രാജ്യത്തിന്റെ പുരോഗതിക്ക് ഒന്നിക്കണം: അഡ്വ. ഷാനിമോള്‍ ഉസ്മാന്‍
കുറ്റ്യാടി: രാജ്യത്തിന്റെ പുരോഗതിക്കും, സാഹോദര്യത്തിനും മത-രാഷ്ട്രീയ ഭേദമന്യേ ഒന്നിക്കണമെന്ന് എ.ഐ.സി.സി രാഷ്ട്രീയ കാര്യസമിതി അംഗം അഡ്വ. ഷാനിമോള്‍ ഉസ്മാന്‍. കോണ്‍ഗ്രസ് നേതാവ്, മുന്‍ ബ്ലോക്ക് പഞ്ചായത്തംഗം, കായക്കൊടി ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ്, കലാസാംസ്‌കാരിക മേഖലയിലെ നിറസാന്നിധ്യവുമായിരുന്ന ഇ. മോഹനകൃഷ്ണന്റെ ഒന്നാം ചരമ വാര്‍ഷിക ദിനം കായക്കൊടിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.
കാവിലുംപാറ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കോരങ്കോട്ട് മൊയ്തു അധ്യക്ഷയായി. ഇ.കെ വിജയന്‍ എം.എല്‍.എ, പി. മോഹന്‍ മാസ്റ്റര്‍, അഡ്വ. ടി. സിദ്ദിഖ്, അഡ്വ. കെ. പ്രവീണ്‍ കുമാര്‍, മനയത്ത് ചന്ദ്രന്‍, ജോണ്‍ പൂതക്കുഴി, അഡ്വ. ഐ. മൂസ, രാമദാസ് മണലേരി, അഹമ്മദ് പുന്നക്കല്‍, കെ.പി രാജന്‍, കെ.ടി ജയിംസ്, വി.എം ചന്ദ്രന്‍, അരയില്ലത്ത് രവി, പി.കെ ഹബീബ്, ഡോ. വിനോദ്, വി.പി കുഞ്ഞബ്ദുല്ല മാസ്റ്റര്‍, പി.കെ രാഗേഷ്, കെ.ടി അശ്വതി, അഡ്വ. എ. സജീവന്‍, എം.കെ ശശി, കെ.പി ബിജു, ഒ.പി മനോജന്‍, ടി. മൊയ്തു, മുടാട്ട് ഗംഗാധരന്‍, ബാലന്‍ തളിയില്‍, വസിം എ. ലത്തീഫ്, പി.പി മൊയ്തു പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."