HOME
DETAILS

എരുമപ്പെട്ടി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ കിടത്തി ചികിത്സ പുനരാംരംഭിച്ചു

  
backup
June 07 2017 | 23:06 PM

%e0%b4%8e%e0%b4%b0%e0%b5%81%e0%b4%ae%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%b8%e0%b4%be%e0%b4%ae%e0%b5%82%e0%b4%b9%e0%b5%8d%e0%b4%af-%e0%b4%86%e0%b4%b0%e0%b5%8b

 

 


എരുമപ്പെട്ടി: എരുമപ്പെട്ടി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ നിര്‍ത്തിവെച്ച കിടത്തി ചികിത്സ പുനരാംരംഭിച്ചു. സുപ്രഭാതം വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ മന്ത്രി എ.സി. മൊയ്തീന്റെ ഇടപെടലിനെ തുടര്‍ന്നാണ് ചികിത്സ ആരംഭിച്ചത്.
ദിവസവും നൂറ് കണക്കിന് രോഗികള്‍ ചികിത്സ തേടിയെത്തുന്ന സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ സ്റ്റാഫ് നഴ്‌സിന്റെ കുറവ് കൊണ്ട@ാണ് കിടത്തി ചികിത്സ നിര്‍ത്തലാക്കിയത്. നിലവിലുണ്ട@ായിരുന്ന നഴ്‌സ് സ്ഥലം മാറി പോവുകയും പകരം പി.എസ്.സി വഴി നിയമനം നടത്തിയ നഴ്‌സ് വിദേശത്തായതിനാല്‍ ജോലിയില്‍ പ്രവേശിക്കാതിരിക്കുന്നതുമാണ് ചികിത്സ മുടങ്ങുവാന്‍ ഇടയാക്കിയത്.
ഈ വിവരങ്ങള്‍ കാണിച്ച് ആശുപത്രി അധികൃതര്‍ ജില്ലാമെഡിക്കല്‍ ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നെങ്കിലും പകരം മറ്റൊരു നഴ്‌സിനെ നിയമിക്കാന്‍ ഡി.എം.ഒ തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തില്‍ കിടത്തി ചികിത്സ മുടങ്ങിയതും ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടിനെ കുറിച്ചും സുപ്രഭാതം വാര്‍ത്ത നല്‍കിയിരുന്നു.
ഇതിനെ തുടര്‍ന്ന് ആശുപത്രിയുടെ ചുമതലയുള്ള വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ബസന്ത്‌ലാല്‍ സ്ഥലം എം.എല്‍.എയായ മന്ത്രി എ.സി.മൊയ്തീനെ വിവരമറിയിക്കുകയും മന്ത്രിയുടെ ഇടപെടലിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ ജീവനക്കാരെ നിയമിച്ച് കിടത്തി ചികിത്സ പുനരാരംഭിക്കുകയായിരുന്നു. പ്രാഥമിക ആരോഗ്യ കേന്ദ്രമായിരുന്ന എരുമപ്പെട്ടി സര്‍ക്കാര്‍ ആശുപത്രിയെ സാമൂഹ്യാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തിയിട്ടു@െങ്കിലും ഇതിനാവശ്യമായ ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ള ജീവനക്കാരെ നിയമിക്കാത്തതാണ് പ്രതിസന്ധികള്‍ക്കിടയാക്കുന്നത്.
സാമൂഹ്യാരോഗ്യ കേന്ദ്രത്തിനാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിത്തരണമെന്നാവശ്യപ്പെട്ട് ബ്ലോക്ക് പഞ്ചായത്ത് അംഗം സഫീന അസീസിന്റെ നേതൃത്വത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകരും പൊതു പ്രവര്‍ത്തകനായ സി.വി.ബേബിയുടെ നേതൃത്വത്തില്‍ നാട്ടുകാരും മന്ത്രി എ.സി.മൊയ്തീന് നിവേദനം നല്‍കിയിട്ടു@ണ്ട്.
ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാമെന്ന് മന്ത്രി അറിയിച്ചു. ആശുപത്രിയിലെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായ് മന്ത്രി എ.സി.മൊയ്തീന്‍ 1 കോടി 10 ലക്ഷം രൂപ അനുവദിച്ചിട്ടു@ണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബലാത്സംഗക്കേസ്: മുകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ വിട്ടയക്കും 

Kerala
  •  3 months ago
No Image

സിദ്ദിഖിനായി ലുക്ക് ഔട്ട് നോട്ടിസ്; അറസ്റ്റിന് നീക്കം; നടന്‍ ഒളിവില്‍

Kerala
  •  3 months ago
No Image

നടിയുടെ ലൈംഗിക പീഡന പരാതി; മുകേഷിനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുന്നു

Kerala
  •  3 months ago
No Image

എ.ഡി.ജി.പി സ്ഥലത്തുണ്ടായിട്ടും ഇടപെട്ടില്ലെന്ന വസ്തുത ദുരൂഹം; വിമര്‍ശനം ആവര്‍ത്തിച്ച് ജനയുഗം

Kerala
  •  3 months ago
No Image

യു.പി പൊലിസ് നടത്തുന്ന ഏറ്റുമുട്ടല്‍ കൊലകളില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം- പ്രിയങ്ക ഗാന്ധി 

National
  •  3 months ago
No Image

ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദീഖിന് മുന്‍കൂര്‍ ജാമ്യമില്ല;  ഹരജി ഹൈക്കോടതി തള്ളി 

Kerala
  •  3 months ago
No Image

തൃശൂര്‍പൂരം കലക്കല്‍: ക്രമീകരണങ്ങളില്‍ മാറ്റം വരുത്താന്‍ എ.ഡി.ജി.പി യോഗം വിളിച്ചു, മടങ്ങിയ ശേഷം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു

Kerala
  •  3 months ago
No Image

ബംഗളൂരു അപ്പാര്‍ട്ട്‌മെന്റില്‍ ഓണപ്പൂക്കളം ചവിട്ടി നശിപ്പിച്ചു, ഭീഷണി; മലയാളി യുവതിക്കെതിരെ കേസ്

National
  •  3 months ago
No Image

കശ്മീരില്‍ ഇന്ന് നിശബ്ദ പ്രചാരണം; നാളെ രണ്ടാംഘട്ട വോട്ടെടുപ്പ് 

National
  •  3 months ago
No Image

ജാപ്പനിസ് ദ്വീപില്‍ 5.6 തീവ്രതയില്‍ ഭൂചലനം; നാശനഷ്ടങ്ങളില്ല

International
  •  3 months ago