ദി പഠിപ്പിക്കാനൊരുങ്ങി കൊടുങ്ങല്ലൂര്‍ നഗരസഭ
കൊടുങ്ങല്ലൂര്‍: നാട്ടുകാരെ ഹിന്ദി പഠിപ്പിക്കാനൊരുങ്ങി കൊടുങ്ങല്ലൂര്‍ നഗരസഭ.
ഇതര സംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പടെയുള്ളവര്‍ നഗരസഭാ പരിധിയില്‍ ഏറി വരുന്ന സാഹചര്യത്തിലാണ് നഗരസഭ നാട്ടുകാരെ ഹിന്ദി സംസാരിക്കാന്‍ പഠിപ്പിക്കുന്നത്.
ദക്ഷിണ ഭാരത ഹിന്ദി പ്രചാര സഭയുമായി സഹകരിച്ചു കൊണ്ടാണ് ജയ്ഹിന്ദ് ജയ് ഹിന്ദി എന്ന പേരില്‍ രാഷ്ട്രഭാഷാ പരിശീലന പദ്ധതി നടപ്പിലാക്കുന്നത്. വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് രാഷ്ട്രഭാഷ പരിപോഷിപ്പിക്കുന്നതിന് ഇത്തരം ഒരു പരിശീലന പദ്ധതി ഒരുക്കിയതെന്നു നഗരസഭാ ചെയര്മാന് കെ.ആര് ജൈത്രന്‍ പറഞ്ഞു.
18 വയസു മുതല്‍ 60 വയസുവരെയുള്ളവര്‍ക്ക് സൗജന്യമായി കോഴ്സില്‍ പങ്കെടുക്കാം. രാഷ്ട്ര ഭാഷ പരിശീലന പദ്ധതിയുടെ ഉദ്ഘാടനം ഇന്നു രാവിലെ 10ന് കൊടുങ്ങല്ലൂര്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നഗരസഭാ ചെയര്മാന് കെ.ആര് ജൈത്രന്‍ നിര്‍വഹിക്കും.
എല്ലാ ശനി, ഞായര്‍ ദിവസങ്ങളിലും ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ രാവിലെ ക്ലാസുകള്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."